ശ്രീനഗർ: യുനെസ്‌കോയുടെ സർഗാത്മക നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച് ശ്രീനഗർ. കരകൗശലം, നാടോടി കലകൾ എന്നിവയ്ക്കുള്ള പ്രത്യേക പരാമർശത്തോടെയാണ് ശ്രീനഗർ ഈ നേട്ടം സ്വന്തമാക്കിയത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം യുനെസ്‌കോയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചത്. 246 നഗരങ്ങളുടെ പട്ടികയിലേക്ക് പുതുതായി 49 എണ്ണമാണ് കൂട്ടിച്ചേർത്തത്.

നേട്ടത്തിൽ ശ്രീനഗറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ജമ്മു കാശ്മീർ ജനതയെ അഭിനന്ദിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇങ്ങനെയൊരു നേട്ടം കൈവരിക്കുന്നതിനായി കഴിഞ്ഞ നാല് വർഷമായി തയ്യാറെടുത്ത് വരികയായിരുന്നെന്ന് ഇൻടാക് (ഐഎൻടിഎസിഎച്ച്) ജമ്മു കശ്മീർ ചാപ്റ്റർ കൺവീനർ സലിം ബൈഗ് പറഞ്ഞു. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ കരകൗശല വിദ്യ നിലനിർത്തിയ കലാകാരന്മാർക്കുള്ള അംഗീകാരമാണിതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനഗറിന് പുറമേ ഗ്വാളിയോറും ഇതേ നേട്ടത്തിനുള്ള പട്ടികയിലുണ്ടായിരുന്നു. അവസാന നിമിഷമാണ് ശ്രീനഗറിന് നറുക്കു വീണതെന്നും ബൈഗ് വ്യക്തമാക്കി.