- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബൺ സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക ദിനം 20 ന്
മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക ദിനാഘോഷവും കരുണയുടെ ജൂബിലി വർഷ സമാപനവും 20-ാം തിയതി (ഞായറാഴ്ച) ഫോക്‌നാർ സെന്റ് മാത്യൂസ് ദൈവാലയത്തിൽ ആഘോഷിക്കും. വൈകീട്ട് 3.30ന് നടക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യകാർമ്മികനായിരിക്കും. തുടർന്ന് പാരീഷ്ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ മെൽബൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ അദ്ധ്യക്ഷനായിരിക്കും. ഹ്യൂം കൗൺസിലർ ജോസഫ് ഹവീൽ ഇടവകദിനാഘോഷം ഉത്ഘാടനം ചെയ്യും. മതബോധന വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളായവർക്കുള്ള സമ്മാനദാനം ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. യോഗത്തിൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ സ്വാഗതം ആശംസിക്കുകയും പാരീഷ് ഡെ ജനറൽ കൺവീനർ ജസ്റ്റിൻ പള്ളിയാൻ കൃതജ്ഞത അർപ്പിക്കുകയും ചെയ്യും. തുടർന്ന് സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ പന്ത്രണ്ട് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്ക
മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവക ദിനാഘോഷവും കരുണയുടെ ജൂബിലി വർഷ സമാപനവും 20-ാം തിയതി (ഞായറാഴ്ച) ഫോക്‌നാർ സെന്റ് മാത്യൂസ് ദൈവാലയത്തിൽ ആഘോഷിക്കും. വൈകീട്ട് 3.30ന് നടക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ ഇടവക വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യകാർമ്മികനായിരിക്കും.
തുടർന്ന് പാരീഷ്ഹാളിൽ നടക്കുന്ന പൊതുയോഗത്തിൽ മെൽബൺ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ മാർ ബോസ്‌കോ പുത്തൂർ അദ്ധ്യക്ഷനായിരിക്കും. ഹ്യൂം കൗൺസിലർ ജോസഫ് ഹവീൽ ഇടവകദിനാഘോഷം ഉത്ഘാടനം ചെയ്യും. മതബോധന വിദ്യാർത്ഥികൾക്കു വേണ്ടി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളായവർക്കുള്ള സമ്മാനദാനം ബിഷപ്പ് ബോസ്‌കോ പുത്തൂർ നിർവ്വഹിക്കും. യോഗത്തിൽ ഇടവക വികാരി ഫാ. മാത്യു കൊച്ചുപുരയ്ക്കൽ സ്വാഗതം ആശംസിക്കുകയും പാരീഷ് ഡെ ജനറൽ കൺവീനർ ജസ്റ്റിൻ പള്ളിയാൻ കൃതജ്ഞത അർപ്പിക്കുകയും ചെയ്യും.
തുടർന്ന് സെന്റ് അൽഫോൻസ കത്തീഡ്രൽ ഇടവകയിലെ പന്ത്രണ്ട് കുടുംബ കൂട്ടായ്മകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറും. സ്‌നേഹവിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. വികാരി ഫാ.മാത്യു കൊച്ചുപുരയ്ക്കൽ, കൈക്കാരന്മാരായ ബേബിച്ചൻ എബ്രഹാം, ജോബി മാത്യു, ജനറൽ കൺവീനർ ജസ്റ്റിൻ പള്ളിയാൻ, പ്രോഗ്രാം കൺവീനർ സ്റ്റാൻലി ജോസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇടവകദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ച് വരുന്നു.
അഡ്രസ്: St.Matthew's Church
95 William Street, Fawkner