- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടെക്നോപാർക്ക്'പ്രതിധ്വനി സൃഷ്ടി 2017' പുരസ്കാരങ്ങൾ പ്രശസ്ത സാഹിത്യകാരൻ ബെന്യാമിൻ വിതരണം ചെയ്തു
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്കികളുടെ കലാ സാഹിത്യ മത്സരമായ സൃഷ്ടി 2017 ഉജ്ജ്വലമായി സമാപിച്ചു. 2017 നവംബർ 13 തിങ്കളാഴ്ച വൈകിട്ട് 5.45 ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങിൽ വെച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ ശ്രീ ബെന്യാമിൻ മത്സര വിജയികൾക്ക് പുരസ്‌കാരങ്ങളായ ട്രോഫിയും സർട്ടിഫിക്കറ്റും പുസ്തകങ്ങളും കാഷ് പ്രൈസും വിതരണം ചെയ്തു. പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജൂറി മെംബർമാരായ ഗോപി കോട്ടൂർ, ടി. കെ. സുജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഓരോ മനുഷ്യന്റെ യുള്ളിലും ഉറങ്ങിക്കിടക്കുന്ന വികാര വിചാരങ്ങളെ കുഴി മാന്തിയെടുത്ത് വർണ്ണ ക്കടലാസിലാക്കി നമുക്കു തന്നെ തിരികെ സമ്മാനിക്കുന്ന മോഷ്ടാക്കളാണ് യഥാർത്ഥത്തിൽ സാഹിത്യമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബെന്യാമിൻ സൂചിപ്പിച്ചു. ടെക്നോപാർക്കിലെ ത്തുന്നത് ആദ്യമാണെന്നും ടെക്നോപാർക്ക് മനോഹാരിതമായി സൂക്ഷിക്കുന്നത് പോലെ നമ്മുടെ നാട
ടെക്നോപാർക്കിലെ ഐ ടി ജീവനക്കാരുടെ സാമൂഹ്യ സാംസ്‌കാരിക ക്ഷേമ സംഘടന ആയ പ്രതിധ്വനി സംഘടിപ്പിച്ച ടെക്കികളുടെ കലാ സാഹിത്യ മത്സരമായ സൃഷ്ടി 2017 ഉജ്ജ്വലമായി സമാപിച്ചു. 2017 നവംബർ 13 തിങ്കളാഴ്ച വൈകിട്ട് 5.45 ന് ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ വെച്ച് നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങിൽ വെച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരൻ ശ്രീ ബെന്യാമിൻ മത്സര വിജയികൾക്ക് പുരസ്‌കാരങ്ങളായ ട്രോഫിയും സർട്ടിഫിക്കറ്റും പുസ്തകങ്ങളും കാഷ് പ്രൈസും വിതരണം ചെയ്തു.
പ്രതിധ്വനി സെക്രട്ടറി രാജീവ് കൃഷ്ണൻ അദ്ധ്യക്ഷം വഹിച്ച യോഗത്തിൽ ജൂറി മെംബർമാരായ ഗോപി കോട്ടൂർ, ടി. കെ. സുജിത് എന്നിവർ ആശംസകൾ അർപ്പിച്ചു. ഓരോ മനുഷ്യന്റെ യുള്ളിലും ഉറങ്ങിക്കിടക്കുന്ന വികാര വിചാരങ്ങളെ കുഴി മാന്തിയെടുത്ത് വർണ്ണ ക്കടലാസിലാക്കി നമുക്കു തന്നെ തിരികെ സമ്മാനിക്കുന്ന മോഷ്ടാക്കളാണ് യഥാർത്ഥത്തിൽ സാഹിത്യമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ബെന്യാമിൻ സൂചിപ്പിച്ചു. ടെക്നോപാർക്കിലെ ത്തുന്നത് ആദ്യമാണെന്നും ടെക്നോപാർക്ക് മനോഹാരിതമായി സൂക്ഷിക്കുന്നത് പോലെ നമ്മുടെ നാടും സൂക്ഷിക്കണമെന്ന് ബെന്യാമിൻ അഭിപ്രായപ്പെട്ടു.
