- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈ ഭീമൻ പള്ളികൾ ആർക്കുവേണ്ടി? പ്രളയത്തിൽ മുങ്ങിയ കേരളം കരകയറും മുമ്പേ കോടികൾ പൊടിച്ച് എസി പള്ളികളും പടുകൂറ്റൻ പള്ളികളും; മൂന്നു നിലകളിലായി യോഗശാലയും സ്ഥിരം മീഡിയറൂമും വിശാലമായ അതിഥി മുറികളും അടക്കം ആത്മീയ കച്ചവടത്തിന് എല്ലാം സൗകര്യങ്ങളും; 20 കോടി മുടക്കി ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയം എന്ന വിശേഷണത്തോടെ നിർമ്മിച്ച പാലാ രാമപുരം സെന്റ് ആഗസ്റ്റിൻസ് ഫെറോന പള്ളിക്ക് എന്തിന് ഇത്രയും പണക്കൊഴുപ്പ്?
കോട്ടയം :കോട്ടയം: അപ്രതീക്ഷിതമായി വന്ന മഹാപ്രളയത്തിൽ നിന്ന് കേരളം പതിയെ കരകയറി വരികയാണ്. സർക്കാരും മറ്റ് ഏജൻസികളും നവകേരള നിർമ്മാണത്തിനായി പണം തേടിയുള്ള ഓട്ടത്തിലാണ്. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ആത്മീയ കേന്ദ്രങ്ങളാവേണ്ട ക്രൈസ്തവ ദേവാലയങ്ങൾ ആഡംബര കൊട്ടാരങ്ങളായി മാറുകയാണ്. കൊച്ചി ഇടപ്പള്ളിയിൽ രണ്ടുവർഷം മുമ്പ് കൂദാശ നടത്തിയ സെന്റ് ജോർജ് പള്ളിയുടെ ആഡംബരമാണ് ഈ ഭീമൻ പള്ളികൾ ആർക്കുവേണ്ടിയെന്ന ചോദ്യം ഉയരാൻ കാരണം. കോട്ടയം പാലാ രാമാപുരത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏഷ്യൻ ദേവാലയമെനന് വിശേഷണത്തോടെ അധികാരികൾ ഉയർത്തിക്കാട്ടുന്ന സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി പടുത്തുയർത്തിയത് 20 കോടി മുതൽമുടക്കി. ഈ പണം വന്നത് എവിടെ നിന്നാണ്? രാമപുരം ഇടവകയിലെ കുടുംബങ്ങൾ, ഇവിടെനിന്നും വിദേശങ്ങളിൽ പോയവർ തുടങ്ങിയവരുടെ സാമ്പത്തിക സഹകരണത്തോടെയാണ് കൂറ്റൻ ദേവാലയം പണിതുയർത്തിയിട്ടുള്ളത്. കേരളത്തിൽ ആഡംബര പള്ളികൾ എന്തിനെന്നും കോടികൾ മുടക്കി ആരാധാനാലയങ്ങൾ പുനരുദ്ധരിക്കുന്നത് എന്തിനെന്നും എ.കെ.ആന്റണി ചോദിച്ചത് കഴിഞ്ഞ വർഷം ഇത
കോട്ടയം :കോട്ടയം: അപ്രതീക്ഷിതമായി വന്ന മഹാപ്രളയത്തിൽ നിന്ന് കേരളം പതിയെ കരകയറി വരികയാണ്. സർക്കാരും മറ്റ് ഏജൻസികളും നവകേരള നിർമ്മാണത്തിനായി പണം തേടിയുള്ള ഓട്ടത്തിലാണ്. എന്നാൽ, ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് ആത്മീയ കേന്ദ്രങ്ങളാവേണ്ട ക്രൈസ്തവ ദേവാലയങ്ങൾ ആഡംബര കൊട്ടാരങ്ങളായി മാറുകയാണ്. കൊച്ചി ഇടപ്പള്ളിയിൽ രണ്ടുവർഷം മുമ്പ് കൂദാശ നടത്തിയ സെന്റ് ജോർജ് പള്ളിയുടെ ആഡംബരമാണ് ഈ ഭീമൻ പള്ളികൾ ആർക്കുവേണ്ടിയെന്ന ചോദ്യം ഉയരാൻ കാരണം. കോട്ടയം പാലാ രാമാപുരത്ത് ഏഷ്യയിലെ ഏറ്റവും വലിയ ഏഷ്യൻ ദേവാലയമെനന് വിശേഷണത്തോടെ അധികാരികൾ ഉയർത്തിക്കാട്ടുന്ന സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളി പടുത്തുയർത്തിയത് 20 കോടി മുതൽമുടക്കി. ഈ പണം വന്നത് എവിടെ നിന്നാണ്? രാമപുരം ഇടവകയിലെ കുടുംബങ്ങൾ, ഇവിടെനിന്നും വിദേശങ്ങളിൽ പോയവർ തുടങ്ങിയവരുടെ സാമ്പത്തിക സഹകരണത്തോടെയാണ് കൂറ്റൻ ദേവാലയം പണിതുയർത്തിയിട്ടുള്ളത്.
