കൽബ: അക്കാഡമിക് പാഠ്യ  വിഷയങ്ങൾക്കായി അത്യദ്ധ്വാനം ചെയ്യുന്ന പുതുതലമുറ ഇതര വിഷയങ്ങളിലും സാമൂഹിക പ്രശ്‌നങ്ങളിലും കൂടി ശ്രദ്ധ ചെലുത്തണമെന്ന് കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ്ബ് പ്രസിഡണ്ട് കെ.സി. അബൂബക്കർ പറഞ്ഞു. തിരക്ക് പിടിച്ച ജീവിത പ്രയാണത്തിനിടയിലും സംഗീതത്തെ സ്‌നേഹിക്കുകയും ഉപാസിക്കുകയും ചെയ്യുന്ന സി ബാലൻ മാഷിനെ പോലുള്ള പ്രതിഭകൾ തങ്ങൾക്ക് ലഭിച്ച കഴിവുകൾ പുതുതലമുറക്ക് പകർന്നു നൽകി നിലനിർത്താൻ നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയവും പ്രശംസനീയവുമാണ്.

ഇക്കര്യത്തിൽ കുട്ടികൾ കാണിക്കുന്ന താൽപര്യം പ്രതീക്ഷ നൽകുമുണ്ട് എന്നും കൽബ ഇന്ത്യൻ ആൻഡ് കൾച്ചറൽ ക്‌ബ്ബ് നടത്തിയ സംഗീത, വാദ്യ ഉപകരണങ്ങളുടെ പ0നം പൂർത്തിയാക്കി അരങ്ങേറ്റം കുറിക്കുന്ന 'ശ്രുതിലയ 2016 ' എന്ന പരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. ക്ലബ്ബ് ജനറൽ സെക്രട്ടറി എൻ.എം അബ്ദുൾ സമദ് പ്രസംഗിച്ചു.. സി ബാലൻ മാഷിനെ ചടങ്ങിൽ ആദരിച്ചു.