ബോളിവുഡിലെ ലേഡി സൂപ്പർ സ്റ്റാർ എന് വിശേഷണമുള്ള നടിയാണ് ശ്രീദേവി. അൻപതിന്റെ നിറവിലും സൗന്ദര്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന നടിക്ക് ആരാധകരും ഏറെയാണ്. ഇപ്പോളിതാ നടിയുടെ ഒരു ആരാധകൻ നടിയുടെ നൃത്തവും അഭിനയ ശൈലിയും പാഠ്യവിഷമാക്കുകയാണ്. ശീദേവിയുടെ കടുത്ത ആരാധകനായ അനീഷ് നായർ തുടങ്ങാൻ പോകുന്ന ആക്ടിങ് സ്‌കൂൾ ലാണ് അവരുടെ ചിത്രങ്ങൾ പാഠ്യവിഷയമാകുന്നത്.

;ശ്രീദേവിയുടെ ചിത്രങ്ങൾ സിലബസിന്റെ ഭാഗമാണ്. അവരുടെ നൃത്തത്തിന്റെ ശൈലിയും ഇവിടെ പഠനവിധേയമാകും. സിനിമയുടെ എല്ലാ വശങ്ങളും ഉൾക്കൊള്ളിച്ച, ആഴത്തിലുള്ള, സിലബസ് തയ്യാറാക്കുന്നതിനായി മറ്റ് ഫിലിം സ്‌കൂളുകളുമായും ശ്രീദേവിയുടെ ടീമംഗങ്ങളുമായി സംസാരിക്കുകയാണ്. താരത്തിനുള്ള ആദരവ് മാത്രമല്ല അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികൾക്കായി സൗജന്യ അഭിനയ കളരികളും ഇവിടെ നടത്താൻ ഉദ്ദേശിക്കുന്നുണ്ടെന്ന് അനീഷ് പറയുന്നു.

ശ്രീദേവിയുടെ പേര് സ്‌കൂളിന് നൽകാൻ അവർ സന്നദ്ധയായിട്ടിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം നിർവഹിക്കുന്നതും അവരാണ്. മാത്രമല്ല ഇവിടുത്തെ ഹോണററി ലെക്ച്ചറർ കൂടിയാണ് ശ്രീദേവി.മുംബൈയിലും ഹൈദരാബാദിലും ഡൽഹിയിലും കൊൽക്കത്തയിലും സ്‌കൂൾ തുടങ്ങാനാണ് ഉദ്ദേശിക്കുന്നതെന്നും അനീഷ് നായർ പറയുന്നു. ആരാധകർ നൽകുന്ന ഈ സ്‌നേഹത്തിന് ഒരുപാടു നന്ദിയുണ്ട് എന്നാണ് ശ്രീദേവി പ്രതികരിച്ചത്