- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മനുഷ്യരെ ജാതി പറഞ്ഞ് വേർതിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല; പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്നുറപ്പിച്ചത്; കിസ്മത്ത് നായിക മനസ് തുറക്കുന്നു; ടോപ്പ് ലെസ് ഫോട്ടോ ഷൂട്ട് വൾഗറായി തോന്നിയിരുന്നില്ല; വിമർശനവും അശ്ലീല പരാമർശവുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ശ്രുതി
കൊച്ചി; ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും മുസ്ലിം വിഭാഗത്തിൽപ്പെട്ട പയ്യനുമായിട്ടുള്ള തീവ്ര പ്രണയം ചർച്ച ചെയ്ത ചിത്രമായിരുന്നു കിസ്മത്ത്. ചെറിയ വേഷങ്ങളുമായി മുന്നേറിയിരുന്ന ശ്രുതി മേനോന്റെ കരിയർ ബ്രേക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഷെയ്ൻ നിഗമായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്. പ്രമേയത്തിൽ മാത്രമല്ല അവതരണത്തിലും ഏറെ വ്യത്യസ്തത പുലർത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദളിത് പെൺകുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാൻ പല നായികമാരും വിസമ്മതിച്ചിരുന്നുവെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങൾ വിശദീകരിച്ചത്. സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ ആ കഥാപാത്രം ഏറ്റെടുക്കേണ്ടെന്ന് പറഞ്ഞ് തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായി താരം പറയുന്നു. മറ്റുള്ളവരുടെ ഉപദേശം കൂടിയപ്പോഴാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് മനസ്സിലുറപ്പിച്ചത്. നിരവധി നായികമാരെ സമീപിച്ചതിന് ശേഷം ഒടുവിലാണ് സംവിധായകനായ ഷാനവാസ് ബാവക്കുട്ടി തന്റെ
കൊച്ചി; ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയും മുസ്ലിം വിഭാഗത്തിൽപ്പെട്ട പയ്യനുമായിട്ടുള്ള തീവ്ര പ്രണയം ചർച്ച ചെയ്ത ചിത്രമായിരുന്നു കിസ്മത്ത്. ചെറിയ വേഷങ്ങളുമായി മുന്നേറിയിരുന്ന ശ്രുതി മേനോന്റെ കരിയർ ബ്രേക്ക് ചിത്രങ്ങളിലൊന്നുകൂടിയായിരുന്നു ഇത്. ഷെയ്ൻ നിഗമായിരുന്നു ചിത്രത്തിൽ നായകനായി എത്തിയത്.
പ്രമേയത്തിൽ മാത്രമല്ല അവതരണത്തിലും ഏറെ വ്യത്യസ്തത പുലർത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ദളിത് പെൺകുട്ടിയായ കഥാപാത്രത്തെ ഏറ്റെടുക്കാൻ പല നായികമാരും വിസമ്മതിച്ചിരുന്നുവെന്ന് താരം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടയിലായിരുന്നു താരം കാര്യങ്ങൾ വിശദീകരിച്ചത്.
സിനിമാമേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ ആ കഥാപാത്രം ഏറ്റെടുക്കേണ്ടെന്ന് പറഞ്ഞ് തന്നെ നിരുത്സാഹപ്പെടുത്തിയിരുന്നതായി താരം പറയുന്നു. മറ്റുള്ളവരുടെ ഉപദേശം കൂടിയപ്പോഴാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചിട്ട് തന്നെ കാര്യമെന്ന് മനസ്സിലുറപ്പിച്ചത്. നിരവധി നായികമാരെ സമീപിച്ചതിന് ശേഷം ഒടുവിലാണ് സംവിധായകനായ ഷാനവാസ് ബാവക്കുട്ടി തന്റെ അരികിലെത്തിയതെന്ന് താരം പറയുന്നു.
ദളിത് പെൺകുട്ടിയുടെ വേഷം അഭിനയിക്കാനായി പലരും വിമുഖത പ്രകടിപ്പിച്ചിരുന്നു. എങ്ങനെയാണ് അത്തരത്തിലൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്നസംശയമായിരുന്നു ചിലർ ഉന്നയിച്ചത്. മറ്റുചിലരാവട്ടെ ഈ കഥാപാത്രത്തെ ഏറ്റെടുക്കരുതെന്ന നിർദ്ദേശമായിരുന്നു നൽകിയത്. മനുഷ്യരെ ജാതി പറഞ്ഞ് വേർതിരിക്കുന്നത് എന്തിനാണെന്ന് ഇതുവരെയും മനസ്സിലായിട്ടില്ല. പലരും നിരുത്സഹാപ്പെടുത്തിയതോടെയാണ് അത് ചെയ്യണമെന്നുറപ്പിച്ചത്.
