- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ സംയുക്ത തിരുന്നാൾ ആഘോഷം
ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്ത് സെന്റ് അൽഫോൻസാ ഇടവകയിൽ ആണ്ടുതോറും നടത്തി വരുന്ന പരി. ദൈവ മാതാവിന്റെയും വി. അൽഫോൻസാമ്മയുടെയും , വി. മേരിയുടെയും തിരുനാൾ ജൂലൈ 23 മുതൽ ഓഗസ്റ്റ് 1 വരെ ആഘോഷിക്കുന്നു
23 മുതൽ ദിവസവും വൈകിട്ട് 7 ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. ജൂലൈ 30 വെള്ളിയാഴ്്ച്ച റവ ഫാ തോമസ് അരിക്കുഴിയുടെ മുഖ്യ കാർമികത്വത്തിൽ പ്രസുദേന്തി വാഴ്‌ച്ച കൊടിയേറ്റി ലദീഞ്ഞ് നോവേന, വിശുദ്ധ കുർബനാ എന്നിവ ഉണ്ടായിരിക്കും.
ജൂലൈ 31 ശനിയാഴ്‌ച്ച തിരുസ്വരൂപം വെഞ്ചിരിപ്പ്, ലദീഞ്ഞ്, നോവേന, വിശുദ്ധ കുർബന എന്നിവ ഉണ്ടായിരിക്കും. തിരുകർമ്മങ്ങൾക്ക് റവ ഫാ ആന്റോ ചിരികണ്ടത്തിൽ നേതൃത്വം നല്കും. ഓഗസ്റ്റ് 1 ഞായർ വൈകിട്ട് 3 ന് ആഘോഷമായ തിരുന്നാൾ കുർബാന, പ്രദക്ഷിണം, ലദീഞ്ഞ്, സ്‌നേഹിവിരുന്ന് എന്നിവയും ഒപ്പം ആഘോഷമായ ചെണ്ടമേളം, വെടിക്കെട്ട് എന്നിവയും അരങ്ങേറും.
തിരിന്നാൾ തിരുകർമ്മങ്ങൾക്ക് റവ ഡാലിഷ് കൊച്ചേരിയിൽ, റവ ഫാ ജോസൻ കൊച്ചാനിച്ചോട്ടിൽ നേതൃത്വം നല്കും. ഇടവക വികാരി റവ ഫാ ജോർജ് മങ്കുഴിക്കരി ട്രസ്റ്റിമാരായ ജോൺ മാത്യു, ജോമോൻ എടക്കര, ആൻസി ജോമോൻ, തിരുന്നാൾ കമ്മിറ്റി കൺവീനർ, സന്തോഷ് മാത്യു, തുടങ്ങിയവരുടെ നേതൃത്വത്തിൽ ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി.
കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ (688 Nudgee road Northgate) വച്ചാണ് തിരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുൻകൂട്ടി ബുക്കിങ് നടത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: റവ ഫാ ജോർജ് മങ്കുഴിമക്കരി: 0401180633 , ജോൺ മാത്യു: 0423741833, ജോമോൻ എടക്കര: 0423611097, ആൻസി ജോമോൻ: 0470647527, സന്തോഷ് മാത്യു: 0412083945