- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസിന്റെ വാർഷിക തിരുനാൾ ഹ്യൂസ്റ്റണിൽ
ഹ്യൂസ്റ്റൺ : അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ പത്തൊമ്പതാമത് വാർഷിക തിരുനാൾ 2015 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 6.45ന് ഹ്യൂസ്റ്റണിലെ ഷുഗർ ലാൻഡിലുള്ള സെന്റ്റ് ലോറൻസ് കത്തോലിക്കാ പള്ളിയിൽ വച്ചു വികാരി ഡ്രൂ വുഡ് അച്ചന്റെ മുഖ്യ കാർമ്മികത്വത്തിലും, വിവിധ വൈദികരുടെ സഹകാർമ്മികത്വത്തിലും ഭക്ത്യാദരപൂർവ്വം കൊണ്ട
ഹ്യൂസ്റ്റൺ : അത്ഭുത പ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ പത്തൊമ്പതാമത് വാർഷിക തിരുനാൾ 2015 ജൂൺ 13 ശനിയാഴ്ച വൈകുന്നേരം 6.45ന് ഹ്യൂസ്റ്റണിലെ ഷുഗർ ലാൻഡിലുള്ള സെന്റ്റ് ലോറൻസ് കത്തോലിക്കാ പള്ളിയിൽ വച്ചു വികാരി ഡ്രൂ വുഡ് അച്ചന്റെ മുഖ്യ കാർമ്മികത്വത്തിലും, വിവിധ വൈദികരുടെ സഹകാർമ്മികത്വത്തിലും ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നതാണ്. പ്രാർത്ഥന/ കൊന്ത, ആഘോഷമായ പാട്ടുകുർബ്ബാന, നൊവേന, ലദീഞ്ഞ്, തിരുസ്വരൂപങ്ങളും ദിവ്യകാരുണ്യ പ്രതിഷ്ഠയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ പ്രദക്ഷിണം, കലാപരിപാടികൾ, സ്‌നേഹവിരുന്ന് തുടങ്ങിയവ ഉണ്ടായിരിക്കുന്നതാണ്.
1997 ഏപ്രിൽ എട്ടാം തിയതി മുതൽ ക്രമമായി സെന്റ് ലോറൻസ് പള്ളി ഡിവൈൻ മേഴ്‌സി ചാപ്പലിൽ നടന്നു വരുന്ന അത്ഭുത പ്രവർത്തകനായ വിശുദ്ധ അന്തോനീസിന്റെ നോവേനയിലും വിശുദ്ധ കുർബ്ബാനയിലും പ്രാർത്ഥനകളിലും വിവിധ റീത്തുകളിലും വിശ്വാസത്തിലും പെട്ട വളരെയധികം വിശ്വാസികൾ, പ്രത്യേകിച്ചും കേരളത്തിനു വെളിയിൽ ജനിച്ചു വളർന്ന ധാരാളം കുട്ടികളും ചെറുപ്പക്കാരും തദ്ദേശവാസികളും സംബന്ധിച്ചു വരുന്നു. ഈ കാലയളവിൽ, അത്ഭുതപ്രവർത്തകനായ വിശുദ്ധന്റെ മധ്യസ്ഥം വഴിയായി ലഭിച്ച നിരവധിയായ അനുഗ്രഹങ്ങളും അത്ഭുതങ്ങളും സാക്ഷ്യപ്പെടുത്തുക ഉണ്ടായിട്ടുണ്ട്. ഈ വിശ്വാസകൂട്ടായ്മയിൽ എന്നും വിശുദ്ധ കുർബ്ബാനയുടെ മഹത്വവും വിശുദ്ധന്റെ മധ്യസ്ഥം വഴിയായി ഈശോമിശിഹായോടുള്ള ആരാധനയും അർപ്പണവും വിശ്വാസവും പഠിപ്പിക്കുകയും വളർത്തുകയും ചെയ്തു വരുന്നു.
ഈ വർഷത്തെ പ്രസുദേന്തിമാരായി തിരുനാൾ ഏറ്റെടുത്ത് നടത്തുന്നത് എം കെ മൈക്കളും മിനി മൈക്കളുമാണ്. തിരുന്നാൾ കർമ്മങ്ങളിലും ആഘോഷങ്ങളിലും സംബന്ധിക്കുവാനും വിശുദ്ധ അന്തോണീസിന്റ്റെ മധ്യസ്ഥം വഴി ധാരാളം അനുഗ്രഹങ്ങൾ പ്രാപിക്കുവാനും ഏവരെയും ഫാ. ജയ്‌സൺ തോമസും തിരുന്നാൾ പ്രസുദേന്തിമാരും നൊവേന കുടുംബാംഗങ്ങളും പ്രാർത്ഥനാപൂർവ്വം ക്ഷണിക്കുന്നു
കൂടുതൽ വിവരങ്ങൾക്ക് : സെനിത്ത് ലൂക്കോസ് എള്ളങ്കിൽ (8322823032) / സണ്ണി റ്റോം (8326207417) / sanovena.org