- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനൊപ്പം ജീവിക്കണമെന്ന് മകൾ കോടതിയിൽ; കോടതി അനുവാദം നൽകിയതോടെ മകളുടെ കാലിൽ കെട്ടിപ്പിടിച്ച് നിലത്ത് വീണ് കിടന്ന് പൊന്നുമോളെ എന്ന് വിളിച്ച് പൊട്ടികരഞ്ഞ് അമ്മ; കണ്ണൂരിലെ മാതൃവിലാപം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
കൊച്ചി: ഞങ്ങളെ വിട്ട് പോകല്ലേ.. പോകല്ലേ.. എന്ന് മകളുടെ കാലു പിടിച്ച് കരയുന്ന അമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കൊണ്ടിരിക്കുകയാണ്. അമ്മയിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് എടുക്കാൻ ശ്രമിക്കുന്ന കുറച്ച് സ്ത്രീകൾ സമീപം. തൊട്ടടുത്തായി വക്കീലന്മാരും. വ്യാഴാഴ്ച ഹൈക്കോടതി പരിസരത്ത് നടന്ന കരളലിയിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കണ്ണൂർ, ചെറുതാഴം സ്വദേശി ശ്രുതിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട്, ചുഴലി സ്വദേശി അനീസ് സമർപ്പിച്ച ഹേബിയസിൽ അനീസിനൊപ്പം പോകാനാണ് തനിക്ക് താൽപര്യമെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചതോടെ, കോടതി അതിന് അനുവാദം നൽകി. അനീസിന്റെ ബന്ധുക്കളോടൊപ്പം കോടതി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ശ്രുതിയുടെ കാല് പിടിച്ചായിരുന്നു ആ അമ്മയുടെ കരച്ചിൽ. കരഞ്ഞ് തളർന്ന് ബോധം കെട്ട് വീണ അമ്മയെ, ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് രാത്രി വൈകി ഇവർ കണ്ണൂരിലേക്ക് തിരിച്ചു. കോടതി പരിസരത്ത് നടന്ന സംഭവം ആരോ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയ
കൊച്ചി: ഞങ്ങളെ വിട്ട് പോകല്ലേ.. പോകല്ലേ.. എന്ന് മകളുടെ കാലു പിടിച്ച് കരയുന്ന അമ്മയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വയറൽ ആയിക്കൊണ്ടിരിക്കുകയാണ്. അമ്മയിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് എടുക്കാൻ ശ്രമിക്കുന്ന കുറച്ച് സ്ത്രീകൾ സമീപം. തൊട്ടടുത്തായി വക്കീലന്മാരും. വ്യാഴാഴ്ച ഹൈക്കോടതി പരിസരത്ത് നടന്ന കരളലിയിക്കുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
കണ്ണൂർ, ചെറുതാഴം സ്വദേശി ശ്രുതിയെ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട്, ചുഴലി സ്വദേശി അനീസ് സമർപ്പിച്ച ഹേബിയസിൽ അനീസിനൊപ്പം പോകാനാണ് തനിക്ക് താൽപര്യമെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചതോടെ, കോടതി അതിന് അനുവാദം നൽകി. അനീസിന്റെ ബന്ധുക്കളോടൊപ്പം കോടതി മുറിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന ശ്രുതിയുടെ കാല് പിടിച്ചായിരുന്നു ആ അമ്മയുടെ കരച്ചിൽ.
കരഞ്ഞ് തളർന്ന് ബോധം കെട്ട് വീണ അമ്മയെ, ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് രാത്രി വൈകി ഇവർ കണ്ണൂരിലേക്ക് തിരിച്ചു. കോടതി പരിസരത്ത് നടന്ന സംഭവം ആരോ ഫേസ്‌ബുക്കിൽ അപ് ലോഡ് ചെയ്തതോടെയാണ് മലയാളികൾ ഈ വിഷയം ചർച്ചചെയ്ത് തുടങ്ങിയത്. ഇതേത്തുടർന്നാണ് ശ്രുതി ആരായിരുന്നെന്നും, സിയാദ് ശ്രുതിയുടെ ആരായിരുന്നെന്നും അന്വേഷിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ 2000 ത്തിൽ അധികം ഹേബിയസുകളാണ് ഹൈക്കോടതിയിൽ എത്തിയത്. ഇതിൽ 95 ശതമാനവും പ്രണയത്തെത്തുടർന്ന് കാമുകനൊപ്പം ഒളിച്ചോടിയ പെൺകുട്ടികളുടെ വീട്ടുകാർ സമർപ്പിച്ച ഹേബിയസുകളായിരുന്നു.
