- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻബറായിൽ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്‌ടോബർ മൂന്നു മുതൽ
ക്യാൻബറ: സീറോ മലബാർ സഭയുടെ ക്യാൻബറ സെന്റ് അൽഫോൻസാ ചർച്ചിൽ ഒക്‌ടോബർ 3, 4, 5 തീയതികളിൽ ഇടവക മദ്ധ്യസ്ഥതയുടെ തിരുനാളും ഇടവക ദിനാചരണവും നടത്തുന്നു. മൂന്നിന് വൈകുന്നേരം ആറിന് കൊടിയേറ്റ്, ചെണ്ടമേളം തുടർന്ന് കുർബാന. നാലിന് ശനിയാഴ്ച രാവിലെ 08.30-ന് കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങൾ മെറിസി കോളേജ് ഗ്രൗണ്ട് ബ്രാഡനിൽ വച്ച് നടത്തപ്പെ
ക്യാൻബറ: സീറോ മലബാർ സഭയുടെ ക്യാൻബറ സെന്റ് അൽഫോൻസാ ചർച്ചിൽ ഒക്‌ടോബർ 3, 4, 5 തീയതികളിൽ ഇടവക മദ്ധ്യസ്ഥതയുടെ തിരുനാളും ഇടവക ദിനാചരണവും നടത്തുന്നു. മൂന്നിന് വൈകുന്നേരം ആറിന് കൊടിയേറ്റ്, ചെണ്ടമേളം തുടർന്ന് കുർബാന.
നാലിന് ശനിയാഴ്ച രാവിലെ 08.30-ന് കുട്ടികളുടെയും മുതിർന്നവരുടെയും കായികമത്സരങ്ങൾ മെറിസി കോളേജ് ഗ്രൗണ്ട് ബ്രാഡനിൽ വച്ച് നടത്തപ്പെടും. പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് വിഭവസമൃദ്ധമായ ഡിന്നറും ക്രമീകരിച്ചിട്ടുണ്ട്. പ്രധാനതിരുനാൾ ദിവസമായ ഒക്‌ടോബർ 05-ന് ഉച്ചകഴിഞ്ഞ് 03.15-ന് ചെണ്ടമേളം. തുടർന്ന് വി.കുർബാന ഫാ.ഫ്രാൻസിസ് കോലഞ്ചേരി (വികാരി ജനറാൾ)
തിരുനാളിന്റെ വിജയത്തിനായി വിവിധ കമ്മറ്റികൾ സജീവമായി പ്രവർത്തിച്ചു വരുന്നതായി വികാരി ഫാ. വർഗീസ് വാവോലിൻ അറിയിച്ചു.
Next Story