കാൻബറ: കാൻബറയിൽ വി. അൽഫോൻസാമ്മയുടെയും പരിശുദ്ധ കന്യാമറിയത്തിന്റെയും തിരുന്നാളിന് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. സെന്റ്. അൽഫോൻസാ സീറോ മലബാർ ഇടവകയുടെ നേതൃത്വത്തിലാണ് തിരുന്നാൾ ആഘോഷം. സെപ്റ്റംബർ 30, ഒക്ടോബർ 1, 2 (വെള്ളി, ശനി, ഞായർ)തീയതികളിലാണ് തിരുന്നാൾ.

വെള്ളിയാഴ്ച വൈകുന്നേരം ഇടവക വികാരി ഫാ. മാത്യു കുന്നപ്പിള്ളിൽ യാരാളുംല സെന്റ് പീറ്റർ ചാനെൽസ് പള്ളിയിൽ തിരുന്നാൾ കൊടിയേറ്റും. തുടർന്ന് മുൻ വികാരി ഫാ. വർഗീസ് വാവോലിൽ (ബ്രിസ്‌ബേൻ) ആഘോഷമായ വിശുദ്ധ കുർബാന അർപ്പിച്ചു സന്ദേശം നൽകും. ശനിയാഴ്ച രാവിലെ മുതൽ ഇടവക ദിനാഘോഷ പരിപാടികൾ കാൻബറ മെറിച്ചി കോളേജിൽ നടക്കും. വെകുന്നേരം കലാസന്ധ്യയും സ്‌നേഹവിരുന്നും.

പ്രധാന തിരുന്നാൾ ദിവസമായ ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30-നു ആഘോഷമായ തിരുന്നാൾ കുർബാനയും, പൗരാണിക സുറിയാനി തനിമയോടെയുള്ള തിരുന്നാൾ പ്രദക്ഷിണവും തുടർന്ന് സ്‌നേഹ വിരുന്നും നടക്കും. തിരുന്നാളിന് ഒരുക്കമായി സെപ്റ്റംബർ 19 മുതൽ സെപ്റ്റംബർ 30 വരെ തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ വൈകുന്നേരം 6.30 നു വിശുദ്ധ അൽഫോൻസാമ്മയുടെ നൊവേന ഉണ്ടായിരിക്കും.

തിരുന്നാൾ ആഘോഷം ഭക്തി നിർഭരമായി നടത്തുന്നതിന് വിവിധ കമ്മിറ്റികൾ പ്രവർത്തനം തുടങ്ങി. ഫാ. മാത്യു കുന്നപ്പിള്ളിൽ (വികാരി),സിജു ജോർജ്, രാജു തോമസ്, ബെന്നികണ്ണമ്പുഴ (കൈക്കാരന്മാർ), കെന്നഡി എബ്രഹാം(ജനറൽ കൺവീനർ) ലിജോ ജോസഫ്(ലിറ്റർജി), ഡിജോ ജോസഫ്( ഡെക്കറേഷൻ ), ജിബിൻ സെബാസ്റ്റ്യൻ (കൾച്ചറൽ), സോജി എബ്രഹാം(ഫുഡ്), ആൻസി ജോർജി (സ്പോർട്സ്) എന്നിവരുടെ നേത്യുത്വത്തിലാണ് കമ്മിറ്റികൾ പ്രവർത്തിക്കുക. അജയ് തോമസ്, അനീഷ് സെബാസ്റ്റ്യൻ, ആന്റണി പന്തപ്പള്ളിൽ, ബിജു പുളിക്കാട്ട്, ചാൾസ് ജോസഫ്, ഡിജോ ജോസഫ്, ജെയിംസ് ഇഗ്‌നേഷ്യസ്, ജോബിൻ ജോൺ, റോണി കുര്യാൻ, സജിമോൻ തോമസ്, സെബാസ്റ്റ്യൻ വർഗീസ്, ഷിനു ജേക്കബ്, ത്രേസിയാമ്മ മാത്യു, ടൈറ്റസ് ജോൺ എന്നിവരാണ് തിരുന്നാൾ പ്രസുദേന്തിമാർ . കൂടുതൽ വിവരങ്ങൾക്ക് ഫാ. മാത്യു കുന്നപ്പിള്ളിൽ (ഫോൺ: 0478059616).