- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസിൽ ആദ്യമായി വിജയ ശതമാനം 99 കടന്നു; എസ് എസ് എൽ സി പരീക്ഷയിൽ വിജയിച്ചത് 99.47 ശതമാനം പേർ; 1,21,318 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ്; കൂടുതൽ പേർ ജയിച്ചത് കണ്ണൂരിൽ; കുറവ് വയനാട്ടിലും
തിരുവനന്തപുരം: എസ്എസ്എൽസി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വർഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എൽസി വിജയ ശതമാനം 99 കടക്കുന്നത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകിയ അദ്ധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു.
1,21,318 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുൻ വർഷം 41906 പേർക്കാണ് ഫുൾ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതൽ വിജയശതമാനം കണ്ണൂർ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. ഇത്തവണ കോവിഡ് സാഹചര്യത്തിലായിരുന്നു പരീക്ഷയും മൂല്യനിർണയവും നടന്നത്. ഗ്രെയ്സ് മാർക്ക് ഇല്ല എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എന്നാൽ മൂല്യനിർണയം ഉദാരമായിരുന്നു.
ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപയേർഡ്), എസ്.എസ്.എൽ.സി.(ഹിയറിങ് ഇംപയേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും പ്രഖ്യാപിച്ചു.
http://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.result.kerala.gov.in, examresults.kerala.gov.inhttp://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ് സൈറ്റുകളിൽ എസ്.എസ്.എൽ.സി. പരീക്ഷാഫലം ലഭിക്കും.
എസ്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http://sslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ.) റിസൾട്ട് http:/thslchiexam.kerala.gov.in ലും ടി.എച്ച്.എസ്.എൽ.സി. റിസൾട്ട് http://thslcexam.kerala.gov.in ലും എ.എച്ച്.എസ്.എൽ.സി. റിസൾട്ട് http://ahslcexam.kerala
മറുനാടന് മലയാളി ബ്യൂറോ