ബോളിവുഡിലെ താരദമ്പതികളുടെ മക്കളിൽ തിളങ്ങി നിൽക്കുന്നവരാണ് ശ്രീദേവിയുടെ മക്കളായ കുഷി കപൂറും ജാൻവി കപൂറും. ജാൻവി ആകട്ടെ എപ്പോഴും മാദ്ധ്യമങ്ങൾക്ക് വിരുന്നുമാണ്. ബോളിവുഡ് താരറാണിയായിരുന്ന ശ്രീദേവി മകളുടെ ബോളിവുഡ് അരങ്ങേറ്റം തന്നെയാണ് ഇതിന് കാരണം. ആരാധകർ താരപുത്രിയുടെ സിനിമാ അരങ്ങേറ്റം കാണാൻ കാത്തിരിക്കുകയാണ്,

സിനിമയിൽ അഭിനയിച്ചില്ലങ്കിലും ജാൻവിയും വിവാദങ്ങളുടെ തോഴിയാണ്.കാരണം ഇൻസ്റ്റഗ്രമിലെ ചിത്രങ്ങൾ ജാൻവിയെ ആരാധകരുടെ പ്രിയങ്കരിയാക്കിട്ടുണ്ട്. ജാൻവിയെക്കുറിച്ച് ഓർത്ത് ശ്രീദേവിയും ഇപ്പോൾ ടെൻഷനാണെന്നാണ് ബോളിവുഡിലെ വാർത്ത. കാരണം മകളും മഹാരാഷ്ട്രയിലെ പ്രമുഖനുമായ സുശീൽ കുമാർ ഷിൻടേയുടെ കൊച്ചുമകനുമായ ശിഹാർ പഹാരിയുമായുള്ള ബന്ധമാണ് ശ്രീദേവിയെ ആശങ്കയിലാക്കിയിരക്കുന്നത്.

ഇവരുടെ ചുംബന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇപ്പോൾ മകൾ കരിയറിൽ ശ്രദ്ധിച്ചാൽ മതിയെന്നും ഇതിനായി ആൺകൂട്ടുകെട്ടുകൾ വേണ്ടന്നുമാണ് മകൾ ജാൻവിക്കു ശ്രീദേവി നിർദ്ദേശം നൽകിരിക്കുകയാണ്.

താൻ സിനിമ ചെയ്യുന്ന സമയം എല്ലാ കാര്യങ്ങൾക്കും അമ്മയുടെ ഉപദേശം തേടിയിരുന്നു എന്നാണ് ശ്രീദേവി പറയുന്നത്. അപ്പോൾ സ്വന്തം മക്കളിൽ നിന്നും അത് തിരിച്ചു പ്രതീക്ഷിക്കണമെന്നാണ് ശ്രീദേവി പറയുന്നത്.അമ്മയുടെ വഴിയെ ബോളിവുഡിലേക്ക് ചേക്കേറാനുള്ള തീരുമാനത്തിലാണ് മകൾ ജാൻവിയും.

കരൺ ജോഹറിന്റെ സ്റ്റുഡന്റ് ഒഫ് ദ ഇയർ 2 എന്ന ചിത്രത്തിലൂടെ ജാൻവി സിനിമാ ലോകത്തേക്ക് എത്തുമെന്നാണ് അറിയുന്നത്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായിട്ടില്ല.