തിരുവനന്തപുരം: എസ്എസ്എൽസി , പ്ലസ് ടു, വിഎച്ച്എസ്ഇ ഫൈനൽ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും. കുറ്റമറ്റരീതിയിലാണ് ക്ലാസുകൾ നടന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ തവണ പരീക്ഷ നടത്തുന്നതിനെക്കുറിച്ച് വലിയ വിമർശനം ഉണ്ടായി. എന്നാൽ പരീക്ഷ നടന്നത് കുട്ടികൾക്ക് ഗുണമായെന്നും മന്ത്രി പറഞ്ഞു.

അതേസമയം എസ്എസ്എൽസി പരീക്ഷകൾക്ക് പാഠഭാഗങ്ങളുടെ എത്രഭാഗം ഉൾപ്പെടുത്തണമെന്നതിൽ ഉടൻ തീരുമാനമെടുത്തേക്കും. കഴിഞ്ഞതവണ 40 ശതമാനം പാഠഭാഗങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇത്തവണ 60 ശതമാനം പാഠഭാഗം ഉൾക്കൊള്ളിക്കണമെന്ന നിർദ്ദേശമാണ് നിലവിൽ പരിഗണനയിലുള്ളത്.