- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു; രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു; ഇനി വിവാഹ തിയ്യതി തീരുമാനിക്കണം; വിവാഹ വാർത്ത സ്ഥിരീകരിച്ച് ബിഗ് ബോസ് താരം ശ്രീനിഷ് അരവിന്ദ്
ബിഗ് ബോസ് മലയാളം അവസാനിച്ചെങ്കിലും അവസാനിക്കാത്ത ഒന്നായിരുന്നു മത്സരാർത്ഥികളായ പേളി-ശ്രീനിഷ് പ്രണയം. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് ഇരുവർക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാൽ പോകെ പോകെ എല്ലാ ആരോപണങ്ങളേ എല്ലാം വെറും ആരോപണങ്ങൾ മാത്രമായി മാറ്റി അവർ പ്രണയം സ്ഥിരീകരിക്കുകയായിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാൻ ആരംഭിച്ചിരുന്നു. നിലവിൽ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം. പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതായി ശ്രീനിഷ് അറിയിച്ചത്. ''പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും
ബിഗ് ബോസ് മലയാളം അവസാനിച്ചെങ്കിലും അവസാനിക്കാത്ത ഒന്നായിരുന്നു മത്സരാർത്ഥികളായ പേളി-ശ്രീനിഷ് പ്രണയം. ഗെയിമിനു വേണ്ടി ഇരുവരും പ്രണയം അഭിനയിക്കുകയാണെന്ന് ഇരുവർക്കെതിരേയും ആരോപണമുണ്ടായിരുന്നു. എന്നാൽ പോകെ പോകെ എല്ലാ ആരോപണങ്ങളേ എല്ലാം വെറും ആരോപണങ്ങൾ മാത്രമായി മാറ്റി അവർ പ്രണയം സ്ഥിരീകരിക്കുകയായിരുന്നു. ബിഗ് ബോസിന് പുറത്ത് എത്തിയ ഉടനെ തന്നെ രണ്ടു പേരും വിവാഹത്തിനായി വീട്ടുകാരോട് സംസാരിക്കാൻ ആരംഭിച്ചിരുന്നു. നിലവിൽ പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് വിവരം.
പേളിയായിരുന്നു ആദ്യം തന്റെ വീട്ടുകാരുടെ സമ്മതം തേടിയത്. അമ്മ വിവാഹത്തിന് സമ്മതിച്ചതായി പേളി സോഷ്യൽ മീഡിയ വഴി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്റെ വീട്ടുകാരും വിവാഹത്തിന് സമ്മതിച്ചതായി അറിയിച്ചിരിക്കുകയാണ് ശ്രീനിഷ്. കഴിഞ്ഞ ദിവസം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചതായി ശ്രീനിഷ് അറിയിച്ചത്.
''പേളിയുടെ കുടുംബം എന്റെ അച്ഛനും അമ്മയുമായി സംസാരിച്ചു. രണ്ടു കൂട്ടരും ഞങ്ങളുടെ പ്രണയത്തെ അംഗീകരിച്ചു. ഇനി വിവാഹ തിയ്യതി തീരുമാനിക്കണം'' ശ്രീനിഷ് പറഞ്ഞു. പേളിയുമായി പ്രണയത്തിലായത് എങ്ങനെയെന്നും ശ്രീനിഷ് മനസു തുറന്നു.
''എങ്ങനെയെന്നറിയില്ല. പേളിയെ എപ്പോഴും നോക്കിയിരിക്കുമായിരുന്നു. അങ്ങനെ നോക്കി നോക്കി പ്രണയത്തിലാവുകയായിരുന്നു. പേളിയുടെ മുഖം കണ്ടാലറിയാം അവളുടെ മനസിലെന്തെന്ന്. അത്രയ്ക്ക് അടുത്തു'' ശ്രീനിഷ് കൂട്ടിച്ചേർത്തു.
ബിഗ് ബോസിലെ ഏറ്റവും ശക്തയായ മത്സരാർത്ഥികളിലൊരാളായിരുന്നു പേളി. അവസാന റൗണ്ട് വരെ എത്തിയെങ്കിലും സാബുമോന് മുന്നിൽ പരാജയപ്പെടുകയായിരുന്നു. ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് സാബു ബിഗ് ബോസ് വിജയി ആയത്.