- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോൾ ചിലരുടെ ആറ്റിറ്റിയൂഡ് അവരോട് കടം ചോദിക്കുന്നത് പോലെ; സ്ത്രീയായതുകൊണ്ട് അവൾക്കെന്തെങ്കിലും കൊടുത്താൽ മതി എന്നാണ് ചിലരുടെ ഭാവം; സിനിമ വലിയ പ്രശ്നമുള്ള ഏരിയയാണെന്ന അഭിപ്രായമില്ല: ഡബ്ല്യു.സി.സി യെകുറിച്ച് അറിഞ്ഞത് ഫേസ്ബുക്കിലൂടെ; സിനിമാ അനുഭവങ്ങൾ തുറന്ന് പറഞ്ഞ് സ്രിൻഡ അഷാബ്
തിരുവനന്തപുരം: 1983 എന്ന നിവിൻ പോളി ചിത്രത്തിൽ മേക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന് ചോദിക്കുന്ന സ്രിൻഡയെ സിനിമ പ്രേമികൾക്കൊന്നും മറക്കാൻ കഴിയില്ല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച താരമാണ് സ്രിൻഡ. ഏത് ചെറിയ വേഷമെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റുക എന്നത് സ്രിൻഡയുടെ പ്രത്യേക കഴിവ് തന്നെയാണ്. ഒട്ടുമിക്ക സിനിമകളിലും നായികാ കഥാപാത്രത്തോട് ഒപ്പം നിൽക്കുന്ന വേഷമാണ് സ്രിൻഡയുടെതും. എന്ത് തെരഞ്ഞെടുക്കണമെന്നുള്ള വ്യക്തയുണ്ട്, അത് ജീവിതത്തിലായാലും സിനിമയിലായാലും. അതുകൊണ്ടാണ് നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതെന്ന് സ്രിൻഡ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് സ്രിൻഡിയുടെ തുറന്നു പറച്ചിൽ. ഇപ്പോളിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സ്രിൻഡക്ക് സിനിമയിൽ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങൾ ഒരു മാസികക്ക് നൽകുന്ന അഭിമുഖത്തിൽ സ്രിൻഡ തുറന്ന് പറയുകയും ചെയ്യുന്നു. പുറത്ത് നി
തിരുവനന്തപുരം: 1983 എന്ന നിവിൻ പോളി ചിത്രത്തിൽ മേക്കപ്പ് കൂടിപ്പോയോ ചേട്ടാ എന്ന് ചോദിക്കുന്ന സ്രിൻഡയെ സിനിമ പ്രേമികൾക്കൊന്നും മറക്കാൻ കഴിയില്ല. വളരെ കുറച്ച് കാലം കൊണ്ട് തന്നെ മലയാള സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉറപ്പിച്ച താരമാണ് സ്രിൻഡ. ഏത് ചെറിയ വേഷമെങ്കിലും അത് ശ്രദ്ധിക്കുന്ന കഥാപാത്രമാക്കി മാറ്റുക എന്നത് സ്രിൻഡയുടെ പ്രത്യേക കഴിവ് തന്നെയാണ്.
ഒട്ടുമിക്ക സിനിമകളിലും നായികാ കഥാപാത്രത്തോട് ഒപ്പം നിൽക്കുന്ന വേഷമാണ് സ്രിൻഡയുടെതും. എന്ത് തെരഞ്ഞെടുക്കണമെന്നുള്ള വ്യക്തയുണ്ട്, അത് ജീവിതത്തിലായാലും സിനിമയിലായാലും. അതുകൊണ്ടാണ് നല്ല സിനിമകൾ തെരഞ്ഞെടുക്കാൻ സാധിക്കുന്നതെന്ന് സ്രിൻഡ പറയുന്നു. ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് സ്രിൻഡിയുടെ തുറന്നു പറച്ചിൽ.
ഇപ്പോളിറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന സ്രിൻഡക്ക് സിനിമയിൽ നിന്ന് നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഈ അനുഭവങ്ങൾ ഒരു മാസികക്ക് നൽകുന്ന അഭിമുഖത്തിൽ സ്രിൻഡ തുറന്ന് പറയുകയും ചെയ്യുന്നു. പുറത്ത് നിൽക്കുന്നവർ സിനിമ വലിയ പ്രശ്നമുള്ള ഏരിയയാണെന്ന് പറയും, എന്നാൽ വലിയ പ്രശ്നങ്ങൾ തനിക്ക് ഉണ്ടായിട്ടില്ല. പിന്നെ എല്ലാവർക്കുമുണ്ടാകുന്ന ചില ചെറിയ പ്രശ്നങ്ങൾ തനിക്കും ഉണ്ടായിട്ടുണ്ടെന്നും സ്രിൻഡ പറയുന്നു.
ജോലി ചെയ്തിട്ട് പൈസ ചോദിക്കുമ്പോളുള്ള ചിലരുടെ ഒരു ആറ്റിറ്റിയൂഡ് ഉണ്ട്. ഞാൻ അവരുടെ അടുത്ത് നിന്ന് കടം ചോദിക്കുന്നപോലെയാ. അവരെ വിളിക്കണം. ഹലോ ആ പൈസ ഒന്നു തരുമോ...എന്നും ചോദിച്ച്. ചിലപ്പോ ഒരു സ്ത്രീ ആയതുകൊണ്ടാവാം, അവൾക്കെന്തെങ്കിലും കൊടുത്താ മതിഎനന്ൊരു മട്ടാണ്. സിനിമയിലെ കുറച്ച് പേരുടെ മനോഭാവം ഇങ്ങനെയാണെന്ന് സ്രിൻഡ പറയുന്നൂ.
ഇത്രയും സിനിമകളിൽ അഭിനയിച്ചിട്ടും സിനിമയിലെ ഒരു സംഘടനയിലും സ്രിൻഡ അംഗമല്ലാത്തതിനെക്കുറിച്ചും സിനിമയിലെ പുതിയ കൂട്ടായ്മയായ വിമൺ ഇൻ കളക്ടീവിനെക്കുറിച്ചും സ്രിൻഡ പ്രതികരിക്കുന്നു. 'ഞാനൊരു സംഘടനയിലും ഇല്ലാത്ത ആളാണ്. അമ്മയിലും ഡബ്ല്യു.സിസിയിലും ഒന്നും. അതുകൊണ്ട് അതിനുള്ളിലെ കാര്യങ്ങൾ അറിയില്ല. ഫേസ്‌ബുക്കിൽ കണ്ടാണ് ഞാൻ ഡബ്യുസിസി യെ കുറിച്ച് അറിയുന്നത്. അത് ഒരു നല്ല ഇനിഷ്യേറ്റീവാണ്. പക്ഷെ സ്ത്രീയായലും പുരുഷനായാലും പരസ്പര ബഹുമാനം ഉണ്ടെങ്കിൽ കുറെ പ്രശ്നങ്ങൾ മാറുമെന്നും സ്രിൻഡ പറയുന്നു