- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എസ്‌സി എസ്ടി നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി അധികാരപരിധി മറികടന്നുള്ള നിയമ നിർമ്മാണം; വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്ത് ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടാക്കി'; സുപ്രീംകോടതി വിധിക്കെതിരെ വിമർശനവുമായി കേന്ദ്രസർക്കാർv
ന്യൂഡൽഹി: എസ്‌സി എസ്ടി നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി അധികാരപരിധി മറികടന്നുള്ള നിയമ നിർമ്മാണമെന്ന് കേന്ദ്രസർക്കാർ. വൈകാരിക വിഷയത്തിലാണ് കോടതി ഇടപെട്ടത്. പുനഃപരിശോധനാ ഹർജിയിലെ സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട്. വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്തു ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടായി. സുപ്രീംകോടതി വിധി രാജ്യത്തിന് വൻ ആഘാതമാണ് ഉണ്ടാക്കിയത്. അതിനാൽ ഇത് പുനഃപരിശോധിക്കണമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. മാർച്ച് 20 നാണ് പട്ടികജാതി, പട്ടിക വർഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ ഗോയൽ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തിൽതന്നെ നിലനിൽക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ
ന്യൂഡൽഹി: എസ്‌സി എസ്ടി നിയമം ലഘൂകരിച്ച സുപ്രീംകോടതി വിധി അധികാരപരിധി മറികടന്നുള്ള നിയമ നിർമ്മാണമെന്ന് കേന്ദ്രസർക്കാർ. വൈകാരിക വിഷയത്തിലാണ് കോടതി ഇടപെട്ടത്. പുനഃപരിശോധനാ ഹർജിയിലെ സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട്. വിധി രാജ്യത്തെ സൗഹൃദാന്തരീക്ഷം തകർത്തു ജനങ്ങൾക്കിടയിൽ ഭിന്നത ഉണ്ടായി. സുപ്രീംകോടതി വിധി രാജ്യത്തിന് വൻ ആഘാതമാണ് ഉണ്ടാക്കിയത്. അതിനാൽ ഇത് പുനഃപരിശോധിക്കണമെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. മാർച്ച് 20 നാണ് പട്ടികജാതി, പട്ടിക വർഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എ.കെ ഗോയൽ, യു.യു ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് വിവാദമായ സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരായ പൊതുപ്രവർത്തകരെയും ഉദ്യോഗസ്ഥരെയും കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്നാണു സുപ്രീംകോടതി വ്യക്തമാക്കിയത്. വ്യക്തമായ തെളിവുകളില്ലാത്തതും പ്രത്യക്ഷത്തിൽതന്നെ നിലനിൽക്കുന്നതല്ലെന്നു ബോധ്യമുള്ളതുമായ കേസുകളിൽ ഉടൻ അറസ്റ്റ് നിബന്ധന ബാധകമല്ല. ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നിഷേധിക്കരുത്. ഉടൻ അറസ്റ്റെന്ന വ്യവസ്ഥ ദുരുപയോഗം ചെയ്ത് ഒട്ടേറെ നിരപരാധികളെ കുടുക്കിയതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പട്ടികജാതി, പട്ടിക വർഗ സുരക്ഷാ ആക്ട് ഭേദഗതി ചെയ്തു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ നിരവധി പ്രതിഷേധങ്ങളാണ് രാജ്യത്ത് നടന്നത്. വിധിക്കെതിരെ ദലിതരും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു. തുടർന്നാണ് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. ബന്ദിൽ പഞ്ചാബ്, ഒഡിഷ, ഉത്തർപ്രദേശ് തുടങ്ങി പത്തോളം സംസ്ഥാനങ്ങളിൽ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ആദ്യം സമാധാനപരമായി തുടങ്ങിയ ബന്ദ് പിന്നീട് അക്രമാസക്തമാകുകയായിരുന്നു.