രാത്ത്ഡ്രം: എല്ലാ രണ്ടാം ശനിയാഴ്ചകളിലും രാത്ത്ഡ്രം സെന്റ് മേരിസ് & സെന്റ് മൈക്കിൾസ് പള്ളിയിൽ വച്ച് നടത്തപ്പെടുന്ന രാത്രി ആരാധനയ്ക്കും വിശുദ്ധ അന്തോണിസിന്റെ ആഘോഷമായ തിരുനാൾ പാട്ടു കുർബ്ബാനക്കും സീറോ മലബാർ ചാപ്ലിൻ റവ. ഫാ. ആന്റണി ചീരംവേലി  നേതൃത്വം നൽകും. തദവസരത്തിൽ അച്ചന് സ്വീകരണവും നൽകുന്നതുമായിരിക്കും. ശനിയാഴ്ച  രാത്രി     7 മണി മുതൽ 11 മണി വരെ ശുശ്രൂഷകൾ നടത്തപ്പെടുന്നു.

    ഈ  തിരുനാളാഘോഷത്തിൽ പങ്കുചേർന്ന്,  ജപമാല, ദൈവസ്തുതിപ്പ്, വചന പ്രഘോഷണം, വി. അന്തോനീസിനോടുള്ള നൊവേന, ദിവ്യബലി, ആരാധന എന്നി തിരുകർമ്മങ്ങൾക്കൊപ്പം വിശുദ്ധന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാനും പുതിയ ചാപ്ലിന്റെ സ്വീകരണ ചടങ്ങിലേക്കും എല്ലാ വിശ്വാസികളേയും പ്രാർത്ഥനാപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.
തിരുനാളിനോട് അനുബന്ധിച്ച് നേർച്ച വിതരണം ചെയ്യുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക്
സിൽജു    : 0863408825
ജിമ്മി    : 0899654293