ബ്രിസ്‌ബെൻ: സെന്റ് അൽഫോൻസാ സൺഡേസ്‌ക്കൂൾ വാർഷികം ഇന്ന് ചെംസൈഡ് വെസ്റ്റ് (685 ഹാമിൽട്ടൺ റോഡ്) ക്രേഗ്‌സ്‌ലി പ്രൈമറി സ്‌ക്കൂൾ ഹാളിൽ നടത്തും.

3.30 ന് ഫാ. തോമസ് മണിമലയുടെ മുഖ്യ കാർമ്മികത്വത്തിലുള്ള ദിവ്യബലിയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. 'ബൈബിൾ കലോത്സവം 2015' വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിക്കും. തുടർന്ന് വിവിധ കലാപരിപാടികൾ അരങ്ങേറും.

സെന്റ് അൽഫോൻസാ പാരിഷ് കൗൺസിലും പാരന്റ്‌സ് ടീച്ചേഴ്‌സ് അസോസിയേഷനും ആഘോഷങ്ങൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക്

ബാബു മാത്യു - 0432274712
സന്തോഷ് മാത്യു - 0412083945  

ജോളി കരുമത്തി