- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബോളിവുഡിലെ താരറാണിയായി തിളങ്ങി നിൽക്കവേ മിഥുൻ ചക്രവർത്തിയുമായി കടുത്ത പ്രണയം; രഹസ്യമായി വിവാഹം കഴിച്ചെന്ന് പോലും ഗോസിപ്പുകൾ; പ്രണയത്തകർച്ചയിൽ താങ്ങായ നിർമ്മാതാവ് ബോണി കപൂറുമായുള്ള വിവാഹവും വിവാദങ്ങൾ നിറച്ചു; ബോണി ശ്രീദേവിയെ വിവാഹം ചെയ്തത് ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം നേടുന്നതിന് മുമ്പ് അതീവ രഹസ്യമായി
പുരുഷ കേസരികൾ അടക്കി വാഴുന്ന ബോളിവുഡിലെ ജ്വലിക്കുന്ന താരമായിരുന്നു ശ്രീദേവി. ഏതൊരു പുരുഷന്റെയും അഭിനയത്തെ നിഷ്പ്രയാസം മറികടക്കാനുള്ള കഴിവ് ശ്രീദേവിയുടെ അഭിനയത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബോളിവുഡിലും തമിഴിലും കന്നഡയിലും തകർത്ത് വാരിയ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായി തമിഴ്‌നാട്ടിലെ ശിവാകാശിക്കാരി ശ്രീ അമ്മ യാങ്കർ അയ്യപ്പൻ ഇന്ത്യൻ സിനിമയെ അടക്കി വാണു. ജ്വലിക്കുന്ന താര പ്രഭയിലും വിവാദങ്ങൾ നിറഞ്ഞതായിരുന്നു ശ്രീദേവിയുടെ വിവാഹ ജീവിതം. തമിഴിൽ നിന്നും ബോളിവുഡിലെത്തിയതോടെയാണ് നടിയുടെ ജീവിതത്തിൽ വിവാദങ്ങളും കൂടെ പോരുന്നത്. നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നതോടെയാണ് ശ്രീദേവി വിവാദങ്ങളുടെ കളിത്തോഴിയായി മാറുന്നത്. അതിനും മുമ്പ് മിഥുൻ ചക്രവർത്തിയുമായി ബന്ധപ്പെട്ടും വിവാദങ്ങളിൽ നിറഞ്ഞു നിന്നു. നടൻ മിഥുൻ ചക്രവർത്തിയെ ആയിരുന്നു ശ്രീദേവി ആദ്യം വിവാഹം ചെയ്തത്. എന്നാൽ ആ വിവാഹത്തെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു ശ്രീദേവിയും മിഥുൻ ചക്രവർത്തിയും വിവാഹിതരാ
പുരുഷ കേസരികൾ അടക്കി വാഴുന്ന ബോളിവുഡിലെ ജ്വലിക്കുന്ന താരമായിരുന്നു ശ്രീദേവി. ഏതൊരു പുരുഷന്റെയും അഭിനയത്തെ നിഷ്പ്രയാസം മറികടക്കാനുള്ള കഴിവ് ശ്രീദേവിയുടെ അഭിനയത്തിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ബോളിവുഡിലും തമിഴിലും കന്നഡയിലും തകർത്ത് വാരിയ ഇന്ത്യയിലെ ആദ്യ ലേഡി സൂപ്പർ സ്റ്റാറായി തമിഴ്‌നാട്ടിലെ ശിവാകാശിക്കാരി ശ്രീ അമ്മ യാങ്കർ അയ്യപ്പൻ ഇന്ത്യൻ സിനിമയെ അടക്കി വാണു.
ജ്വലിക്കുന്ന താര പ്രഭയിലും വിവാദങ്ങൾ നിറഞ്ഞതായിരുന്നു ശ്രീദേവിയുടെ വിവാഹ ജീവിതം. തമിഴിൽ നിന്നും ബോളിവുഡിലെത്തിയതോടെയാണ് നടിയുടെ ജീവിതത്തിൽ വിവാദങ്ങളും കൂടെ പോരുന്നത്. നിർമ്മാതാവ് ബോണി കപൂറിനെ വിവാഹം ചെയ്യുന്നതോടെയാണ് ശ്രീദേവി വിവാദങ്ങളുടെ കളിത്തോഴിയായി മാറുന്നത്. അതിനും മുമ്പ് മിഥുൻ ചക്രവർത്തിയുമായി ബന്ധപ്പെട്ടും വിവാദങ്ങളിൽ നിറഞ്ഞു നിന്നു.
