- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെണ്ണുങ്ങളെ ടിവിയിൽ പോലും കാണരുതെന്ന് ഉസ്താദ്; വാർത്ത കാണുന്നതും ഹറാം! കണ്ടാൽ പ്രവാചകൻ സലാം മടക്കില്ല; എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാറൂഖ് നയീമിന്റെ പ്രഭാഷണത്തിന് സോഷ്യൽ മീഡിയയിൽ പൊങ്കാല പെരുകുന്നു
കൊല്ലം: ഉസ്താദുമാർ നിർദേശിക്കുന്നത് പ്രകാരം ജീവിക്കുന്നവരാണോ ഇന്നത്തെ യുവതലമുറ? ഒരിക്കലും അല്ലെന്നതാണ് യാഥാർത്ഥ്യം. എന്നാലും ഉസ്താദുമാർ അവരുടെ പതിവു പരിപാടികൾ തുടരും. തിട്ടൂരങ്ങൾ ഓരോന്നായി പുറപ്പെടുവിക്കും. പതിവുപോലെ സോഷ്യൽ മീഡിയിയൽ ഇതിന് പൊങ്കാലയിടും. ആൾക്കൂട്ടത്തെ കാണുമ്പോഴുള്ള വിടുവായൻ പ്രസംഗങ്ങളാണ് ഉസ്താദുമാർക്ക് തന്നെ തലവേദനയാകുന്നത്. ഏറ്റവും ഒടുവിൽ സൈബർ ലോകത്തിന്റെ പൊങ്കാല ഏറ്റുവാങ്ങുന്നത് എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാറൂഖ് നയീം കൊല്ലമാണ്. ടിവിയിൽ വാർത്ത കാണുന്നത് പോലും ഹറാമാണെന്നാണ് ഈ സോഷ്യൽമീഡിയ കാലത്ത് നയിം തള്ളി വിടുന്നത്. ടിവിയിൽ വാർത്ത കാണുന്നത് ഹറാമായതിനാൽ നബി തങ്ങൾ സലാം മടക്കിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. വളരെ ആധികാരികമായാണ് ഫാറൂഖ് നഈമിന്‌റെ പ്രസംഗത്തിലെ അവകാശവാദങ്ങൾ. സംഭവം നടക്കുന്നത് അങ്ങ് മദീനയിലാണ്. അവിടെ വച്ച് ഒരു തങ്ങൾ പ്രവാചവകനെ കണ്ടു. സലാം പറഞ്ഞിട്ടും നബി സലാം മടക്കിയില്ല. തങ്ങൾ കരഞ്ഞ് കൊണ്ട് ചോദിച്ചു, 'എന്താണ് അങ്ങ് എന്‌റെ സലാം മടക്കാത്തത്, എന്നോട് പിണക്കമാണോ..?
കൊല്ലം: ഉസ്താദുമാർ നിർദേശിക്കുന്നത് പ്രകാരം ജീവിക്കുന്നവരാണോ ഇന്നത്തെ യുവതലമുറ? ഒരിക്കലും അല്ലെന്നതാണ് യാഥാർത്ഥ്യം. എന്നാലും ഉസ്താദുമാർ അവരുടെ പതിവു പരിപാടികൾ തുടരും. തിട്ടൂരങ്ങൾ ഓരോന്നായി പുറപ്പെടുവിക്കും. പതിവുപോലെ സോഷ്യൽ മീഡിയിയൽ ഇതിന് പൊങ്കാലയിടും. ആൾക്കൂട്ടത്തെ കാണുമ്പോഴുള്ള വിടുവായൻ പ്രസംഗങ്ങളാണ് ഉസ്താദുമാർക്ക് തന്നെ തലവേദനയാകുന്നത്. ഏറ്റവും ഒടുവിൽ സൈബർ ലോകത്തിന്റെ പൊങ്കാല ഏറ്റുവാങ്ങുന്നത് എസ്എസ്എഫ് സംസ്ഥാന ഉപാധ്യക്ഷൻ ഫാറൂഖ് നയീം കൊല്ലമാണ്. ടിവിയിൽ വാർത്ത കാണുന്നത് പോലും ഹറാമാണെന്നാണ് ഈ സോഷ്യൽമീഡിയ കാലത്ത് നയിം തള്ളി വിടുന്നത്.
