സി്ഡ്‌നി: സ്നേഹം മണ്ണിൽ മനുഷ്യനായി പിറന്നതിന്റെ ഓർമ്മയ്ക്കായി ലോകമെങ്ങും ആഘോഷത്തിരികൾ തെളിയുന്ന വേളയിൽ Blacktown-ലെ St.Alphonsa Syro-Malabar Catholic പള്ളിയിൽ ഈ വർഷത്തെ ക്രിസ്തുമസ് ആഘോഷപൂർവ്വം അരങ്ങേറി.

ഇടവക വികാരി ഫാ.ഫ്രാൻസിസ് പുല്ലുകാട്ടച്ചന്റെ ആഘോഷമായ പാട്ടുകുർബാനയോടുകൂടി തിരുപ്പിറവി ശുശ്രൂഷകൾ ആരംഭിച്ചു ഉണ്ണിയേശുവിന്റെ പിറവിയും തീകായൽ ചടങ്ങും കുട്ടികൾക്കും മുതിർന്നവർക്കും ഗൃഹാതുരത്വം ഉണർത്തുന്ന ഒരു പുതിയ അനുഭവമായിരുന്നു. മുതിർന്നവരുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും ഒരു പിടി നല്ല കരോൾ ഗാനങ്ങൾ എല്ലാവർക്കും ആസ്വാദ്യമായി. അതുപോലെ തന്നെ കൊച്ചു കുട്ടികളുടെ കരോൾ ആക്ഷൻ സോങ്ങും താളമേളങ്ങളോടും ഒരുപറ്റം ആളുകളുടെ അകമ്പടിയോടും കൂടിയുള്ള സാന്റയുടെ സന്ദർശനവും എല്ലാവരിലും കൗതുകമുണർത്തി. പിന്നീടു നടന്ന ക്രിസ്തുമസ് ട്രീയിൽ നിന്നുള്ള കുട്ടികളുടെ സമ്മാനമെടുക്കലും Raffle ticket വിതരണവും ഇടവകാംഗങ്ങൾ കൊണ്ടു വന്ന ഹോം മൈഡ് കേക്ക് മുറിക്കലും വിതരണവും ഇടവക സമൂഹത്തിൽ സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും സന്ദേശം പകർന്നെത്തിയ ക്രിസ്തുമസിനെ വരവേൽക്കുകയാണെന്ന് ഒരിക്കൽ കൂടി തെളിയിക്കുയായിരുന്നു.

ഈ പരിപാടിയുടെ വിജയത്തിനു വേണ്ടി പ്രവർത്തിച്ച ക്രിസ്തുമസ് പ്രോഗ്രാം കമ്മറ്റി അംഗങ്ങൾക്കും, മറ്റു കമ്മറ്റി അംഗങ്ങൾക്കും ഇതിൽ വന്നു സംബന്ധിച്ച എല്ലാവർക്കും ഫ്രാൻസിസ് പുല്ലുകാട്ടച്ചൻ ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും മംഗളങ്ങൾ നേരുകയും ചെയ്തു.