തിരക്കേറിയ മരവിച്ച ജീവിതത്തിൽ ജീവിക്കാനും ശ്വസിക്കാനും ചിരിക്കാനുമൊക്കെ പ്രേരിപ്പിക്കുന്നവയാണ് ഇത്തരം സർഗ്ഗക്രിയകളെന്നും പൊതു സമൂഹത്തിൽ നിന്നുമകന്ന് കഴിയുന്നവരെന്ന് മുദ്ര കുത്തപ്പെട്ട ടെക്കി സമൂഹത്തിൽ പ്രതിധ്വനി നടത്തുന്ന ഈ സാഹിത്യ മത്സരവും അതിന് കിട്ടുന്ന അഭൂതപൂർവ്വമായ പ്രതികരണവും തന്നെ അക്ഷരാർത്ഥത്തിൽ അദ്ഭുതപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാത്തരം സാഹിത്യരചനകളും ഒരു മനുഷ്യന്റെയുള്ളിലുറങ്ങിക്കിടക്കുന്ന കവി ഭാവനയുടെ പ്രതിഫലനം മാത്രമാണെന്ന് പ്രശസ്ത കവിയും ജൂറി മെംബറുമായഗോപി കോട്ടൂർ തന്റെ ആശംസാ പ്രസംഗത്തിൽ പറഞ്ഞു. എല്ലാത്തരം നിരോധനങ്ങൾക്കുമെതിരെയുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധമാണ് കാർട്ടൂണുകൾ ആവിഷ്‌കരിക്കുന്നതെന്ന് ജൂറി മെംബറും പ്രശസ്ത കാർട്ടൂണിസ്റ്റുമായടി. കെ. സുജിത് വിലയിരുത്തി.
പ്രതിധ്വനി സൃഷ്ടി 2017 ജെനറൽ കൺവീനർ ബിമൽ രാജ് സ്വാഗതവും ജോയിന്റ് കൺവീനർ സതീഷ് കുമാർ നന്ദിയും പറഞ്ഞു.ബെന്യാമിനെക്കുറിച്ചു പ്രതിധ്വനി തയ്യാറാക്കിയ മംഗള പത്രം പ്രതിധ്വനി നിർവാഹക സമിതി അംഗം സൂരജ് എൻ. പി ചടങ്ങിൽ വായിക്കുകയുണ്ടായി. പ്രതിധ്വനി എക്‌സിക്യൂട്ടിവ് അംഗങ്ങളായ അശ്വിൻ,അരുൺ കേശവ്, അനു റേച്ചൽ എന്നിവർ വിശിഷ്ടാതിഥികളെ മെമെന്റോ കൊടുത്ത് ആദരിക്കുകയും രാഹുൽ ചന്ദ്രൻ 11 വിഭാഗങ്ങളിലെയും മത്സര ഫലങ്ങൾ പ്രഖ്യാപിക്കുകയും ചെയ്തു.
വിവിധ കാറ്റഗറികളിൽ താഴെ പറയുന്ന എണ്ണം സൃഷ്ടികളാണ് ഈ കലാ സാഹിത്യ മത്സരത്തിൽ മാറ്റുരച്ചത്.
മലയാളം ചെറുകഥ - 64
ഇംഗ്ലീഷ് ചെറുകഥ - 39
മലയാളം കവിത - 62
ഇംഗ്ലീഷ് കവിത - 37
മലയാളം ലേഖനം - 8
ഇംഗ്ലീഷ് ലേഖനം -15
മലയാളം പുസ്തകാസ്വാദനം - 7
ഇംഗ്ലീഷ് പുസ്തകാസ്വാദനം - 6
കാർട്ടൂൺ - 7
പെൻസിൽ ഡ്രോ യിങ് - 34
പെയിന്റിങ് - 19
സൃഷ്ടി 2017 ൽ ഓരോ വിഭാഗത്തിലും വിജയികളായവരുടെ വിവരം ചുവടെ ചേർക്കുന്നു. [ മത്സര വിജയി, കമ്പനി ,സമ്മാനാർഹമായ രചന എന്ന ക്രമത്തിൽ]
1. മലയാളം ചെറുകഥ
ഒന്നാം സമ്മാനം : മീര എം എസ്. [R P Techsoft] [ഒരു പൂവും ഒരു പുഴയും]
രണ്ടാം സമ്മാനം: സൂരജ് ജോസ് [RM Education] [നവരസം]
മൂന്നാം സമ്മാനം: വിപിൻ കുമാർ [Binary Fountain Solutions] [കിണർ]]
പ്രോത്സാഹന സമ്മാനം: അരുൺ ജെ [Saturn Systemwares Private Limited] [ലോക്കോ], പ്രവീൺ രാജ് [[Tata Elxsi]] [അമ്മ വീട്ടിൽ എത്തി കാണുമോ?]
