മെൽബൺ: സെന്റ് അൽഫോൻസ കത്തീഡ്രൽ കമ്മ്യുണിറ്റിയുടെ ഇടവക ദിനാഘോഷം 28 (ശനിയാഴ്ച) ഫോക്ക്‌നാർ സെന്റ് മാത്യുസ് പാരീഷ് ഹാളിൽ വച്ചു നടത്തുന്നു. വൈകീട്ട് 4 മണിക്ക് നടക്കുന്ന ആഘോഷപൂർവ്വമായ ദിവ്യബലിയിൽ മെൽബൺ സീറോ മലബാർ രൂപത വികാരി ജനറാൾ ഫാ.ഫ്രാൻസിസ് കോലഞ്ചേരി മുഖ്യ കാർമ്മികനായിരിക്കും. തുടർന്ന് നടക്കുന്ന പൊതുയോഗത്തിൽ രൂപത ചാൻസിലറും സെന്റ് അൽഫോൻസ കത്തീഡ്രൽ ചാപ്ലയിനുമായ ഫാ. മാത്യൂ കൊച്ചുപുരയ്ക്കൽ സ്വാഗതം ആശംസിക്കും. മെൽബൺ സീറോ മലബാർ രൂപത ബിഷപ്പ് മാർ ബോസ്‌കോ പുത്തൂർ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ ഹ്യും കൗൺസിൽ മേയർ ഹെലൻ പാറ്റ്‌സികാത്തിയൊഡോരു ഇടവകദിനാഘോഷം ഉത്ഘാടനം ചെയ്യും.

രൂപത കേന്ദ്രം സ്ഥിതിചെയ്യുന്ന മിക്കലം വാർഡ് കൗൺസിലറും ഹ്യും കൗൺസിൽ ഡപ്യുട്ടി മേയറുമായ ചന്ദ്ര ബാമുനുസിൻഗേ ആശംസകൾ നേർന്ന് സംസാരിക്കും. വിശ്വാസ പരിശീലന ക്ലാസ്സുകളിൽ മികവു പ്രകടിപ്പിച്ച വിദ്യാർത്ഥികൾക്കും വിവിധ മൽസരങ്ങളിൽ വിജയികളായവർക്കുമുള്ള സമ്മാനദാനം ഫാ.ഫ്രാൻസിസ് കോലഞ്ചേരി നിർവ്വഹിക്കും. കത്തീഡ്രൽ കമ്മ്യുണിറ്റി ട്രസ്റ്റി ടിജോ ജോസഫിന്റെ നന്ദിപ്രസംഗത്തോടെ പൊതു യോഗം അവസാനിക്കും.

തുടർന്ന് സെന്റ് അൽഫോൻസ കമ്മ്യുണിറ്റിയിലെകുടുംബയൂണീറ്റുകളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.സ്‌നേഹ വിരുന്നോടെ ആഘോഷങ്ങൾ സമാപിക്കും. ചാപ്ലയിൻ ഫാ. മാത്യൂ കൊച്ചുപുരയ്ക്കൽ, ട്രസ്റ്റിമാരായ ജെയ്‌സ്റ്റൊ ജോസഫ്, ടിജൊ ജോസഫ്,ജനറൽ കൺവീനർ ജോബി മാത്യൂ, പ്രോഗ്രാം കൺവീനർ മോറിസ് പള്ളത്ത്,ലിറ്റർജി കൺവീനർ സെബാസ്റ്റ്യൻ തട്ടിൽ,ഫുഡ് കമ്മിറ്റി കൺവീനർ അസ്സീസ് മാത്യൂ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഇടവകദിനാഘോഷത്തിന്റെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

വിലാസം:

St. Matthew's Parish Hall, 95 William Street, Fawkner