മെൽബൺ: അത്ഭുതപ്രവർത്തകനായ പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ 24ന് (വെള്ളിയാഴ്ച) വൈകുന്നേരം 6 മണിക്ക് മിൽപാർക്കിലെ സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ദേവാലയത്തിൽ ആഘോഷിക്കുന്നു. ഫാ.ആന്റണി ഗിറോലാമിയുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ പാട്ടുകുർബാനയിൽ ഫാ. ജോർജ്ജ് ഫെലീഷ്യസ്, ഫാ.മാർട്ടിൻ ജെറമിയ, ഫാ.ആന്റണി ഷാപിൻ തുടങ്ങിയവർ സഹകാർമ്മികരായിരിക്കും. തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപവും പാദുവായിൽ നിന്നും കൊണ്ടുവന്ന തിരുശേഷിപ്പും വഹിച്ചു കൊണ്ട് ദേവാലയം ചുറ്റിയുള്ള പ്രദക്ഷിണവും നടത്തപ്പെടും. പ്രദക്ഷിണത്തിനു ശേഷം വിശുദ്ധന്റെ തിരുശേഷിപ്പ് വണങ്ങുന്നതിനുള്ള പ്രത്യേക സൗകര്യവും ഉണ്ടായിരിക്കും.

40 പ്രസുദേന്തിമാർ ചേർന്നാണ് ഈ വർഷത്തെ തിരുന്നാൾ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രിൽ 19 മുതൽ എല്ലാ ചൊവ്വാഴ്ചകളിലും നടത്തി വരുന്നു. ദേവാലയത്തിന്റെ മുമ്പിൽ സ്ഥാപിക്കുന്ന വിശുദ്ധ അന്തോണീസിന്റെ വലിയ തിരുസ്വരൂപത്തിന്റെ ധനശേഖരാർത്ഥം ഏർപ്പെടുത്തിയിട്ടുള്ള റാഫിൾ ടിക്കറ്റിന്റെ നറുക്കെടുപ്പ് പ്രദക്ഷിണത്തിനു ശേഷം നടക്കും. തുടർന്ന് സ്‌നേഹവിരൂന്നോടെ ആഘോഷങ്ങൾ സമാപിക്കും.

അഡ്രസ്സ്: സെന്റ് ഫ്രാൻസിസ് ഓഫ് അസ്സീസി ചർച്ച്,
290 ചൈൽഡ്‌സ് റോഡ്, മിൽപാർക്ക്.