ന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ ശ്രീദേവിയുട മരണ വാർത്ത ഇനിയും വിശ്വസിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. ശനിയാഴ്ച രാത്രി 11.30ഓടെയാണ് താരം ദുബായിലെ ഒരു ഹോട്ടൽ മുറിയിൽ വെച്ച് മുങ്ങിമരിക്കുന്നത്. മൃതദേഹം ഇന്ന് മുംബൈയിലേക്ക് കൊമ്ടു വരാനിരിക്കെ ദുഃഖത്തിലാണ് ബോളിവുഡ് സിനിമാ ലോകം ഒന്നടങ്കം.

ദുബായിലെ വിവാഹ വേദിയിലും ശ്രീദേവിക്ക് ഒപ്പമുണ്ടായിരുന്ന താര്തതിന്റെ മേക്ക് അപ്പ് മാൻ ശ്രീദേവിയെ കുറിച്ച് തുറന്നു പറയുകാണ്. ദുബായിൽ നടന്ന മോഹിത് മാർവയുടെ വിവാഹ ചടങ്ങിലും ശ്രീദേവിക്ക് മേക്ക് അപ്പ് ഇട്ടത് സുഭാഷ് ഷിൻഡേ ആയിരുന്നു. കൂടെ പ്രവർത്തിച്ചവരെ എല്ലാം ശ്രീദേവി കണ്ടിരുന്നത് സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയായിരുന്നെന്നും സുഭാഷ് പറയുന്നു.

ശ്രീദേവി മാമിന്റെ മരണം ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. വിവാദ വേദിയിലും അവർക്കൊപ്പം ഞാനുണ്ടായിരുന്നു. ദുബായിൽ നിന്ന് വിവാഹം കഴിഞ്ഞ് മടങ്ങി രണ്ടാമത്തെ ദിവസമാണ് മരണ വാര്ഡത്ത കേൾക്കുന്നത്. ആ വാർത്ത കേട്ട് ഞെട്ടിപ്പോയതായും സുഭാഷ് പറയുന്നു. വിവാഹ വേദിയിലും വളരെ സന്തോഷവതിയും സുന്ദരിയും ആരോഗ്യവതിയുമായിരുന്നു ശ്രീദേവി.

മണിക്കൂറുകൾ മേക്ക് അപ്പിനു വേണ്ടി ചെലവിടുന്ന അവർ തന്റെ സൗന്ദര്യത്തെ കുറിച്ച് എപ്പോഴും ശ്രദ്ധ ചിലത്താറുണ്ടായിരുന്നതായും സുഭാഷ് ഷിൻഡേ പറയുന്നു.