- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എസ്എസ്എൽസി പരീക്ഷാഫലം ജൂൺ 15ന് ; നടപടിക്രമങ്ങൾ പൂർത്തിയായതായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്. പരീക്ഷാഫലം പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനം നടത്തിയാകും പരീക്ഷാ ഫലം പ്രഖ്യാപിക്കുക.
പരീക്ഷാ ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാൽ ഔദ്യോഗിക വെബ്സൈറ്റായ keralaresults. nic.in വിദ്യാർത്ഥികൾക്ക് പരിശോധിക്കാം. കേരള പരീക്ഷാ ഭവന്റെ pareekshabhavan. kerala.gov.in വെബ്സൈറ്റിലും ഫലം അറിയാം. വെബ്സൈറ്റിൽനിന്നും മാർക്ക് ലിസ്റ്റും ഡൗൺലോഡ് ചെയ്യാം.
ഈ വർഷം മാർച്ച് 31 ന് ആരംഭിച്ച എസ്എസ്എൽസി പരീക്ഷയുടെ ഐ ടി പരീക്ഷ ഒഴികെയുള്ള എല്ലാ പരീക്ഷകളും ഏപ്രിൽ 29ന് അവസാനിച്ചിരുന്നു. കേരളത്തിനകത്ത് 2943 പരീക്ഷാ കേന്ദ്രങ്ങളും ഗൾഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലും ഉൾപ്പടെ ആകെ 2,961 കേന്ദ്രങ്ങളിലായാണ് 2022ലെ പത്താംക്ലാസ് പരീക്ഷ നടന്നത്.
ഈ വർഷത്തെ എസ്എസ്എൽസിയിൽ റഗുലർ വിഭാഗത്തിൽ നിന്നും 4,26,999 വിദ്യാർത്ഥികളും ്രൈപവറ്റ് വിഭാഗത്തിൽ 408 വിദ്യാർത്ഥികളുമാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