തിരുവനന്തപുരം: ടെക്‌നോപാർക്കിനുള്ളിലെ സർഗ്ഗ പ്രതിഭകളെ കണ്ടെത്തുവാനായി ടെക്കികളുടെ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ പ്രതിധ്വനി സംഘടിപ്പിച്ച സൃഷ്ടി 2015 ന് തിരശ്ശീല വീണു. ചെറുകഥ, കവിത, ഉപന്യാസം എന്നീ മേഖലകളിൽ മലയാളത്തിലും ഇംഗ്ലീഷിലുമായി നടത്തിയ മത്സരത്തിൽ വിജയികളായവർക്ക് ടെക്‌നോപാർക്കിനുള്ളിലെ പാർക്ക് സെന്ററിൽ വച്ചു നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വയലാർ അവർഡ് ജേതാവും യുവതലമുറയിലെ ഏറ്റവും ശക്തനായ എഴുത്തുകാരനുമായ സുഭാഷ് ചന്ദ്രൻ ആണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

സംസ്‌കാരം എന്ന വാക്കു പോലും പഴഞ്ചനായി മാറുന്ന പുതിയ കാലഘട്ടത്തിൽ വാക്കുകൾ അതിന്റെ തനത് അർത്ഥത്തിൽ നിന്നും വ്യതി ചലിക്കുകയും സദാചരവും ഗുണ്ടയും പോലെയും പുസ്തകവും ചന്തയും പോലെയുമൊക്കെയുള്ള ഒരിക്കലും കൂടിച്ചേർക്കാനാവാത്തവ എന്നു കരുതിയിരുന്ന വാക്കുകൾ പോലും ഒരുമിച്ച് ചേർത്ത് പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന തലത്തിലേക്ക് കാര്യങ്ങൾ വഷളായിനിൽക്കുന്നു എന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ സുഭാഷ് ചന്ദ്രൻ സൂചിപ്പിച്ചു. വിശ്വമാനവികത സ്വപ്നം കണ്ട നാരായണ ഗുരുവിനെപ്പോലുള്ള വലിയ മഹാപുരുഷന്മാർ മാതൃകകളായുള്ള നമ്മുടെ കേരളത്തിൽ ഒരായിരം കൊല്ലത്തേക്കെങ്കിലും കടന്നു വരാൻ പാടില്ലാത്ത ചില അനാവശ്യ പ്രവണതകൾക്കെതിരെ ആദ്യം പ്രതികരിക്കേണ്ടത് യുവാക്കളും സാഹിത്യകാരന്മാരും ആണെന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടുകയുണ്ടായി.

പ്രതിധ്വനിയുടെ പ്രസിഡന്റ്ബിജുമോൻ അദ്ധ്യക്ഷ്യം വഹിച്ച യോഗത്തിൽ സൃഷ്ടി 2015 ന്റെ ജൂറിയുടെ ചെയർ പേഴ്‌സൺ ആയിരുന്ന ചന്ദ്രമതിയാണ് ആദ്യ ആശംസാ പ്രസംഗം നടത്തിയത്. തലച്ചോർ മാത്രം പ്രവർത്തിക്കുകയും ഹൃദയം ഉപയോഗിക്കാതിരിക്കയും ചെയ്യുന്നവർ എന്നും മറ്റുമുള്ള ടെക്കികളെക്കുറിച്ചുള്ള അനാവശ്യ ധാരണകൾ തെറ്റാണെന്ന് ഉറക്കെ വിളിച്ചു പറയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്ന് ചന്ദ്രമതി തന്റെ ആശംസാ പ്രസംഗത്തിൽ അഭിപ്രായപ്പെടുകയുണ്ടായി. അചുംബിതങ്ങളായ ആശയങ്ങളാലും അസാമാന്യമായ വിഷയ വൈവിദ്ധ്യത്താലും സമ്പന്നമായ രചനകൾ ആയിരിന്നു സൃഷ്ടിയിലേത് എന്ന് ചന്ദ്രമതി വിലയിരുത്തുകയുണ്ടായി.

