ഉംറ്റാറ്റാ: ഭാരതത്തിലെ ആദ്യത്തെ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ഈ വർഷവും ഉംറ്റാറ്റായിലെ വിശ്വാസ സമൂഹം ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു.

ഉംറ്റാറ്റാ സൗത്ത് റിഡ്ജ് അസ്സെൻഷൻ ദേവാലയത്തിൽ നടന്ന തിരുന്നാളിൽ ഫ്രീഹൈട് ഇങ്കാമന ആബി സെമിനാരിയുടെ ചുമതല വഹിക്കുന്നഫാ: റെജിമോൻ മൈക്കിൾ ഓണാശ്ശേരിയിലി(ഡൊമിനിക്) ന്റെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ ദിവ്യബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തി.

ഉംറ്റാറ്റായിലെ വിവിധ മേഖലകളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, വിശുദ്ധ അൽഫോൻസാമ്മ ജീവിച്ച ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ അംഗങ്ങളായ റവ. സി. ലിയോബ, സി. റോസ് ജോയിസ്, സി. ജെസ്‌ലിൻ, സി. ലിയ, സി. വിനയ എന്നിവരുടെ ആത്മാർഥമായ സഹകരണത്താൽ തിരുന്നാൾ വർണ്ണാഭമാക്കുവാൻ കഴിഞ്ഞു.

സൗത്ത് ആഫ്രിക്കയുടെ വിവിധ സ്ഥലങ്ങളിൽ നിന്നും വിശുദ്ധയുടെ അനുഗ്രഹം തേടി നിരവധിയാളുകൾ പെരുന്നാളിൽ പങ്കെടുക്കാനെത്തിയിരുന്നു.
വിശുദ്ധ കുർബ്ബാനയ്ക്കും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം സ്‌നേഹ വിരുന്നും നേർച്ച പാച്ചോറും സംഘാടകർ ഒരുക്കി. ഉംറ്റാറ്റായിലെ ഈ തിരുന്നാൾ ആഘോഷം പ്രാർത്ഥനയുടെയും അനുഗ്രഹത്തിന്റെയും ആത്മീയ ആഘോഷമായി വിശ്വാസികൾക്ക് അനുഭവപ്പെട്ടു.