- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മിലുള്ള സംഘർഷാവസ്ഥ തുടരുന്നു; ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു; ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റ് പരമ്പര നടക്കുമോയെന്ന ആശങ്കയിൽ ക്രിക്കറ്റ് പ്രേമികൾ
കൊളംബോ: ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കുന്ന വർഗ്ഗീയകലാപങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വക്താവ് നൽകുന്ന വിശദീകരണം. ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാൻഡിയാണ് വർഗ്ഗീയ കലാപത്തിന്റെ പ്രധാന കേന്ദ്രം. അതുകൂടാതെ, ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഘാർഷവസ്ഥ നേരിടാൻ സർക്കാർ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകർന്നിരുന്നു. സംഘർഷകേന്ദ്രമായ കാൻഡിയിൽ തിങ്കളാഴ്‌ച്ച തന്നെ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായതെന്ന് ഒരു ശ്രീലങ്കൻ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം ഒരു മുസ്ലിം യുവാവിന്റെ കട ഒരു കൂട്ടം
കൊളംബോ: ശ്രീലങ്കയിൽ 10 ദിവസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് നടക്കുന്ന വർഗ്ഗീയകലാപങ്ങളെ നേരിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് ഔദ്യോഗിക വക്താവ് നൽകുന്ന വിശദീകരണം.
ശ്രീലങ്കയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രം കൂടിയായ കാൻഡിയാണ് വർഗ്ഗീയ കലാപത്തിന്റെ പ്രധാന കേന്ദ്രം. അതുകൂടാതെ, ശ്രീലങ്കയുടെ പലഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ബുദ്ധമതസ്ഥരും മുസ്ലീമതവിശ്വാസികളും തമ്മിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സംഘാർഷവസ്ഥ നേരിടാൻ സർക്കാർ സൈന്യത്തെ രംഗത്തിറക്കിയെങ്കിലും കലാപം അടങ്ങാത്ത സാഹചര്യത്തിലാണ് അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതെന്നാണ് റിപ്പോർട്ട്. സംഘർഷങ്ങളുടെ ഭാഗമായി അനവധി വീടുകളും കടകളും തകർന്നിരുന്നു.
സംഘർഷകേന്ദ്രമായ കാൻഡിയിൽ തിങ്കളാഴ്‌ച്ച തന്നെ സർക്കാർ കർഫ്യൂ പ്രഖ്യാപിച്ചിരുന്നു. ഒരു സിംഹള യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചു കൊന്ന സംഭവത്തോടെയാണ് കലാപത്തിന് തുടക്കമായതെന്ന് ഒരു ശ്രീലങ്കൻ പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം ഒരു മുസ്ലിം യുവാവിന്റെ കട ഒരു കൂട്ടം ആളുകൾ തീയിട്ടു നശിപ്പിച്ചതോടെയാണ് കാൻഡിയിൽ പ്രശ്‌നങ്ങൾ നിയന്ത്രണാതീതമായത്. തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സർക്കാർ പൊലീസ് സേനയെ അയച്ചിരുന്നു.
ശ്രീലങ്കയിലെ 2.10 കോടി വരുന്ന ജനസംഖ്യയിൽ 70 ശതമാനവും ബുദ്ധമതവിശ്വാസികളാണ്. ഹിന്ദുകളായ തമിഴ് വംശജർ വെറും 13 ശതമാനം മാത്രം. ജനസംഖ്യയുടെ 9.7 ശതമാനം മുസ്ലീങ്ങളും, 7.4 ക്രിസ്ത്യാനികളുമാണ്. അഭ്യന്തരകലാപം പതിവായിരുന്ന ശ്രീലങ്ക എൽടിടിയുടെ പതനത്തോടെയാണ് ശാന്തമായത്. ഭൂരിപക്ഷമായ ബുദ്ധിസ്റ്റുകളും ന്യൂനപക്ഷമായ മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടുമൊരു കൂട്ടക്കുരിതിയലേക്ക് ലങ്കയെ എത്തിക്കുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.
അതേസമയം, ത്രിരാഷ്ട്ര ടി-20 ക്രിക്കറ്റ് പരമ്പരയിൽ പങ്കെടുക്കാനായി ഇന്ത്യ, ബംഗ്ലാദേശ് ക്രിക്കറ്റ് ടീമുകൾ ഇപ്പോൾ ലങ്കയിലുണ്ട്. കൊളംബോയിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും നിദാഹസ് ട്രോഫി പ്രശ്‌നമൊന്നും കൂടാതെ നടക്കുമെന്നും സർക്കാരും ബോർഡും അറിയിച്ചിട്ടുണ്ട്.