റി ഭീകരാക്രമണ പശ്ചാത്തലത്തിൽ പാക് താരങ്ങൾ സഹകരിച്ച സിനിമകൾക്കെതിരെ ഹിന്ദുത്വഗ്രൂപ്പുകൾ ഉയർത്തിയ പ്രതിഷേധത്തിന്റെ പേരിൽ വിവാദത്തിലായ ഷാരൂഖ് ചിത്രം റയീസ് വീണ്ടും വിവാദത്തിൽ. ചിത്രത്തിൽ തങ്ങളുടെ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങൾ ഉൾപ്പെടുത്തിയെന്ന് സൂചിപ്പിച്ച് ഷിയാ വിഭാഗം മയൂർ വിഹാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിതാണ് പുതിയ വിവാദത്തിന് കാരണം.

ഷിയാ വിഭാഗത്തിന്റെ മതവിശ്വാസങ്ങളെ ഹനിക്കുന്ന രീതിയിലുള്ള രംഗങ്ങൾ സിനിമയിൽ നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് നിർമ്മാതാവിനും സംവിധായകനും എതിരെയാണ് പൊലീസിൽ പരാതി നല്കിയിരിക്കുന്നത്.ഷാരൂഖിന്റെ ഭാര്യ ഗൗരി ഖാനും ഫർഹാൻ അക്തറും റിതേഷ് സിദ്വാനിയും നേതൃത്വം നൽകുന്ന എക്സൽ എന്റർടെയിൻ മെന്റമാണ് റയീസിന്റെ നിർമ്മാതാക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സെൻസർ ബോർഡിനും ഇതേ ആവശ്യമുന്നയിച്ച് പരാതി നൽകിയിട്ടുണ്ട്.

റയീസ് ട്രെയിലറിൽ ഷാരൂഖ് ഖാൻ കെട്ടിടത്തിന് മുകളിലൂടെ ചാടുന്ന രംഗത്തിൽ തങ്ങളുടെ ആരാധനായത്തെയും ഗുരുവായ ഷാഹീ മുബാറക്ക് ഓഫ് ഇമാമാ ഹുസൈനെ അപമാനിച്ചുവെന്നാണ് ഇവർ ആരോപിക്കുന്നത്. മുഹറം ദിനാഘോഷത്തിനിടെയാണ് ഈ രംഗം പ്രത്യക്ഷപ്പെടുന്നത്. ഇത് തങ്ങളെ  അവഹേളിക്കുന്നതാണ്. പബ്ലിക് പ്രൊട്ടക്ഷൻ മൂവ്മന്റ് ഓർഗനെസൈഷന് നേതൃത്വം നൽകുന്ന ജിഷാൻ ഹൈദരാണ് പരാതി നൽകിയിരിക്കുന്നത്.

ഷാരൂഖ് ഖാനും സിനിമയുടെ അണിയറപ്രവർത്തകരും മാപ്പ് പറയണമെന്നും ഹൈദർ ആവശ്യപ്പെടുന്നു. ഈ രംഗം നീക്കം ചെയ്തില്ലെങ്കിൽ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും ഹൈദർ പറയുന്നു. മുമ്പും ഷാരൂഖ് ഖാൻ ചിത്രം റയീസ് നിരവധി വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. സിനിമയിലൂടെ തന്റെ പിതാവിനെ അപകീർത്തിപ്പെടുത്തുന്നുവെന്ന് കാട്ടി അധോലോക സംഘാംഗമായിരുന്ന അബ്ദുൾ ലത്തീഫിന്റെ മകൻ മുഷ്താഖ് ഷെയിഖ് കോടതിയെ സമീപിച്ചതും വിശ്വഹിന്ദുപരിഷത് സിനിമയുടെ ഗുജറാത്തിലെ ചിത്രീകരണം തടസപ്പെടുത്തിയതുമായിരുന്നു ആദ്യമെത്തിയ വിവാദങ്ങൾ.

രാഹുൽ ധോലാക്കിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷാരൂഖ് ഖാൻ ഗുജറാത്തിലെ മദ്യവ്യവസായിയായ അധോലോക നായകനാണ് റയീസ് അലാം. റയീസ് ഖാന്റെ സാമ്രാജ്യം തകർക്കാനും ജയിലഴിക്കകത്താക്കാനും പ്രയത്‌നിക്കുന്ന എസിപി ഗുലാം പട്ടേലായി നവാസുദ്ദീൻ സിദ്ദീഖിയും ചിത്രത്തിലുണ്ട്.ജനുവരി 25നാണ് റിലീസ്. ഡോൺ സീരീസിന് പിന്നാലെ ഷാരൂഖ് ഖാൻ അധോലോക നായകനായി എത്തുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ നായിക പാക് നടി മഹീറാ ഖാനാണ്.