- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൽബണിൽ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ ജൂൺ 19ന്
മെൽബൺ: അത്ഭുതപ്രവർത്തകനായ വി.അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി പള്ളിയിൽ ജൂൺ 19-ാം തിയതി വെള്ളിയാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേനയും ദിവ്യബലിയും ജപമാലയും എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ ഉണ്ടായിരിക്കും. തിരുന്നാൾ ദിവസമായ ജൂൺ 19ന് വൈകീട്ട് 7.00 മണിക്ക് അഘോഷമായ തിരുന്നാൾ പ
മെൽബൺ: അത്ഭുതപ്രവർത്തകനായ വി.അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി പള്ളിയിൽ ജൂൺ 19-ാം തിയതി വെള്ളിയാഴ്ച ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നവനാൾ നൊവേനയും ദിവ്യബലിയും ജപമാലയും എല്ലാ ചൊവ്വാഴ്ചകളിലും വൈകുന്നേരം 6.30 മുതൽ ഉണ്ടായിരിക്കും.
തിരുന്നാൾ ദിവസമായ ജൂൺ 19ന് വൈകീട്ട് 7.00 മണിക്ക് അഘോഷമായ തിരുന്നാൾ പാട്ടുകുർബാനയും തുടർന്ന് പാദുവായിൽ നിന്നും കൊണ്ടു വരുന്ന വിശുദ്ധന്റെ തിരുശേഷിപ്പും വഹിച്ചു കൊണ്ടുള്ള ദൈവാലയം ചുറ്റിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും. തിരുന്നാളിലും നൊവേനയിലും പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഫാ.വർഗ്ഗീസ് കാട്ടിക്കാട്ട്, തിരുന്നാൾ കൺവീനർ സജി ദേവസ്സി എന്നിവർ അറിയിച്ചു.
Next Story