- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കടല വിറ്റ് സ്വരുക്കൂട്ടി വെച്ച പണം മോഷ്ടാക്കൾ മർദ്ദിച്ച് തട്ടിയെടുത്തു; തെരുവു കച്ചവടക്കാരനിൽ നിന്നും കവർന്നത് മരണാന്തര ചടങ്ങുകൾക്കായി സൂക്ഷിച്ച പണം; ദുരനുഭവം അറിഞ്ഞ് ഒരു ലക്ഷം രൂപ നൽകി ഐപിഎസ് ഉദ്യോഗസ്ഥൻ; അഭിനന്ദന പ്രവാഹം
ശ്രീനഗർ: കടല വിറ്റ് സ്വരുക്കൂട്ടിയ മോഷ്ടാക്കൾ കവർന്നതോടെ പ്രതിസന്ധിയിലായ തെരുവു കച്ചവടക്കാരന് സ്വന്തം കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ നൽകി ഐപിഎസ് ഓഫീസർ. 90 കാരനായ അബ്ദുൾ റഹ്മാൻ എന്ന കടല വിൽപനക്കാരനിൽ നിന്നാണ് മരണാന്തര ചടങ്ങുകൾക്കായി സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപയാണ് മോഷ്ടാക്കൾ കവർന്നത്.
സമ്പാദ്യം മുഴുവനും മോഷണം പോയതോടെ സങ്കടത്തിലായ 90കാരനായ കച്ചവടക്കാരന് ഒരു ലക്ഷം രൂപ സഹായമായി നൽകുകയായിരുന്നു. ശ്രീനഗർ എസ്.എസ്പി. സന്ദീപ് ചൗധരിയാണ് കടല വിൽപനക്കാരന് പണം നൽകി സഹായിച്ചത്.
ബൊഹരി കദൽ മേഖലയിലെ റോഡരികിൽ വിവിധ തരത്തിലുള്ള കടലകൾ കച്ചവടം നടത്തിയാണ് അബ്ദുൾ റഹ്മാൻ ജീവിക്കുന്നത്. തന്റെ മരണാനന്തര ചടങ്ങുകൾക്കു വേണ്ടി അബ്ദുൾ റഹ്മാൻ സൂക്ഷിച്ചിരുന്ന പണമാണ് കള്ളന്മാർ കവർന്നതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോർട്ട് ചെയ്തു.
ശനിയാഴ്ചയായിരുന്നു സംഭവം. ഒറ്റയ്ക്ക് താമസിച്ചിരുന്ന അബ്ദുൾ റഹ്മാനെ കള്ളന്മാർ മർദിക്കുകയും ഒരുലക്ഷം രൂപ കവരുകയുമായിരുന്നു. അബ്ദുൾ റഹ്മാനുണ്ടായ ദുരനുഭവം അറിഞ്ഞതോടെയാണ് ശ്രീനഗർ എസ്എസ്പി സന്ദീപ് ചൗധരി സഹായവുമായെത്തിയത്.
ശ്രീനഗറിലെ ബൊഹരി കദൽ മേഖലയിൽ റോഡരികിൽ കടല വിൽപന നടത്തിയാണ് ഉപജീവനം നടത്തിയത്. നഷ്ടപ്പെട്ടാലോ എന്നു ഭയന്ന് അബ്ദുൾ റഹ്മാൻ കൈവശമായിരുന്നു പണം സൂക്ഷിച്ചിരുന്നത്. ഈ പണമാണ് കള്ളന്മാർ കവർന്നത്.
സംഭവം അറിഞ്ഞപ്പോൾ സന്ദീപ് ചൗധരി സ്വന്തം കയ്യിൽനിന്ന് ഒരുലക്ഷം രൂപ അബ്ദുൾ റഹ്മാന് അദ്ദേഹം സമ്മാനിക്കുകയായിരുന്നു. സന്ദീപിന്റെ പ്രവർത്തിയിൽ അഭിനന്ദനം അറിയിച്ച് നിരവധി പേർ രംഗത്തെത്തിയിരുന്നു.
മോഷണത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ്.എസ്പി. ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തുന്നുണ്ട്.
ന്യൂസ് ഡെസ്ക്