- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കണ്ണാടിപ്പറമ്പ് സ്വദേശി തൊഴിൽ തേടി ദുബായിലെത്തുന്നത് നാലു പതിറ്റാണ്ടു മുമ്പ്; വൻ വ്യവസായ സാമ്രാജ്യം കെട്ടിപ്പെടുത്തപ്പോഴും പഴയകാല ജീവിതം മറന്നില്ല; മൂവായിരത്തോളം ജീവനക്കാർ മുഴുവനും സ്വന്തം നാട്ടുകാർ; ദുബായിലെ വ്യവസായ പ്രമുഖൻ ശ്രീധരൻ നമ്പ്യാരുടെ വിയോഗത്തിൽ ദുഃഖത്തിലാഴ്ന്ന് പ്രവാസിലോകവും
കണ്ണൂർ: ദുബായിലെ വ്യവസായ പ്രമുഖനും അൽ റിയാമി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കൊടക്കാട്ടേരി പുതിയവീട്ടിൽ ശ്രീധരൻ നമ്പ്യാർ (62) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. ആയിരക്കണക്കിന് മലയാളികൾക്കു കാരുണ്യത്തിന്റെ ജീവിതവെളിച്ചം പകർന്ന വ്യവസായി ആയിരുന്നു ശ്രീധരൻ നമ്പ്യാർ. സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും അദ്ദേഹം ദുരിതം അനുഭവിക്കുന്ന നിർധനരെ മറന്നില്ല. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിശബ്ദമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. മരണ വിവരം അറിഞ്ഞതോടെ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്ന മൂവായിരത്തോളം പേർ കടുത്ത ദുഃഖത്തിലായി. കണ്ണൂരിലെ കണ്ണാടിപ്പറമ്പ് സ്വദേശിയായ ശ്രീധരൻ 1978 - ലാണ് തൊഴിൽതേടി ദുബായിലെത്തിയത്. പിന്നീട് 1994- ൽ അൽ റെയാമി ഗ്രൂപ്പ് സ്ഥാപിച്ചു. ആന്ധ്രാപ്രദേശിൽ ഫാക്ടറിയും പ്രവർത്തിക്കുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സ്വദേശമായ മയ്യിൽ, നാറാത്ത്, കണ്ണാടിപ്പറമ്പ് പ്രദേശങ്ങളിലുള്ളവരാണ്. രോഗം ബാധിച്ചതിനെ തുടർന്ന
കണ്ണൂർ: ദുബായിലെ വ്യവസായ പ്രമുഖനും അൽ റിയാമി ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ കൊടക്കാട്ടേരി പുതിയവീട്ടിൽ ശ്രീധരൻ നമ്പ്യാർ (62) അന്തരിച്ചു. അർബുദ രോഗബാധയെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിൽ പുലർച്ചെ മൂന്നിനായിരുന്നു അന്ത്യം. ആയിരക്കണക്കിന് മലയാളികൾക്കു കാരുണ്യത്തിന്റെ ജീവിതവെളിച്ചം പകർന്ന വ്യവസായി ആയിരുന്നു ശ്രീധരൻ നമ്പ്യാർ.
സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തപ്പോഴും അദ്ദേഹം ദുരിതം അനുഭവിക്കുന്ന നിർധനരെ മറന്നില്ല. ജീവകാരുണ്യ പ്രവർത്തന രംഗത്ത് നിശബ്ദമായി പ്രവർത്തിച്ചുവരികയായിരുന്നു അദ്ദേഹം. മരണ വിവരം അറിഞ്ഞതോടെ അദ്ദേഹത്തിന് കീഴിൽ ജോലി ചെയ്യുന്ന മൂവായിരത്തോളം പേർ കടുത്ത ദുഃഖത്തിലായി.
കണ്ണൂരിലെ കണ്ണാടിപ്പറമ്പ് സ്വദേശിയായ ശ്രീധരൻ 1978 - ലാണ് തൊഴിൽതേടി ദുബായിലെത്തിയത്. പിന്നീട് 1994- ൽ അൽ റെയാമി ഗ്രൂപ്പ് സ്ഥാപിച്ചു. ആന്ധ്രാപ്രദേശിൽ ഫാക്ടറിയും പ്രവർത്തിക്കുന്നു. ജീവനക്കാരിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ സ്വദേശമായ മയ്യിൽ, നാറാത്ത്, കണ്ണാടിപ്പറമ്പ് പ്രദേശങ്ങളിലുള്ളവരാണ്.
രോഗം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ഒരു വർഷമായി ഇംഗ്ലണ്ട്, മംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള വിദഗ്ധഡോക്ടർമാരുടെ ചികിത്സയിലായിരുന്നു. ജയലക്ഷ്മിയാണ് ഭാര്യ, മക്കൾ മിഥുൻ (ദുബായ്), അഞ്ജന (മെഡിക്കൽ വിദ്യാർത്ഥിനി). പരേതരായ പി.വി. രയരപ്പൻ നമ്പ്യാർദേവകി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പ്രഭാകരൻ നമ്പ്യാർ (പരേതൻ), പത്മനാഭൻ നമ്പ്യാർ , ഭാർഗവി, പുഷ്പവല്ലി, വനജ, പങ്കജ.