സിനിമയ്ക്ക് മുൻപ് നേരത്തെ തന്നെ ഈ താരം വിവാദങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. ജുവലറിക്ക് വേണ്ടിയുള്ള അർധനഗ്‌ന ഫോട്ടോ ഷൂട്ടായിരുന്നു അത്. നിരവധി പേരായിരുന്നു ടോപ് ലസ് ഫോട്ടോ ഷൂട്ടുമായി ബന്ധപ്പെട്ട് താരത്തെ വിമർശിച്ച് രംഗത്തെത്തിയത്.തന്റെ വ്യക്തമായ അറിവോട് കൂടിയാണ് ആ ഷൂട്ട് നടന്നതെന്നും ആസ്വദിച്ചാണ് താൻ ആ വർക്ക് പൂർത്തിയായതെന്നും ശ്രുതി പറയുന്നു.
വിവാ മാഗസിന് വേണ്ടിയായിരുന്നു ആ ഫോട്ടോ ഷൂട്ട്. ഫേസ്‌ബുക്കിലൂടെ ഫോട്ടോഗ്രാഫറായിരുന്നു ചിത്രം പുറത്തുവിട്ടത്. ക്ഷണനേരം കൊണ്ടാണ് താരത്തിന്റെ ഗ്ലാമറസ് ചിത്രങ്ങൾ വൈറലായി മാറിയത്. അർധനഗ്‌ന ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയായാണ് താരത്തിനെതിരെ വ്യാപക വിമർശനം ഉയർന്നുവന്നത്. ഇതിന് പിന്നാലെയായി കൃത്യമായ പ്രതികരണം രേഖപ്പെടുത്തി താരവും രംഗത്തെത്തിയിരുന്നു. ഇതോടെയാണ് വിവാദങ്ങൾ അവസാനിച്ചത്.
ആ ഫോട്ടോ ഷൂട്ടിനെക്കുറിച്ച് അറിഞ്ഞപ്പോൾ ഭർത്താവിന് വൾഗറായി തോന്നിയിരുന്നില്ല. അദ്ദേഹമായിരുന്നു തന്നെ ഒരുപാട് പിന്തുണച്ചതെന്നും താരം പറയുന്നു. നിങ്ങൾക്ക് നാണമില്ലേ, ഇങ്ങനെ ചെയ്യാനെന്നായിരുന്നു പലരും ചോദിച്ചത്.
തനിക്കെതിരെ വിമർശനങ്ങളുമായെത്തിയവരോട് ദേഷ്യമൊന്നുമില്ല. കാരണം നിങ്ങളിലരൊരാൾ പറഞ്ഞ കാര്യങ്ങൾ പോലും താൻ മുഖവിലയ്ക്കെടുത്തിട്ടില്ലെന്ന് താരം പറയുന്നു. വിമർശനവും അശ്ലീല പരാമർശവുമൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കുന്നു.
കേരളത്തിൽ ഇത്തരത്തിലുള്ള സംഭവം ആദ്യമായിട്ടായിരുന്നു. ബോളിവുഡിലും ഹോളിവുഡിലും ഇത് പുതുമയാർന്ന സംഭവമായിരുന്നില്ല. ഇത്തരമൊരു ഫോട്ടോ ഷൂട്ട് നടന്നതിനെക്കുറിച്ച് അച്ഛനും അമ്മയും അറിഞ്ഞിരുന്നില്ല. ഇത് കണ്ടപ്പോൾ അവർക്ക് ഇഷ്ടമായിരുന്നില്ല. വൾഗറായൊന്നും ചെയ്തില്ലെങ്കിലും പുറം കണ്ടപ്പോഴാണ് പലരും വിമർശിച്ചത്. തുടക്കത്തിൽ വീട്ടുകാർ എതിർത്തിരുന്നുവെങ്കിലും പിന്നീട് കൃത്യമായി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കിയപ്പോൾ അവരും പിന്തുണയ്ക്കുകയായിരുന്നു.
19 വയസ്സായിരുന്നു അന്ന് ഷെയ്നിന്. ശ്രുതിയും ഷെയ്നും തമ്മിലുള്ള മികച്ച കെമിസ്ട്രിയായിരുന്നു കിസ്മത്തിനെ ശ്രദ്ധേയമാക്കിയത്. ഈ ചിത്രത്തോടെയാണ് അവൻ തന്റെ അടുത്ത സുഹൃത്തായി മാറിയതെന്ന് താരം പറയുന്നു. അവനിൽ നിന്നും പലതും പഠിക്കാൻ സാധിച്ചിരുന്നുവെന്നും തങ്ങൾക്കിടയിലെ സ്‌ക്രീൻ കെമിസ്ട്രി ശ്രദ്ധിക്കപ്പെടുമെന്നും അന്നേ തോന്നിയിരുന്നു. വളരെ ആസ്വദിച്ചാണ് താൻ ചിത്രം പൂർത്തിയാക്കിയതെന്നും ശ്രുതി വ്യക്തമാക്കിയിട്ടുണ്ട്.
ഹൂ എന്ന ചിത്രവുമായി പ്രേക്ഷകർക്ക് മുന്നിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ശ്രുതി മേനോൻ. മലയാളികൾക്ക് അത്ര പരിചിതമല്ലാത്ത തരത്തിലുള്ള സിനിമയാണിത്. ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രമൊരുക്കിയത്. പേളി മാണി, കലക്ടർ ബ്രോ അങ്ങനെ നിരവധി പേർ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അരുണിമ എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിച്ചതെന്നും താരം പറയുന്നു.