ബ്രിസ്‌ബെയ്ൻ: സെന്റ് അൽഫോൻസാ സീറോ മലബാർ കത്തോലിക്കാ ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെയും, വിശുദ്ധ അൽഫോൻസാമ്മയുടെുയും, വിശുദ്ധ മേരിമക്ക്‌ലിപ്പിന്റെയും സംയുക്ത തിരുനാളിന് കൊടിയേറി.

 24 (വെള്ളി) മുതൽ ഓഗസ്റ്റ്  2 (ഞായർ) വരെയുള്ള തീയതികളിൽ ബ്രിസ്‌ബെയിൻ നോർത്ത് ഗേറ്റ് സെന്റ് ജോൺസ് ദേവാലയത്തിൽ വച്ചാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്.

ഫാ. പീറ്റർ കാവുമ്പുറം കൊടിയേറ്റുകർമ്മം നിർവ്വഹിച്ചു. തുടർന്നു നടന്ന ദിവ്യബലിക്കും ശുശ്രൂഷകൾക്കും ഫാ. ജോസ് തെക്കേമുറി (സിഎംഐ), ഫാ. ജോസഫ് തേട്ടങ്കര (എംസിബിഎസ്) നേതൃത്വം നൽകി.