- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി പരീക്ഷ മാർച്ച് 31 മുതൽ; പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെയും നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി; പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കുമെന്നും വി ശിവൻകുട്ടി
കാസർകോട്: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാ തീയ്യതി പ്രഖ്യാപിച്ചു. മാർച്ച് 31 നാണ് പരീക്ഷ ആരംഭിക്കുക. ഏപ്രിൽ 22 വരെയാണ് പരീക്ഷകൾ നടക്കുക. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയാണ് പരീക്ഷാതീയതികൾ പ്രഖ്യാപിച്ചത്.
പ്ലസ് ടു പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 30 മുതൽ ഏപ്രിൽ 22 വരെ നടക്കുമെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.
എസ്എസ്എൽസി പരീക്ഷയുടെ മോഡൽ എക്സാം മാർച്ച് 21 മുതൽ 25 വരെ നടക്കും. ഹയർസെക്കൻഡറി മോഡൽ എക്സാം മാർച്ച് 16 മുതൽ 22 വരെ നടക്കും. വൊക്കേഷണൽ ഹയർസെക്കൻഡറി വിഭാഗത്തിന്റേത് മാർച്ച് 16 മുതൽ 21 വരെ നടക്കും.
പ്രാക്ടിക്കൽ പരീക്ഷകൾ മാർച്ച് 10 മുതൽ 19 വരെ നടക്കും. വിശദമായ ടൈംടേബിൾ തിരുവനന്തപുരത്ത് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പുറത്തിറക്കുമെന്നും മന്ത്രി കാസർകോട് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story