ബാഹുബലിക്ക് ശേഷം മാസിവ് മൾട്ടി സാറ്റാർ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ് രാജമൗലി. തെലുങ്ക് സൂപ്പർ താരങ്ങളായ ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവരെ നായകന്മാരാക്കി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഒരു വീഡിയോയിലൂടെയാണ് പുറത്തു വിട്ടിരിക്കുന്നത്.

2017 നവംബർ 18 മുതൽ എല്ലാവരും കാത്തിരിക്കുന്ന തീരുമാനം എന്നു പറഞ്ഞാണ് രാജമൗലി വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. മാസീവ് മൾട്ടി സ്റ്റാറർ എന്നാണ് അദ്ദേഹം ചിത്രത്തെ വിശേഷിപ്പിച്ചത്

രാജമൗലി, രാം ചരൺ, രാമറാവു എന്ന പേരുകളുടെ ആദ്യത്തെ അക്ഷരമായ ആർ.ആർ.ആർ എന്ന ഹാഷ് ടാഗിലൂടെയാണ് വീഡിയോയിൽ ചിത്രത്തിലെ താരങ്ങളെ പ്രഖ്യാപിച്ചത്. ചിത്രത്തിന്റെ പേര് ഇതുവരേയും പുറത്തുവിട്ടിട്ടില്ല. ഡി.വി.വി എന്റർടെയ്ന്മെന്റാണ് ചിത്രം നിർമ്മിക്കുന്നത്.