കണ്ണൂരിലെ ചെറുതാഴം എന്ന ഗ്രാമപ്രദേശത്തെ ഒരു സാധാരണ ഹിന്ദു-കമ്മൂണിസ്റ്റ് കുടുംബത്തിലായിരുന്നു ശ്രുതിയുടെ ജനനം. അച്ഛനും അമ്മയും ചേച്ചിയും അടങ്ങുന്നതാണ് കുടുംബം. അച്ഛൻ ചെറു വാഹനങ്ങളുടെ ഡ്രൈവറാണ്. പഠിക്കാൻ മിടുക്കിയായിരുന്ന ശ്രുതി ഫിസിക്സിൽ ബുരുദം എടുത്തുകൊണ്ടിരിക്കുമ്പോളാണ്, ഒരു ദിവസം പിതാവ് രാജനെ കോളേജ് പ്രിൻസിപ്പാൾ, വിളിച്ച് കാര്യങ്ങൾ പറയുന്നത്. അനീസ്് എന്ന യുവാവുമായി ശ്രുതി അടുപ്പത്തിലാണെന്നും, പയ്യൻ എൻഡിഎഫിന്റെ ചെറിയ പ്രവർത്തകൻ ആണെന്നും, നന്നായി പഠിച്ചുകൊണ്ടിരുന്ന കുട്ടിയിപ്പോൾ പഠനത്തിൽ ഉഴപ്പുന്നതായി ക്ലാസ്സ് ടീച്ചേഴ്സ് പറയുന്നുണ്ടെന്നും, രാജനോട് അടുത്ത ദിവസം കോളേജിൽ എത്തണമെന്നും പറഞ്ഞു. ശ്രുതിയുടെ വീട്ടുകാരെ വിളിപ്പിക്കുന്നതിനൊപ്പം തന്നെ യുവാവിന്റെ വീട്ടുകാരേയും വിളിച്ച് സംസാരിച്ചു. ബന്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടോളാമെന്ന് പയ്യന്റെ വീട്ടുകാർ തന്നെ സമ്മതിക്കുന്നതോടെ വിഷയത്തിന് പരിഹാരമായി. എന്നാൽ ഇവർ രണ്ട് പേരും ആരും അറിയാതെ അവരുടെ അടുപ്പം തുടർന്നുകൊണ്ടിരുന്നു.
എംഎസ്.സി ഫിസിക്സ് കഴിഞ്ഞ ശ്രുതി ഈ വർഷം മെയ് മാസം അനീസ് ഹമീദിനൊപ്പം ഡൽഹിയിലേക്ക് പുറപ്പെട്ടുപോയി. ഓൾഡ് ഡൽഹിയിലെ മതംമാറ്റ കേന്ദ്രത്തിൽ വെച്ച് വെച്ച് ഇസ്ലാം മതം സ്വീകരിക്കുകയും, വിവാഹിതരാവുകയും ചെയ്തു. ഡൽഹിയിലെ മതംമമാറ്റ കേന്ദ്രത്തിൽ നിന്ന് പെൺകുട്ടിയുടേത് എന്ന പേരിൽ പ്രദേശത്തെ പൊലീസ് സ്റ്റേഷനിലേക്കും വീട്ടിലേക്കും, താൻ മതം മാറിയെന്നും വിവാഹിതയായെന്നും കത്ത് വന്നിരുന്നു. ഈ സമയം പിതാവ് രാജൻ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്ത്.
പൊലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയച്ചതോടെ കോടതി ഹേബിയസ് ഫയലിൽ സ്വീകരിച്ചില്ല. തുടർന്ന് കണ്ണൂർ പൊലീസ് ശ്രുതിയെ അന്വേഷിച്ച് ഓൾഡ് ഡൽഹിയിലെ ഈ സ്ഥാപനത്തിൽ എത്തിയെങ്കിലും കണ്ടെത്താനായില്ല. ഈ സ്ഥാപനം അനധികൃതമാണെന്നും പൊലീസ് തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടുകിട്ടാതെ പൊലീസ് മടങ്ങി. തുടർന്ന് ഏകദേശം രണ്ടാഴ്ചയോളം കഴിഞ്ഞാണ് തലശ്ശേരി കോടതിയിൽ പെൺകുട്ടിയും അനീസും ഹാജരാവുന്നത്. 21.06.17 ന് കോടതിയിൽ ഹാജരാക്കുകയും, വീട്ടുകാർക്കൊപ്പം പോകാനാണ് തനിക്ക് താൽപര്യമെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു.
