- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി പരീക്ഷാ വിജയശതമാനത്തിൽ മുൻവർഷത്തേക്കാൾ കുറവ്; വിജയ ശതമാനം 96.59; ഏറ്റവും ഉയർന്ന വിജയം നേടിയ ജില്ല പത്തനംതിട്ട; കുറവ് വയനാട്ടിൽ; നൂറ് ശതമാനം വിജയം കരസ്ഥമാക്കി 1,207 സ്കൂളുകൾ: ഫലം അറിയാനുള്ള ലിങ്കുകൾ ഇവിടെ കാണാം..
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനം പേരാണ് ഇത്തവണ വിജയിച്ചത്. മുൻവർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവു സംഭവിച്ചു. രണ്ട് ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വർഷം 98.57 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. മോഡറേഷനില്ലാതെയാണ് ഇത്തവണത്തെ വിജയശതമാനം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം ചീഫ് സെക്രട്ടറി വികെ മൊഹന്ദിയാണ് ഫലം പ്രഖ്യാപിച്ചത്. 474286 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 457654 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 1207 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലാണ്. സേ പരീക്ഷ മെയ് 23 മുതൽ 27 വരെ നടക്കും. ഇതിന് ഓൺലൈനായി അപേക്ഷിക്കാം. വിജയശതമാനത്തിൽ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടർന്ന് ഇത്തവണ മൂല്യനിർണയും കൂടുതൽ കർശനമാക്കിയിരുന്നു. ആർക്കും മോഡറേഷൻ നൽകേണ്ടെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 96.59 ശതമാനം പേരാണ് ഇത്തവണ വിജയിച്ചത്. മുൻവർഷത്തേക്കാൾ വിജയശതമാനത്തിൽ കുറവു സംഭവിച്ചു. രണ്ട് ശതമാനത്തിന്റെ കുറവാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ വർഷം 98.57 ശതമാനമായിരുന്നു വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട്ടിലും. മോഡറേഷനില്ലാതെയാണ് ഇത്തവണത്തെ വിജയശതമാനം. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്കു പകരം ചീഫ് സെക്രട്ടറി വികെ മൊഹന്ദിയാണ് ഫലം പ്രഖ്യാപിച്ചത്.
474286 പേരാണ് ഇത്തവണ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 457654 പേർ ഉന്നതപഠനത്തിന് യോഗ്യത നേടി. 1207 സ്‌കൂളുകൾക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതൽ വിജയശതമാനം പത്തനംതിട്ട ജില്ലയിലാണ്. കുറവ് വയനാട് ജില്ലയിലാണ്. സേ പരീക്ഷ മെയ് 23 മുതൽ 27 വരെ നടക്കും. ഇതിന് ഓൺലൈനായി അപേക്ഷിക്കാം.
വിജയശതമാനത്തിൽ ശക്തമായ പ്രതിഷേധമുണ്ടായതിനെ തുടർന്ന് ഇത്തവണ മൂല്യനിർണയും കൂടുതൽ കർശനമാക്കിയിരുന്നു. ആർക്കും മോഡറേഷൻ നൽകേണ്ടെന്നും തീരുമാനിച്ചിരുന്നു. കഴിഞ്ഞ വർഷം എല്ലാവർക്കും അധികമായി നൽകിയ അഞ്ചുമാർക്കും ഇത്തവണ ഒഴിവാക്കിയിരുന്നു. 4.7 ലക്ഷം വിദ്യാർത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയിരുന്നത്.
കഴിഞ്ഞ വർഷം എല്ലാ വിദ്യാർത്ഥികൾക്കും അഞ്ചു മാർക്ക് വീതം സൗജന്യമായി നൽകിയിരുന്നു. ഇതു വിജയശതമാനം കുതിച്ചുയരുന്നതിനും മറ്റു പല ആക്ഷേപങ്ങൾക്കും ഇടയാക്കി. ഗ്രേഡിങ് നിലവിൽ വന്ന ശേഷം മോഡറേഷൻ നൽകാതിരുന്ന കീഴ്‌വഴക്കമാണു കഴിഞ്ഞ വർഷം തെറ്റിച്ചത്. 2005ൽ സബ്ജക്ടിവിറ്റി കറക്ഷൻ എന്ന പേരിൽ ഒരു മാർക്ക് നൽകിയിരുന്നു.
സഫലം 2016 ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഗവൺമെന്റ് കോൾ സെന്റർ (സിറ്റിസൺസ് കോൾ സെന്റർ) മുഖേന ചുവടെ പറയുന്ന ഫോൺ നമ്പറിൽ ഫലം അറിയാം. ബിഎസ്എൻഎൽ (ലാൻഡ് ലൈൻ): 155 300. ബിഎസ്എൻഎൽ (മൊബൈൽ): 0471 155 300 മറ്റു സേവനദാതാക്കൾ: 0471 2335523, 0471 2115054, 0471 2115098.