കേരളത്തിൽ ആഡംബര പള്ളികൾ എന്തിനെന്നും കോടികൾ മുടക്കി ആരാധാനാലയങ്ങൾ പുനരുദ്ധരിക്കുന്നത് എന്തിനെന്നും എ.കെ.ആന്റണി ചോദിച്ചത് കഴിഞ്ഞ വർഷം ഇതേ സമയത്താണ്. എന്നാൽ, കോടികൾ ധൂർത്തടിച്ച് പള്ളി നിർമ്മാണവുമായി പല ഫൊറോനകളും മുന്നോട്ട് പോകുകയാണ്. 'കേരളത്തിലെ ആരാധനാലയങ്ങളിൽ സമ്പത്തു കുന്നുകൂടുകയാണ്. എസി ആരാധനാലയങ്ങളുടെ ആവശ്യം കേരളത്തിനില്ല. ആരാധനാലയങ്ങളുടെ നടത്തിപ്പുകാർ അനാവശ്യ ചെലവുകൾ നിയന്ത്രിക്കണം. കണക്കില്ലാത്ത സമ്പത്താണ് എത്തുന്നത്. അതു മുഴുവൻ നല്ല കാര്യങ്ങൾക്കല്ല വിനിയോഗിക്കപ്പെടുന്നത്. കോടികൾ മുടക്കി ആരാധനാലയങ്ങൾ പുനരുദ്ധരിക്കേണ്ട ആവശ്യമുണ്ടോ ? ഈ സമ്പത്തു ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചു കൂടേ ? ഭൂരിപക്ഷത്തിന്റേതു മാത്രമല്ല, ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും ഇതിൽപ്പെടുമെന്നും ആന്റണി പറഞ്ഞു.
കോടികൾ മുടക്കിയുള്ള സെന്റ് അഗസ്റ്റിൻസ് പള്ളി നിർമ്മാണത്തിനെതിരെ സോഷ്യൽ മീഡിയയിൽ പലരും വിമർശനങ്ങൾ ഉയർത്തുന്നുണ്ട്. 20 കോടി മുടക്കി സെന്റ് അഗസ്റ്റ്യൻസ് പള്ളി പുതുക്കി നിർമ്മിച്ചത് എന്തിനുവേണ്ടിയാണെന്ന ചോദ്യവും ഉയരുന്നു. ഇതിൽ അർദ്ധനഗ്‌നനായി കഴിയാനുള്ള താൽപര്യക്കുറവു കൊണ്ട് യേശു കുരിശിൽ നിന്നിറങ്ങി തൊട്ടടുത്ത കുടിലിലേക്ക് താമസം മാറി എന്നും മറ്റുമാണ് പോസ്റ്റുകൾ.
