- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷിക്കാഗോ സെന്റ് മേരീസിൽ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിച്ചു
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിച്ചു. ജൂൺ 12നു രാവിലെ പത്തിനു ലദീഞ്ഞോടുകൂടി ആരംഭിച്ച ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കാർമികത്വം വഹിച്ചത് ഇടവക വികാരി ഫാ. തോമസ് മുളവനാൽ ആണ്. വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥംവഴി നമ്മുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ നിന്നു നേടിയെടുത്ത് മടങ്ങുമ്പോൾ നാം മറക്കുന്നത് വിശുദ്ധന്റെ മാതൃകയാക്കേണ്ട ജീവിതത്തെയാണെന്നും, സുഖലോലുപതയിൽ മുഴുകി ജീവിതകാലം തീർക്കാമായിരുന്ന അന്തോണീസ് പക്ഷേ തെരഞ്ഞെടുത്തതു യേശുവിന്റെ സഹനത്തിന്റെ പാതയാണെന്നും, വിശുദ്ധന്റെ മധ്യസ്ഥം തേടുന്നതിനൊപ്പം അന്തോണീസിന്റെ ജീവിതത്തിലെ ഒരംശം നമ്മുടെ ജീവിതത്തിലേക്കും പകർത്തണമെന്നും അച്ചൻ വചനസന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു. ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കൽ, നേർച്ചകാഴ്ച സമർപ്പണം എന്നിവ നടന്നു. ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ അഞ്ച് കുടുംബങ്ങളാണ്. ചർച്ച് എക്‌സിക്യൂട്ടീവ് അം
ഷിക്കാഗോ: മോർട്ടൻഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തിൽ അത്ഭുതപ്രവർത്തകനായ പാദുവായിലെ വിശുദ്ധ അന്തോണീസ് പുണ്യവാളന്റെ തിരുനാൾ ഭക്തിപൂർവം ആഘോഷിച്ചു. ജൂൺ 12നു രാവിലെ പത്തിനു ലദീഞ്ഞോടുകൂടി ആരംഭിച്ച ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് കാർമികത്വം വഹിച്ചത് ഇടവക വികാരി ഫാ. തോമസ് മുളവനാൽ ആണ്.
വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥംവഴി നമ്മുടെ ആവശ്യങ്ങൾ ദൈവസന്നിധിയിൽ നിന്നു നേടിയെടുത്ത് മടങ്ങുമ്പോൾ നാം മറക്കുന്നത് വിശുദ്ധന്റെ മാതൃകയാക്കേണ്ട ജീവിതത്തെയാണെന്നും, സുഖലോലുപതയിൽ മുഴുകി ജീവിതകാലം തീർക്കാമായിരുന്ന അന്തോണീസ് പക്ഷേ തെരഞ്ഞെടുത്തതു യേശുവിന്റെ സഹനത്തിന്റെ പാതയാണെന്നും, വിശുദ്ധന്റെ മധ്യസ്ഥം തേടുന്നതിനൊപ്പം അന്തോണീസിന്റെ ജീവിതത്തിലെ ഒരംശം നമ്മുടെ ജീവിതത്തിലേക്കും പകർത്തണമെന്നും അച്ചൻ വചനസന്ദേശത്തിൽ ഉത്‌ബോധിപ്പിച്ചു.
ദിവ്യബലിക്കുശേഷം തിരുസ്വരൂപ വണക്കം, കഴുന്നെടുക്കൽ, നേർച്ചകാഴ്ച സമർപ്പണം എന്നിവ നടന്നു. ഈവർഷത്തെ തിരുനാൾ ഏറ്റെടുത്ത് നടത്തിയത് ഇടവകയിലെ അഞ്ച് കുടുംബങ്ങളാണ്. ചർച്ച് എക്‌സിക്യൂട്ടീവ് അംഗങ്ങൾ, അൾത്താര ശുശ്രൂഷികൾ, ഗായകസംഘം, സിസ്റ്റേഴ്‌സ് എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.