സൃഷ്ടിയിലെ രചനകൾ ഉന്നത നിലവാരം പുലർത്തിയെന്നും അതിനാൽ തന്നെ വിലയിരുത്തൽ അതികഠിനമായ ഒരു ശ്രമമായിരിന്നുവെന്നും ആശംസകൾ അർപ്പിച്ചു കൊണ്ട് സൃഷ്ടി ജൂറിയംഗവും പ്രശസ്ത ആംഗലേയ കവിയുമായ ഗോപി കോട്ടൂർ അഭിപ്രായപ്പെട്ടു.

കവിത വെറും വിനോദം മാത്രമല്ലയെന്നും അത് സർഗ്ഗാത്മകതയുടെ കടുത്ത പ്രകടനമാണെന്നും ടെക്കികൾ തിരിച്ചറിയുന്നുവെങ്കിലും ജീർണ്ണിച്ച പ്രവണതകൾക്കെതിരെ പ്രതികരണങ്ങൾ ആവശ്യപ്പെടുന്ന മാറിയ കാലത്തിൽ കുറെക്കൂടി വ്യത്യസ്തമായ വിഷയങ്ങൾ കണ്ടെത്തുകയാണ് ഒരു സാഹിത്യകാരൻ ചെയ്യേണ്ടത് എന്ന് പ്രശസ്ത കവിയും ജൂറിയംഗവുമായ വിനോദ് വെള്ളായണി തന്റെ ആശംസാ പ്രസംഗത്തിൽ സൂചിപ്പിക്കുകയുണ്ടായി.

സ്വന്തം ശബ്ദത്തിൽ തനിക്ക് ചിലതൊക്കെ സമൂഹത്തോട് വിളിച്ചു പറയാനുണ്ട് എന്ന് ഉറക്കെച്ചോല്ലുന്നതാണ് സാഹിത്യത്തിന്റെ മൂലം എന്ന് ജൂറിയംഗം  സുരേഷ് കോടൂർ അഭിപ്രായപ്പെടുകയുണ്ടായി.

ടെക്‌നോപാർക്ക് ബിസിനസ്സ് ഡെവലപ്പ് മെന്റ് ഓഫിസർ ബസന്ത് ചടങ്ങിൽ ആശംസകളർപ്പിക്കുകയുണ്ടായി. സൃഷ്ടി 2015 കൺ വീനർ  ബിമൽ രാജ് സ്വാഗതമാശംസിക്കുകയും പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.



ജോഫിൻ വർഗീസ്, സൂരജ് ജോസ്, ശ്രീനിൽ രാജ്, ശബരിഷ് പരമേശ്വരൻ, രാഹുൽ രവീന്ദ്രൻ, അനിഷ് റൊയ്, ജ്യോതിഷ് കുമാർ, നാൻസി എത്സ ജോബ്, സരിജ ശിവകുമാർ, ശംബു ശങ്കർ, വന്ദന, ഗണേശ്, വിനീത, പ്രസാദ്, അഫ്‌സൽ, അബി ആന്റണി പറംബി, നിപുൺ വർമ്മ എന്നിവർ വിവിധ വിഭാഗങ്ങളിലായി സമ്മാനാർഹരായി. വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും പുസ്തകങ്ങളും കാഷ് അവാർഡുകളും സമ്മാനമായി നൽകുകയുണ്ടായി.

ജൂറി തിരഞ്ഞെടുത്ത അവാർഡുകൾ താഴെ കൊടുക്കുന്നു
മലയാളം ചെറുകഥ :
1. മറവി  ജോഫിൻ വർഗീസ് , യു  എസ് ടി ഗ്ലോബൽ
2. കാറ്റ്   സൂരജ് ജോസ്, ആർ എം എജുകേഷൻ
3. വിസ്മൃതി  ശ്രീനിൽ രാജ് , ആർ ആർ ഡോനല്ലി

ഇംഗ്ലീഷ് ചെറുകഥ :

1. ദി ബിഗ് ലൈഫ്   ശബരിഷ് പരമേശ്വരൻ, അലയൻസ്
2. ദി ഡിസിഷൻ  രാഹുൽ രവീന്ദ്രൻ, ടാറ്റാ എലക്‌സി
3. ദി ലൂപ്   അനീഷ് റോയ്, അപ്പ്‌ലക്‌സെസ് ടെക്‌നോളജീസ്