ടിവിയിൽ വാർത്ത കാണുന്നത് ഹറാമായതിനാൽ നബി തങ്ങൾ സലാം മടക്കിയില്ലെന്നാണ് അദ്ദേഹം പറയുന്നത്. വളരെ ആധികാരികമായാണ് ഫാറൂഖ് നഈമിന്‌റെ പ്രസംഗത്തിലെ അവകാശവാദങ്ങൾ. സംഭവം നടക്കുന്നത് അങ്ങ് മദീനയിലാണ്. അവിടെ വച്ച് ഒരു തങ്ങൾ പ്രവാചവകനെ കണ്ടു. സലാം പറഞ്ഞിട്ടും നബി സലാം മടക്കിയില്ല. തങ്ങൾ കരഞ്ഞ് കൊണ്ട് ചോദിച്ചു, 'എന്താണ് അങ്ങ് എന്‌റെ സലാം മടക്കാത്തത്, എന്നോട് പിണക്കമാണോ..?'. അപ്പോൾ നബിയുടെ മറുപടി 'നീ ടിവിയിലൂടെ അന്യ സ്ത്രീകളെ നോക്കി, എന്നോട് സ്‌നേഹം ഉണ്ടെങ്കിൽ നീ അങ്ങനെ ചെയ്യില്ലെന്നായിരുന്നു'. എന്നാൽ വാർത്ത കണ്ടപ്പോൾ അറിയാതെ കണ്ട് പോയതാണെന്നും, ഇനി ആവർത്തിക്കില്ലെന്നും തങ്ങൾ കരഞ്ഞ് കാലുപിടിച്ചത്രേ...
ഒരു മഹാനായ മനുഷ്യൻ മദീനയിലേക്ക് ഇടക്കിടെ പോവാറുണ്ടെന്നും നബി തങ്ങളെ കാണാറുണ്ടെന്നും എന്നാൽ അഞ്ച് വർഷം മുമ്പ് പോയപ്പോൾ നബി തങ്ങൾ സലാം മടക്കിയിട്ടില്ലെന്നും പ്രസംഗത്തിൽ പറയുന്നു. മഹാന്റെ പേര് തൽക്കാലം വെളിപ്പെടുത്തുന്നില്ലെന്നും ഫാറൂഖ് നയീം കൊല്ലം പറയുന്നു. ഈ പ്രസംഗത്തിന്റെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ചർച്ചയായത്.
ന്യൂമാൻ കോളേജിനേക്കാൾ വലിയ പ്രവാചക നിന്ദയാണ് ഫാറൂഖ് നഈമി നടത്തിയതെന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഇല്ലാത്ത കാര്യങ്ങളാണ് പ്രവാചകന്‌റെ മേലിൽ തള്ളുന്നതെന്നും ആളുകൾ കുറ്റപ്പെടുത്തുന്നു. ഫാറൂഖ് നഈമിയെ പോലുള്ളവർ അധ്യാത്മിക മേഖലയിലേക്ക് തിരിഞ്ഞത് കോമഡി രംഗത്തിനാണ് നഷ്ടമെന്ന് പറയുന്നു ഒരാൾ. ഖബറിലുള്ളവരോട് സംസാരിച്ച് പരിചയവും ഇദ്ദേഹത്തിന് ഉണ്ടെന്നും മറ്റ് ചിലർ പറുന്നത്.
വാർത്ത കണ്ട് വിവരം വച്ചാൽ ഇത്തരക്കാരെ ജനം അടിച്ച് ഓടിക്ക് എന്നുള്ളതുകൊണ്ടാണ് ടിവി കാണരുതെന്ന് പറയുന്നതെന്നാണ് ഒരാളുടെ കമന്റ്. ടിവി മനുഷ്യ ജീവിതത്തിന് നല്ലതല്ലെന്ന് വിവാദ ഇസ്ലാം പണ്ഡിതൻ സാക്കിർ നായിക്കും അഭിപ്രായപ്പെട്ടിരുന്നു. ടിവി വലിയ സാമ്പത്തിക ബാധ്യത വരുത്തുന്നതിനൊപ്പം മനുഷ്യന്‌റെ സദാചാര മൂല്യങ്ങളെ ദോഷകരമായി ബാധിക്കുമെന്നും പീസ് ടിവിക്ക് നൽകിയ അഭിമുഖത്തിൽ സാക്കിർ നായിക് അഭിപ്രായപ്പെട്ടിരുന്നു. എന്തായാലും നദീമിനുള്ള പൊങ്കാല സോഷ്യൽ മീഡിയിയൽ ദിവസം ചെല്ലും തോറും പെരുകുകയാണ്.