കാൻബറ: ഓസ്‌ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ പരിശുദ്ധ കന്യകാ മറിയത്തിന്റെയും വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുന്നാളും ഇടവക ദിനാഘോഷവും സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് (വെള്ളി,ശനി,ഞായർ) തീയതികളിൽ നടക്കും. സെന്റ്.അൽഫോൻസാ സീറോ മലബാർ ഇടവക രൂപീകൃത മായതിന്റെ ഒന്നാം വാർഷികവും കാൻബറയിൽ മലയാളി കത്തോലിക്കാ കൂട്ടായ്മ സ്ഥാപിതമായതിന്റെ പത്താം വാർഷികവും ആണ്.

സെപ്റ്റംബർ 30 വെള്ളിയാഴ്ച വൈകുന്നേരം ആറിന് യാരലുമാലാ സെന്റ്‌സ് പീറ്റർ ഷാന്നേൽ പള്ളിയിൽ തിരുന്നാൾ കൊടിയേറ്റും തിരുസ്വരൂപ പ്രതിഷ്ഠയും നടക്കും. തുടർന്ന് ആഘോഷമായ തിരുന്നാൾ കുർബാന അർപ്പിച്ചു മുൻ വികാരി ഫാ. വർഗീസ് വാവോലിൽ (ബ്രിസ്ബയിൻ സീറോ മലബാർ ഇടവകകളുടെ വികാരി ) തിരുന്നാൾ സന്ദേശം നൽകും. രണ്ടാം ദിവസമായ ഒക്ടോബർ ഒന്നിന്(ശനിയാഴ്ച) ഇടവക ദിനമായി ആഘോഷിക്കും. മെറിച്ചി കോളേജിൽ രാവിലെ 8-നു വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ കുർബാന അർപ്പിക്കും.തുടർന്ന് കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം 5.30-നു കലാ സന്ധ്യ. തുടർന്ന് സ്‌നേഹവിരുന്ന്.

പ്രധാന തിരുന്നാൾ ദിനമായ രണ്ടിന് (ഞായർ) വൈകുന്നേരം മൂന്നിന് യറലുംല പള്ളിയിൽ താമരശ്ശേരി രൂപതാധ്യക്ഷൻ ബിഷപ്പ് മാർ. റെമിജിയോസ് ഇഞ്ചനാനിയിൽ ആഘോഷമായ പൊന്തിഫിക്കൽ കുർബാന അർപ്പിച്ചു തിരുന്നാൾ സന്ദേശം നൽകും.തുടർന്ന് തനതു സുറിയാനി കേരള തനിമയിൽ തീരുസ്വരൂപങ്ങളുമായി വാദ്യ മേളങ്ങളുടെയും പൊൻ, വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും അകമ്പടിയോടെയുള്ള തിരുന്നാൾ പ്രദക്ഷിണം, ലദീഞ്ഞ്എന്നിവയും തുടർന്ന് ചെണ്ടമേളവും സ്‌നേഹവിരുന്നും നടക്കും.

തിരുന്നാളിന് മുന്നോടിയായി നടന്ന നവന്നാളിന് വിവിധ ദിവസങ്ങളിൽ ഫാ.ജെയിംസ് ആന്റണി, മോൺസിഞ്ഞോർ ജോൺ കല്ലറക്കൽ, ഫാ. അസിൻ തൈപ്പറമ്പിൽ, ഫാ. ബൈജു തോമസ്, ഫാ. സിജോ തെക്കേകുന്നേൽ, ഫാ. ജോഷി കുര്യൻ, ഫാ. പ്രവീൺ അരഞ്ഞാണി, ഫാ.ജിസ് കുന്നുംപുറത്തു, ഫാ.ടോമി പട്ടുമാക്കിയിൽ എന്നിവർ കാർമ്മികത്വം എന്നിവർ കാർമ്മികത്വം വഹിച്ചു. ഞായറാഴ്ച രണ്ട് മുതൽ കുട്ടികളെ അടിമ വയ്ക്കുന്നതിനും കഴുന്ന്, മാതാവിന്റെ കിരീടം എന്നിവ എഴുന്നള്ളിക്കുന്നതിനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

തദ്ദേശീയരും മലയാളികളും ഉൾപ്പെടെ ആയിരത്തിലേറെപ്പേർ തിരുന്നാൾ ആഘോഷത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.അജയ് തോമസ് പറമ്പകത്ത് , അനീഷ് സെബാസ്റ്റ്യൻ കാവാലം, ആന്റണി പന്തപ്പള്ളിൽ മാത്യു, ബിജു മാത്യു പുളിക്കാട്ട്, ചാൾസ് ജോസഫ് കൊടമുള്ളിൽ, ഡിജോ ജോസഫ് ചെന്നിലത്തുകുന്നേൽ, ജെയിംസ് ഇഗ്‌നേഷ്യസ് പൊന്നമറ്റം, ജോബിൻ ജോൺ കാരക്കാട്ട്, റോണി കുര്യൻ കൊട്ടാരത്തിൽ, സജിമോൻ തോമസ് ചെന്നുംചിറ , സെബാസ്റ്റ്യൻ വർഗീസ് കണ്ണംകുളത്ത്, ഷിനു ജേക്കബ് വാണിയപ്പുരക്കൽ, ടൈറ്റസ് ജോൺ തുണ്ടിയിൽ എന്നിവരാണ് തിരുന്നാൾ പ്രസുദേന്തിമാർ.

വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ,തിരുന്നാൾ കമ്മിറ്റി ജനറൽ കൺവീനർ കെന്നഡി എബ്രഹാം,കൈക്കാരന്മാരായ ബെന്നി കണ്ണമ്പുഴ, രാജു തോമസ്,സിജു ജോർജ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഒരുക്കങ്ങൾക്കു നേതൃത്വം നൽകുന്നു.വിവരങ്ങൾക്ക് ഫാ.മാത്യു കുന്നപ്പിള്ളിൽ(വികാരി)ഫോൺ:0478059616.