- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നായികയാക്കാം പക്ഷെ ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്; ഞങ്ങൾ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും'; സിനിമ മേഖലയിൽ നേരിടുന്ന കാസ്റ്റിങ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്ന്പറഞ്ഞ് ദുൽഖറിന്റെ നായിക
നായികമാർ ഇത്രകാലം കാസ്റ്റിങ് കൗച്ചിനെപറ്റി മിണ്ടാതിരിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ മുൻനിര നായികമാർ മുതൽ ചെറുകിട നടിമാർ വരെ കാസ്റ്റിങ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ തുടങ്ങി. ഏറ്റവും ഒടുവിലായി കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് കന്നഡ നടിയായ ശ്രുതി ഹരിഹരൻ ആണ്. ദുൽഖർ ചിത്രം സോളോയിലൂടെ മലയാളത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്. ചർച്ചയ്ക്കിടെയാണ് ശ്രുതി സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്. 'കന്നഡ സിനിമയ്ക്കായുള്ള എന്റെ ആദ്യ മീറ്റിങ് തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളു. ഞാൻ ആ സിനിമ അവസാനം ചെയ്തില്ല. അതിന് മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം വളരെ പ്രമുഖനായ ഒരു കന്നഡ നിർമ്മാതാവ് എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്, ഞങ്ങൾ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞാനിത് ഇപ്പോഴും ഓർക്കുന്നു, ഞാൻ അയാൾക്ക് കൊടുത്ത മറുപടി, ഞാൻ ചെര
നായികമാർ ഇത്രകാലം കാസ്റ്റിങ് കൗച്ചിനെപറ്റി മിണ്ടാതിരിക്കുകയായിരുന്നെങ്കിൽ ഇപ്പോൾ മുൻനിര നായികമാർ മുതൽ ചെറുകിട നടിമാർ വരെ കാസ്റ്റിങ് കൗച്ച് ദുരനുഭവങ്ങളെക്കുറിച്ച് തുറന്നു പറയാൻ തുടങ്ങി. ഏറ്റവും ഒടുവിലായി കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത് കന്നഡ നടിയായ ശ്രുതി ഹരിഹരൻ ആണ്. ദുൽഖർ ചിത്രം സോളോയിലൂടെ മലയാളത്തിലും ശ്രുതി അഭിനയിച്ചിട്ടുണ്ട്.
ചർച്ചയ്ക്കിടെയാണ് ശ്രുതി സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നു പറഞ്ഞത്. 'കന്നഡ സിനിമയ്ക്കായുള്ള എന്റെ ആദ്യ മീറ്റിങ് തന്നെ നിരാശപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായിരുന്നു. അന്ന് എനിക്ക് 18 വയസ്സു മാത്രമെ പ്രായമുള്ളു. ഞാൻ ആ സിനിമ അവസാനം ചെയ്തില്ല. അതിന് മൂന്ന് നാല് വർഷങ്ങൾക്ക് ശേഷം വളരെ പ്രമുഖനായ ഒരു കന്നഡ നിർമ്മാതാവ് എന്നോട് ഫോണിൽ വിളിച്ചു പറഞ്ഞു, നായികയാക്കാം പക്ഷെ ഞങ്ങൾ അഞ്ച് നിർമ്മാതാക്കളുണ്ട്, ഞങ്ങൾ മാറി മാറി ഞങ്ങളുടെ ഇഷ്ടാനുസരണം നിന്നെ ഉപയോഗിക്കും. ഞാനിത് ഇപ്പോഴും ഓർക്കുന്നു, ഞാൻ അയാൾക്ക് കൊടുത്ത മറുപടി, ഞാൻ ചെരിപ്പ് ഇട്ടോണ്ടാണ് നടക്കുന്നത് എന്റെ അടുത്ത് വന്നാൽ ഞാൻ അത് വെച്ച് അടിക്കുമെന്നാണ്' ശ്രുതി പറഞ്ഞു.
ഈ സംഭവത്തിന് ശേഷം കന്നഡ ഇൻഡസ്ട്രിയിൽ ഈ കഥ വ്യാപകമായി പ്രചരിക്കാൻ തുടങ്ങി. എങ്കിലും കന്നഡയിൽ നിന്ന് നിരവധി ഓഫറുകൾ വന്നു. പിന്നീട് ഒരിക്കൽ പോലും ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ല. പക്ഷേ തമിഴിലെ സ്ഥിതി അതല്ലായിരുന്നു. ഒരു നിർമ്മാതാവുമായി സമാനമായ രീതിയിൽ വഴക്കിടേണ്ടി വന്നു. അതിന് ശേഷം ഇതുവരെ തമിഴിൽ നിന്ന് ഓഫറുകളൊന്നും വന്നിട്ടില്ല. പക്ഷേ ഇതു പേടിച്ച് മിണ്ടാതിരിക്കുകയല്ല വേണ്ടത് ശക്തമായി തന്നെ പ്രതികരിക്കണമെന്നും സഹ താരങ്ങളോടായി ശ്രുതി പറഞ്ഞു.