റീഡേഴ്‌സ് ചോയ്‌സ്: ആര്യ രാജ് എം. [SEQATO software solutions.] [ഒരു പൂക്കാലത്തിനായുള്ള കാത്തിരിപ്പ്]
2. ഇംഗ്ലീഷ് ചെറുകഥ
ഒന്നാം സമ്മാനം : ആഷർ ബെൻ [Infosys Limited] [Summer of Lust]
രണ്ടാം സമ്മാനം: നമിത സുഗതൻ [UST Global] [My Son's Last Letter]
മൂന്നാം സമ്മാനം: ശങ്കരൻ രാമദാസ് [Toonz Animation] [Machismo spillover]
പ്രോത്സാഹന സമ്മാനം: സയൻ ഭട്ടാചാര്യ [Zafin][The Tale of Shivgunj], കിരൺ എം [Infosys] [The treasure in the attic]
റീഡേഴ്‌സ് ചോയ്‌സ്: ഗീതു ജോസ് [Qburst] [The Wait]
3. മലയാളം കവിത
ഒന്നാം സമ്മാനം : ജിതേഷ് ആർ. വി. [Oracle] [ഇരുമ്പാണി]
രണ്ടാം സമ്മാനം: മഹേഷ് യു. [Trenser Technology Solutions] [ഇന്ന്]
മൂന്നാം സമ്മാനം: ഗീത കൃഷ്ണൻ [Zafin] [അഭയാർത്ഥികൾ]
പ്രോത്സാഹന സമ്മാനം: ശ്രീ ലക്ഷ്മി [Seaview Support Systems] [പെണ്ണ്], സുവാസ് എസ്. [Infosys] [ജനാധിപത്യം തലകുനിക്കുമ്പോൾ]
റീഡേഴ്‌സ് ചോയ്‌സ്: റൊബി അജിത് [Oracle] [പ്രണയം]
4. ഇംഗ്ലീഷ് കവിത
ഒന്നാം സമ്മാനം : വിഷ്ണു എം മേനോൻ [Oracle][Free Choice]
രണ്ടാം സമ്മാനം: ഷാരോൻ സെലിൻ [UST Global] [Mama what was my mistake]
മൂന്നാം സമ്മാനം: ആതിര ഓ. കെ. [Allianz] [She - As I See]
പ്രോത്സാഹന സമ്മാനം: എലിസബത്ത് ഡി. അക്കര [Allianz][I AM A STONE COLLECTOR], അരവിന്ദ് എം ആർ. [RM Education Solutions][A nest is all she needs]
റീഡേഴ്‌സ് ചോയ്‌സ്: അരവിന്ദ് എം ആർ [RM Education Solutions] [A nest is all she needs]
5. മലയാളം ലേഖനം
ഒന്നാം സമ്മാനം : നിപുൻ വർമ്മ [UST Global] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
രണ്ടാം സമ്മാനം: ജ്യോതി കെ ജി [Mithra] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
മൂന്നാം സമ്മാനം: അബിൻ ജേക്കബ് [Cybosol Nuevalgo Solutions] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
റീഡേഴ്‌സ് ചോയ്‌സ്: ശ്രീദേവി [NORTEL INDIA POWER COMPONENTS] [ദേശസ്നേഹവും മാനവികതയും ജനാധിപത്യ സമൂഹത്തിൽ]
6. ഇംഗ്ലീഷ് ലേഖനം
ഒന്നാം സമ്മാനം : അഞ്ജു എം നായർ [Luminescent Digita] [Nationalism and Humanism in Democratic Society]
രണ്ടാം സമ്മാനം: നിപുൻ വർമ്മ [UST Global] [Nationalism and Humanism in Democratic Society]
മൂന്നാം സമ്മാനം: അനിഷ് റോയ് [Applexus Technologies] [FUTURE OF IT, FEARS AND EXPECTATIONS]
റീഡേഴ്‌സ് ചോയ്‌സ്: അനിഷ് റോയ് [Applexus Technologies] [FUTURE OF IT, FEARS AND EXPECTATIONS]
7. മലയാളം പുസ്തകാസ്വാദനം
ഒന്നാം സമ്മാനം : ഗീതാ കൃഷ്ണൻ [Zafin] [സഞ്ചാരസാഹിത്യത്തിലെ വഴിവിട്ട യാത്രക്കാരൻ.]