മലയാളം കവിത :
1. ഒ. പി   ജ്യോതിഷ് കുമാർ സി എസ്, ആർ എം എജുകേഷൻ
2  ഋതുക്കളും നീയും  നാൻസി  എൽസ ജോബ്, ഐ ബി എസ്
3. അധിനിവേശങ്ങൾ അതിജീവനങ്ങൾ സരിജ ശിവകുമാർ, റൂബി സോഫ്റ്റ്‌വെയർ

ഇംഗ്ലീഷ് കവിത :

1. അൺടാപ്പിട്   ശംഭു ശങ്കർ, അലയൻസ്
2. ദി വൈസ് പേജ്  ഗണേശ് പി എ, റിഫ്‌ലെക്ഷൻസ്
3. എ)  വൻ ഹൈക് ഫോർ എ ലൈഫ് ടൈം വിനീത ആർ എ, കോൺഫിയൻസ് ഇൻഫർമേഷൻ
  ബി) സ്‌കൂൾ ലൈഫ്  പ്രസാദ് ടി ജെ, പൽനാർ
  സി) എ സൂയിസൈഡ് അറ്റ് മിഡ്‌നൈറ്റ്  അഫ്‌സൽ, സാഫിൻ
4. ജൂറി പ്രത്യേക പരാമർശം
 ബിനീത്ത് ദി വിന്റെർ മൂൺ   അശ്വിൻ എബ്രഹാം, അലയൻസ്
ഇൻ ലവ് വിത് യു   പ്രിൻസ് പ്രകാശൻ, അലയൻസ്
മോനോടോണി  വന്ദന ആർ എ, ഇൻഫോസിസ്
ഓ എം ജി  ഐ ഹാവ് ചൈഞ്ചിട്   ശക്തി ഗാന്ധിമതി, ക്വെസ്റ്റ് ഗ്ലോബൽ
എ ടെക്കി ലവ് ലെറ്റർ  മിഥുൻ മോഹൻ, ഡി പ്ലസ് എച്ച്

മലയാളം ഉപന്യാസം  ഇരുപത്തിയഞ്ച് വർഷം തികയുന്ന ടെക്‌നോപാർക്ക് ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

1. അബി ആന്റണി, എ ബി എസ്
2. പ്രസാദ് ടി ജെ, പൽനർ

ഇംഗ്ലീഷ് ഉപന്യാസം   ഇരുപത്തിയഞ്ച് വര്ഷം തികയുന്ന ടെക്‌നോപാര്ക്ക് ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും

1 നിപുൺ വർമ, യു  എസ് ടി ഗ്ലോബൽ
2. അബി ആന്റണി, ഐ ബി എസ്

വായനക്കാർ വോട്ടെടുപ്പിലൂടെ തിരെഞ്ഞെടുത്ത സൃഷ്ടികൾ താഴെ കൊടുക്കുന്നു

മലയാളം ചെറുകഥ    'ഉണ്ണിയുടെ സ്വന്തം ഓപ്പോൾ'    ജിനിഷ നായർ   സണ്ടെക്  ബിസിനസ് സൊലുഷൻസ്

ഇംഗ്ലീഷ് ചെറുകഥ  'ദി കിഡ്‌നാപ്പർ'  വിശാഖ് ബി നായർ  ക്യൂബെർസ്റ്റ്

മലയാളം കവിത   'അഭയാർഥികൾ'   വിപിൻ കുമാർ കെ പി  ബൈനറി ഫൗണ്ടൻ സൊലുഷൻസ് 
ഇംഗ്ലീഷ് കവിത - 'സോറോഫുൾ മൈൻഡ്'  അനൂപ് ചന്ദ്രമോഹനൻ നായർ  യു  എസ് ടി ഗ്ലോബൽ

മലയാളം ഉപന്യാസം   ഇരുപത്തി അഞ്ചു വർഷം തികയുന്ന ടെക്‌നൊപാർക്ക് ജീവനക്കാരുടെ ആശങ്കകളും പ്രത്യാശകളും   റിയാസ് അബ്ദുൽ റഹിം  അലയൻസ്
ഇംഗ്ലീഷ് ഉപന്യാസം  – Twetny Five years of Technopark- Hopes and concerns of employese-   റെജി തോമസ് മാത്യു  ഐ ബി എസ്