നടൻ മിഥുൻ ചക്രവർത്തിയെ ആയിരുന്നു ശ്രീദേവി ആദ്യം വിവാഹം ചെയ്തത്. എന്നാൽ ആ വിവാഹത്തെ കുറിച്ച് അധികം ആർക്കും അറിയില്ലായിരുന്നു. വളരെ രഹസ്യമായിട്ടായിരുന്നു ശ്രീദേവിയും മിഥുൻ ചക്രവർത്തിയും വിവാഹിതരാകുന്നത്. ഇവർ വിവാഹിതരാണെന്ന് കാണിച്ച് ഒരു മാഗസിൻ വിവാഹസർട്ടിഫിക്കറ്റ് പുറത്തുവിട്ടതിൽപ്പിന്നെ മിഥുൻ താൻ ശ്രീദേവിയെ വിവാഹം കഴിച്ചകാര്യം വെളിപ്പെടുത്തുകയായിരുന്നു. ഇത് ബോളിവുഡിലും തെന്നിന്ത്യയിലും വൻ വാർത്തയായി.
ജാഗ് ഉഥാ ഇൻസാൻ എ്‌ന സിനിമയുടെ സെറ്റിൽ വച്ചാണ് മിഥുനും ശ്രീദേവിയും പ്രണയിക്കുന്നതും വിവാഹിതരാവുന്നതും. എന്നാൽ മിഥുൻ ആ സമയം വിവാഹിതനായിരുന്നു. യോഗിതാ ബാലി ആയിരുന്നു മിഥുന്റെ ഭാര്യ. ഇതോടെ ഇവരുടെ വിവാഹ ബന്ധത്തിൽ വിള്ളൽ വീണു. 1985ൽ ഇരുവരും ഔൗദ്യോഗികമായി വിവാഹിതരായി. ഇതോടെ മിഥുൻ ചക്രവർത്തിയുടെ ഭാര്യ യോഗിതാ ആത്മഹത്യാ ശ്രമം നടത്തി. മിഥുൻ ആദ്യ ഭാര്യയെ വിവാഹ മോചനം ചെയ്യണമെന്ന് ശ്രീദേവി വാശി പിടിച്ചു. എന്നാൽ അതു സംഭവിച്ചില്ല. പിന്നീട് ഇരുവരും പിരിയുന്ന വാർത്തയാണ് ലോകം കേട്ടത്.
അതേസമയം ബോണി കപൂറിനും ശ്രീദേവിയിൽ താൽപര്യം ഉണ്ടായിരുന്നു. എന്നാൽ ഇവരുടെ ബന്ധത്തിൽ ബോണിയുടെ ആദ്യഭാര്യയായ മോണാ കപൂറിനും മിഥുൻ ചക്രവർത്തിക്കും ആശങ്ക ഉണ്ടായിരുന്നു. ഇതിനാൽ മിഥുൻ നിർബന്ധിച്ച് ശ്രീദേവിയെ കൊണ്ട് ബോണി കപൂറിന്റെ കയ്യിൽ രാഖി കെട്ടിച്ചിരുന്നു. എന്നാൽ മിഥുൻ ചക്രവർത്തി രാഖികെട്ടിച്ചു കൊണ്ട് സഹോദരനാക്കി മാറ്റാൻ ശ്രമിച്ച ബോണി കപൂർ ശ്രീദേവിയുമായി കൂടുതൽ അടുക്കുക ആയിരുന്നു. ഇരുവരും കടുത്ത പ്രണയത്തിലായി. അതേസമയം മിഥുൻ ചക്രവർത്തിയും ആദ്യ ഭാര്യ യോഗിതയും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു. അതേസമയം ശ്രീദേവ ബോണിയെ ഭർത്താവായി തിരഞ്ഞെടുക്കുകയും ചെയ്തു.
ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദമായ വിവാഹമായിരുന്നു ഇത്. ബോണിയെ വിവാഹഹം ചെയ്യുന്നതിന് മുമ്പ് തന്നെ ശ്രീദേവി ബോണിയുടെ മകളെ ഗർഭം ധരിച്ചിരുന്നു. ഇതോടെ ബോണിയും ആദ്യ ഭാര്യ മോണാ കപൂറുമായുള്ള വിവാഹ ബന്ധം അവസാനിച്ചു. ബോളിവുഡിൽ ഈ വാർത്ത വലിയ കോളിളക്കം സൃഷ്ടിച്ചു.
ഇതോടെ ബോണി കപൂർ ഭാര്യ മോണയേയും മകൻ അർജുൻ കപൂറിനെയും മകൾ അൻഷുലയേയും ഉപേക്ഷിച്ചു ശ്രീദേവിയെ വിവാഹം ചെയ്തു. വളരെ രഹസ്യമായിട്ടായിരുന്നു ശ്രീദേവി ബോണി കപൂർ വിവാഹം. ആദ്യ ഭാര്യയിൽ നിന്നും വിവാഹ മോചനം പോലും നേടാതെ ആയിരുന്നു ശ്രീദേവിയുടെ കഴുത്തിൽ ബോണി കപൂർ മിന്നുകെട്ടിയത്. ഇരുവർക്കും രണ്ട് പെൺമക്കളും പിറന്നു. ഖുശിയും ജാൻവിയും. ബോണിയുടേയും ശ്രീദേവിയുടെയും ബന്ധം വളരെ ദൃഡമായിരുന്നു. മരിക്കുമ്പോൾ പോലും ശ്രീദേവിക്ക് അടുത്ത് ബോണി ഉണ്ടായിരുന്നു.