- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസം: ശ്രീലങ്കൻ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ആലുവ: നെടുമ്പാശ്ശേരിയിൽ അനധികൃതമായി താമസിക്കുകയായിരുന്ന ശ്രീലങ്കൻ പൗരനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നെടുമ്പാശേരി അത്താണി തേയ്ക്കാനത്ത് വീട്ടിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന കൊളംബോ സ്വദേശി രമേഷ് (37) നെതിരെയാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.
യാത്രാ രേഖകളുടെ കാലാവധി കഴിഞ്ഞ ശേഷവും ഇയാൾ ഇവിടെ തങ്ങുകയായിരുന്നു. അന്വേഷണം വ്യാപിപ്പിച്ചുവെന്നും ഇയാൾക്ക് പ്രാദേശിക സഹായം ചെയ്തു നൽകിയവരെക്കുറിച്ചും അന്വേഷിക്കുമെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് പറഞ്ഞു. കോടതിയാൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ബ്യൂറോ
Next Story