തിരുവനന്തപുരം: ടെക്‌നോ പാർക്കിലെ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന സർഗോത്സവമായ സൃഷ്ടി-2015-ലേക്ക് രചനകൾ ക്ഷണിക്കുന്നു.  ടെക്കികൾക്കും സർഗ്ഗ പ്രക്രിയയിൽ ഏർപ്പെടാനാകുമെന്നും ടെക്‌നൊപ്പാർക്കിനുള്ളിലും മികച്ച കലാപ്രതിഭകൾ ഉണ്ടെന്നും ഉള്ള തിരിച്ചറിവിൽ നിന്നുമായിരിന്നു  പ്രതിധ്വനി 2014 ൽ ടെക്‌നൊപാർക്കിനുള്ളിൽ ആദ്യമായി ഒരു എഴുത്ത് മത്സരം സൃഷ്ടി 2014 എന്ന പേരിൽ  സംഘടിപ്പിച്ചത്.
ടെക്‌നോപാർക്കിന്റെ ചരിത്രത്തിൽ സുവർണ്ണ രേഖകൾ എഴുതിച്ചേർത്ത സൃഷ്ടി 2014 ന് വളരെ മികച്ച പ്രതികരണമാണ് ടെക്കികളിൽ നിന്നും ലഭിച്ചത്.  ചെറു കഥ, കവിത, ലേഖനം എന്നീ മൂന്നു വിഭാഗങ്ങളിലായി ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളിൽ നടത്തുവാൻ ആണ് ഉദ്ദേശിക്കുന്നത്.

 ടെക്‌നോപാർക്കിനുള്ളിലുള്ളവർക്ക്  തങ്ങളുടെ സർഗ്ഗ  ശേഷി പ്രകടിപ്പിക്കുവാനുള്ള ഏറ്റവും വലിയ അവസരമായിരിക്കും സൃഷ്ടി 2015. സാഹിത്യ മേഖലയിലെ പ്രമുഖ വ്യക്തികളുൾപ്പെടുന്ന ഒരു വിദഗ്ധ സമിതിയായിരിക്കും സൃഷ്ടി 2015 ലെ വിധി നിർണ്ണയിക്കാൻ ഉണ്ടാകുന്നത്. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. ടെക്‌നൊപാർക്കിനുള്ളിലെ എല്ലാ സർഗ്ഗ പ്രതിഭകളെയും സൃഷ്ടി 2015 ൽ പങ്കാളിയാകുവാനും തങ്ങളുടെ വിലയേറിയ സൃഷ്ടികൾ മത്സരത്തിനായി അയക്കുവാനും പ്രതിധ്വനി സ്വാഗതം ചെയ്യുന്നു.

തഴെപ്പറയുന്നവയായിരിക്കും സൃഷ്ടി 2015 ന്റെ പ്രധാന മാർഗ്ഗ നിർദ്ദേശക രേഖകൾ:

1. ഈ മത്സരം ടെക്‌നോപാർക്കിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമായി നിജപ്പെടുത്തുന്നു.
2. മത്സരത്തിനയയ്ക്കുന്ന രചനകൾ യഥാർത്ഥമായിരിക്കണം.
3. സൃഷ്ടി 2014 ൽ മത്സരത്തിന് അയച്ച രചനകൾ പരിഗണിക്കുന്നതല്ല.
4. രചനകൾ ഇംഗ്ലീഷിലോ മലയാളത്തിലോ ആയിരിക്കണം.
5 .മത്സരാർത്ഥികൾ വ്യക്തികൾ ആയിരിക്കണം. കൂട്ടായോ ഒരു സംഘടനയുടെ നാമത്തിലോ മത്സരിക്കാൻ പാടുള്ളതല്ല.
6. ഒരു വ്യക്തി ഒരു വിഭാഗത്തിൽ ഒന്നിലധികം രചനകൾ അയക്കുവാൻ പാടുള്ളതല്ല.
7. രചനകൾ എല്ലാം യൂണികോഡ് ഫോർമാറ്റിലായിരിക്കണം.
8. രചനകൾ ഓൺലൈനായി അയക്കുക. അയക്കുമ്പോൾ രചനകൾ അറ്റാച്‌മെന്റ് ആയി അയക്കാതെ ഉള്ളടക്കം പൂർണ്ണമായും കോപ്പി ചെയ്ത് മെയിലിനുള്ളിൽ അയക്കുവാൻ ശ്രദ്ധിക്കുക.
9. രചനകൾ അയക്കേണ്ട ഇമെയിൽ വിലാസം.
      1. ചെറു കഥ :srishti2015.story@gmail.com
      2. കവിത: srishti2015.poem@gmail.com
      3. ലേഖനം: srishti2015.essay@gmail.com
10. രചനകൾ 2015 സെപ്റ്റംബർ 30 നകം ലഭിച്ചിരിക്കണം.
11. താഴെപ്പറയുന്നവയായിരിക്കും ഓരോ വിഭാഗത്തിലെയും രചനകളുടെ ദൈർഘ്യപരിധി:
      ചെറു കഥ: 4,000 വാക്കുകൾ
       കവിത: 60 വരികൾ.
       ലേഖനം: 3,000 വാക്കുകൾ
12. താഴെപ്പറയുന്നതായിരിക്കും ലേഖനത്തിനുള്ള വിഷയം. കഥക്കും കവിതയ്ക്കും നിർദ്ദിഷ്ട വിഷയം ഉണ്ടായിരിക്കില്ല.
        മലയാളം: ഇരുപത്തി അഞ്ചു വർഷം തികയുന്ന ടെക്‌നൊപാർക്ക് ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും
        ഇംഗ്ലീഷ്: Twetny Five years of Technopark- Hopes and uncertainties of employees.
13. രചനകൾ അയക്കുമ്പോൾ താഴെപ്പറയുന്ന വിവരങ്ങൾ കൂടി അയക്കുവാൻ ശ്രദ്ധിക്കുക:
          1. രചനയുടെ തലക്കെട്ട് [Title of etnry].
          2. രചയിതാവിന്റെ പൂർണ്ണമായ പേര് .
          3. രചയിതാവിന്റെ കമ്പനി.
          4. രചയിതാവിന്റെ മൊബൈൽ നമ്പർ.
          5. രചയിതാവിന്റെ ഇമെയിൽ വിലാസം.

ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനത്തെത്തുന്നവർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും. അതിനു പുറമേ ഓൺലൈൻ വോട്ടിംഗിലൂടെ ഓരോ വിഭാഗത്തിലെയും മികച്ച രചനകളെ തിരഞ്ഞെടുക്കാൻ വായനക്കാർക്കും അവസരമുണ്ടായിരിക്കും. [Reader's Choice Award]

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

Short Story: Bimal Raj N. ; Mob: 8129455958 ; email: bimal.varkala@gmail.com

Potery: Raneesh A R ; Mob: 9947006353 ; Email: raneeshchandran@gmail.com

Essay: Aravind K R ; Mob : 9895026276 ; Email : aravindsfuncorner@gmail.com