തുടർന്ന് വീട്ടുകാർക്കൊപ്പം പോയ ശ്രുതിയെ 22.6.2017 ന് മാതാപിതാക്കൾ തൃപ്പൂണിതുറയിലുള്ള ആർഷ വിദ്യാ സമാജത്തിൽ മെഡിറ്റേഷൻ കോഴ്സിനായ് എത്തിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ പേരിൽ ചെറുതാഴത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.' സംഘപരിവാർ ശക്തികൾക്ക് മുന്നിൽ മുട്ടുമടക്കുന്ന പൊലീസേ, ഞങ്ങൾ കൊണ്ടുപോകണമെന്ന് ആഗ്രഹിച്ചാൽ, ചെറുതാഴം ശ്രുതിയെ ഞങ്ങൾ കൊണ്ടുപോയിരിക്കും. അത് സിറിയയിലേക്കായാലും യമനിലേക്കായാലും പറയുന്നത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യാണ് ' ഇതായിരുന്നു പോസ്റ്ററിലെ വാചകങ്ങൾ. 18.8.2017 വരെ ശ്രുതി അമ്മയോടൊപ്പം സമാജത്തിൽ കഴിഞ്ഞ ശ്രുതിയെ അന്ന്യായമായി തടങ്കലിൽ പാർപ്പിച്ചിരിക്കുകയാണെന്ന് കാണിച്ച് അനീസ് തലശ്ശേരി കോടതിയെ സമീപിച്ചു. കേസിൽ അച്ഛനും അമ്മയ്ക്കും കോടതി വാറണ്ട് അയച്ചു. ഈ ഘട്ടത്തിലാണ് തലശ്ശേരി കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കുന്നത്. അന്ന് ജസ്റ്റിസ് സുധീന്ദ്ര കുമാറിന്റെ ബെഞ്ചിൽ ഹാജരായി പെൺകുട്ടി മൊഴി നൽകി. പെൺകുട്ടിയുടെ താൽപര്യത്തിന് അനുസരിച്ച് കോടതി വീണ്ടും ശ്രുതിയെ മാതാപിതാക്കൾ ക്കൊപ്പം വിട്ടു. പെൺകുട്ടിയുടെ ആവശ്യപ്രകാരം, ഇവരുടെ കുടുംബത്തിന് പോോലീസ് കാവൽ ഏർപ്പെടുത്താനും കോടതി ഓഗസ്റ്റ് അവസാനം ഉത്തരവിട്ടു.
സെപ്റ്റംബർ രണ്ടാം വാരം അനീസ് ഹമീദ് ഫയൽ ചെയ്ത ഹേബിയസ് കോർപ്പസിൽ ശ്രുതിയെ ഹൈക്കോടതിയിൽ വീണ്ടും ഹാജരാക്കി. വീട്ടുകാർക്കൊപ്പം കഴിയാനാണ് തനിക്ക് താൽപര്യമെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചു. കേസ് തീർപ്പാക്കുന്നത് വരെ ശ്രുതിയെ എസ്.എൻ.വി സദനത്തിൽ പാർപ്പിക്കാൻ കോടതി ഉത്തരവിട്ടു. ആരുമായും ബന്ധപ്പെടാൻ അനുവദിക്കരുത് എന്ന നിബന്ധനയോടെയായിരുന്നു ഇത്. അമ്മ വാങ്ങി കൊടുത്ത 5 ചൂരിദാരുമായിയായിരുന്നു എസ്.എൻ.വി സദനത്തിലേക്ക് പോയത്. എന്നാൽ വ്യാഴാഴ്ച ഹൈക്കോടതിയിൽ ഹാജരായ ശ്രുതി പുതിയ ചുരിദാറും മറ്റുമാണ് ധരിച്ചിരുന്നതെന്നും, കുട്ടിയുടെ സ്വഭാവത്തിൽ വലിയ മാറ്റമുണ്ടായതായും ചില ഹിന്ദു സംഘടന പ്രവർത്തകർ ആരോപിക്കുന്നു.