രണ്ടാം സമ്മാനം: റോബി അജിത് [Oracle] [പതിനെട്ടു കവിതകൾ: ബാലചന്ദ്രൻ ചുള്ളിക്കാട്]
റീഡേഴ്‌സ് ചോയ്‌സ്: റോബി അജിത് [Oracle] [പതിനെട്ടു കവിതകൾ: ബാലചന്ദ്രൻ ചുള്ളിക്കാട്]
8. ഇംഗ്ലീഷ് പുസ്തകാസ്വാദനം
ഒന്നാം സമ്മാനം : കിരൺ എം. [Infosys] [To Kill a Mockingbird]
രണ്ടാം സമ്മാനം: നയന എസ്. പിഷാരഡി [QuEST Global] [Chasing the Monsoon]
പ്രോത്സാഹന സമ്മാനം: ഷീജ ജോസഫ് [Zen Aspirations] [Silent Spring]
റീഡേഴ്‌സ് ചോയ്‌സ്: വിശാഖ് സോമൻ [Qburst] [The Waste Land]
9. പെൻസിൽ ഡ്രായിങ്
ഒന്നാം സമ്മാനം : ജ്യോതിഷ് കുമാർ [RM Education]
രണ്ടാം സമ്മാനം: ഫൈസൽ എ. ബി. [Epica Animation Studio]
മൂന്നാം സമ്മാനം: യദു കൃഷ്ണൻ ആർ. [COGNUB DECISION SOLUTIONS]
10. കാർട്ടൂൺ
ഒന്നാം സമ്മാനം : ജ്യോതിഷ് കുമാർ [RM Education]
രണ്ടാം സമ്മാനം: സുവിൻ ദാസ് ഇ. [Zoondia Software]
മൂന്നാം സമ്മാനം: യാസർ അലി കെ. എം. [Zyxware Technologies]
11. പെയിന്റിങ് വാട്ടർ കളർ
ഒന്നാം സമ്മാനം : ഫൈസൽ എ. ബി. [Epica Animation Studio]
രണ്ടാം സമ്മാനം: ജ്യോതിഷ് കുമാർ [RM Education]
മൂന്നാം സമ്മാനം: അനില വി. [TCS]
താഴെ പറയുന്ന പ്രമുഖരായിരുന്നു ജൂറി മെമ്പർമാർ
മലയാളം ചെറുകഥ: കെ. എ. ബീന
ഇംഗ്ലീഷ് ചെറുകഥ: ആയിഷ സദാശിവൻ
മലയാളം കവിത: വിനോദ് വൈശാഖി
ഇംഗ്ലീഷ് കവിത: ഗോപി കോട്ടൂർ
മലയാളം, ഇംഗ്ലീഷ് ലേഖനം: പി എസ് രാജശേഖരൻ
മലയാളം പുസ്തകാസ്വാദനം : അനുപമ മോഹൻ
ഇംഗ്ലീഷ് പുസ്തകാസ്വാദനം : പ്രൊഫസർ രാജശേഖരൻ
കാർട്ടൂൺ: സുജിത് ടി കെ
പെയിന്റിങ്, പെൻസിൽ ഡ്രായിങ്: പ്രൊഫ. ലാൽ
ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക