- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ് എസ് എഫ് പ്രഫ് സമ്മിറ്റ് - 19 ന്റെ ലോഗോ പ്രകാശനം ചെയ്തു
മഞ്ചേരി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രഫ് സമ്മിറ്റ് - 19 ന്റെ ലോഗോ പ്രകാശനം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിണ്ടന്റ് പേരോട് അബ്ദുറഹിമാൻ സഖാഫി നിർവഹിച്ചു. പ്രഫഷണൽ വിദ്യാർത്ഥി സമേള ന മാ യ പ്രഫ്‌സമ്മിറ്റിന്റെ പന്ത്രണ്ട മത് എഡിഷനാണ് ഫെബ്രുവരി 8,9 ,10 തിയതികളിൽ നീലഗിരിയിൽ നടക്കുന്നത്. പ്രൊഫഷണൽ വിദ്യാഭ്യാസം ധനസമ്പാദനത്തിലുള്ള മാർഗ്ഗമായി കാണുന്നതിന് പകരം സാമൂഹിക സേവനത്തിന് ലഭിച്ച അവസരമായി ഉപയോഗിക്കണമെന്ന് പേരോട് അബ്ദുറഹിമാൻ സഖാഫി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. വിവിധ മെഡിക്കൽ, എഞ്ചിനീയറിങ്, പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് പ്രഫ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.രാജ്യത്ത് വർദ്ധിച്ചുവരുന്ന 'സാമൂഹ്യ തിന്മകൾക്കെതിരായ ബോധവത്കരണം നടത്തുവാനും അരാജകത്വം നടക്കുന്ന കാമ്പസ് പരിസരങ്ങളിൽ നിന്ന് നീതിയും നൈതികതയും ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥിത്വത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് നടത്തി വരുന്നത്.
മഞ്ചേരി: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ പ്രഫ് സമ്മിറ്റ് - 19 ന്റെ ലോഗോ പ്രകാശനം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന പ്രസിണ്ടന്റ് പേരോട് അബ്ദുറഹിമാൻ സഖാഫി നിർവഹിച്ചു. പ്രഫഷണൽ വിദ്യാർത്ഥി സമേള ന മാ യ പ്രഫ്‌സമ്മിറ്റിന്റെ പന്ത്രണ്ട മത് എഡിഷനാണ് ഫെബ്രുവരി 8,9 ,10 തിയതികളിൽ നീലഗിരിയിൽ നടക്കുന്നത്.
പ്രൊഫഷണൽ വിദ്യാഭ്യാസം ധനസമ്പാദനത്തിലുള്ള മാർഗ്ഗമായി കാണുന്നതിന് പകരം സാമൂഹിക സേവനത്തിന് ലഭിച്ച അവസരമായി ഉപയോഗിക്കണമെന്ന് പേരോട് അബ്ദുറഹിമാൻ സഖാഫി വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു.
വിവിധ മെഡിക്കൽ, എഞ്ചിനീയറിങ്, പ്രൊഫഷണൽ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് പ്രഫ് സമ്മിറ്റ് സംഘടിപ്പിക്കുന്നത്.രാജ്യത്ത് വർദ്ധിച്ചുവരുന്ന 'സാമൂഹ്യ തിന്മകൾക്കെതിരായ ബോധവത്കരണം നടത്തുവാനും അരാജകത്വം നടക്കുന്ന കാമ്പസ് പരിസരങ്ങളിൽ നിന്ന് നീതിയും നൈതികതയും ഉയർത്തിപ്പിടിക്കുന്ന വിദ്യാർത്ഥിത്വത്തെ തിരിച്ചു പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ് എസ് എഫ് പ്രൊഫ്സമ്മിറ്റ് നടത്തി വരുന്നത്. മൂല്യബോധമുള്ള പ്രൊഫഷണലുകളുടെ കഠിനാധ്വാനമാണ് രാജ്യത്തിന്റെ വികസന സ്വപ്നങ്ങൾക്ക് നിറം പകരുന്നത്. എന്നാൽ പ്രൊഫഷണൽ കോളേജുകളുടെ എണ്ണം വർദ്ധിക്കുമ്പോഴും നമുക്ക് ലഭ്യമാകുന്ന വാർത്തകൾ ശുഭകരമല്ല.
പ്രൊഫഷണൽ കാമ്പസുകളിൽ പ്രൊഫ്സമ്മിറ്റിന്റെ മുന്നോടിയായി വ്യാപകമായി ധർമ്മ പ്രചരണങ്ങൾ സംഘടിപ്പിക്കും. വിദ്യാർത്ഥികളുടെ പഠന നൈപുണിയെ പരിപോഷിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലന പരിപാടികൾ, വിവധ മത്സരങ്ങൾ, ടേബിൾ ടോക്ക്, കൊളാഷ് പ്രദർശനം, കാമ്പസ് യാത്ര, സാമൂഹിക സാംസ്‌കാരിക പ്രവർത്തനങ്ങൾ, സാന്ത്വന പ്രവർത്തനങ്ങൾ തുടങ്ങിയ വിവധ പരിപാടികൾ നടക്കും.
ലോഗോ പ്രകാശന ചടങ്ങിൽ എസ് എസ് എഫ് സംസ്ഥാന പ്രവർത്തക സമിതിയംഗം മുഹമ്മദ് ശരീഫ് നിസാമി അദ്ധ്യക്ഷത വഹിച്ചു. ഡോ. ശമീറലി, സഹീർ ഓമശ്ശേരി, നാസർ പാണ്ടിക്കാട്, യൂസുഫ് പെരിമ്പലം, ശബീറലി മഞ്ചേരി, അബൂബക്കർ വെന്നിയൂർ എന്നിവർ സംബന്ധിച്ചു