ഒരേ വളപ്പിൽ മൂന്ന് പള്ളികളാണുള്ളത്. ഏറ്റവും പഴയ പള്ളി 1450 ലും രണ്ടാമത്തേത് 1864 ലും നിർമ്മിച്ചതാണ്. ഫൊറോനയ്ക്ക് കീഴിൽ രണ്ടായിരത്തിലേറെ കുടുംബങ്ങളും 13 ഇടവകകളുമുണ്ട്. ഒരുകുടുംബത്തിൽ നിന്ന് മൂന്ന് പേരെ വീതം കണക്കാക്കിയാൽ, ഏകദേശം 6000 വിശ്വാസികളുണ്ടാകും. ഞായറാഴ്ചകളിൽ അഞ്ചുകുർബാന വരെ നടത്തേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ പള്ളി നിർമ്മിച്ചത് എന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, എളിമ പേരുപറഞ്ഞുനിൽക്കുന്ന ക്രൈസ്തവ സഭ തന്നെ ധൂർത്തിന്റെയും ആഡംബരത്തിന്റെയും വഴിയേ പോകുന്നതിനെയാണ് വിശ്വാസികൾ ചോദ്യം ചെയ്യുന്നത്. പുരാവസ്തു വകുപ്പ് കൂടി ഇല്ലായിരുന്നെങ്കിൽ പൗരാണിക ശിൽപചാതുരിയും വാസ്തുവിദ്യയും സംഗമിക്കുന്ന പഴയ ദേവാലയങ്ങൾ പഴങ്കഥയായി മാറിയേനെ. 20 കോടി മുടക്കി നിർമ്മിച്ച സെന്റ് അഗസ്റ്റിൻസ്് പളൡയുടെ സവിശേഷതകൾ ഫൊറോന ്അധികാരികൾ വിശദീകരിക്കുന്നത് ഇങ്ങനെ:
ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയം എന്ന് വിശേഷണത്തോടെ രാമപുരം സെന്റ് ആഗസ്റ്റിൻസ് പള്ളി ആരാധനയ്ക്ക് ഒരുങ്ങുന്നു. പുണ്യവാളന്റെ മാധ്യസ്ഥം തേടി ആയിരങ്ങൾ പ്രാർത്ഥനയ്ക്കെത്തുന്ന രാമപുരം സെന്റ് അഗസ്റ്റ്യൻസ് പള്ളി ഇരുപത് കോടിയിൽപ്പരം രൂപ ചെലവഴിച്ചാണ് പുതുക്കി പണിതത്. മൂന്ന് നിലകളിലുള്ള അതിമനോഹരമായ ദേവാലയത്തിന്റെ മുൻവശം ഗ്രീക്ക്, പോർച്ചുഗീസ്, ജർമ്മൻ കലകളുടെ സങ്കലനമാണ്. അൾത്താര സ്ഥിതി ചെയ്യുന്ന 'അതിവിശുദ്ധയിടം'' ഭാരതത്തിലെ പഴയകാല ദേവാലയങ്ങളുടെ ശിൽപ്പഭംഗിയിലാണ്. വിശുദ്ധ അൾത്താരയിൽ ബലിയർപ്പണം നടക്കുമ്പോൾ സ്വർഗ്ഗം അത് വീക്ഷിക്കുന്നു, ബലിയർപ്പണം അനന്തതയിലേക്ക് പോകുന്നു എന്ന സങ്കല്പത്തോട് ചേരാനായി 35 അടിയോളം ഉയരമുള്ള 'തോറ' തയ്യാറാക്കിയിട്ടുള്ളത് ഈ പള്ളിയുടെ പ്രത്യേകതയാണെന്ന് വികാരി റവ.ഡോ. ജോർജ് ഞാറക്കുന്നേൽ പറഞ്ഞു.
മൂന്ന് നിലകളിലായുള്ള ദേവാലയത്തിന്റെ അടിയിൽ വാഴ്‌ത്തപ്പെട്ട കുഞ്ഞച്ചന്റെ മ്യൂസിയമാണ്. രണ്ടാംനില വിവിധ ഭക്ത സംഘടനകളുടെ ഓഫീസും പാരീഷ് കൗൺസിലിന്റെ യോഗശാലയുമായും പ്രവർത്തിക്കും ഇന്ത്യയിലെ മറ്റൊരു ദേവാലയത്തിലും നിലവിൽ ഇല്ലാത്ത സ്ഥിരം മീഡിയാ റൂമും രണ്ടാംനിലയിലുണ്ടാവും. ഇതോടൊപ്പം അഞ്ച് വിശാലമായ അതിഥി മുറികളുമുണ്ട്.
പള്ളി ഹാളിലും മോണ്ടളത്തിലുമായി അയ്യായിരം പേർക്ക് ഒരേസമയം ഇവിടെ പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ കഴിയും. മുതിർന്ന പൗരന്മാർക്കും രോഗികൾക്കുമായി ബലിപീഠത്തിന്റെ ഇരുവശത്തും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വികാരി പറഞ്ഞു.
പുതുവർഷത്തിൽ നടക്കുന്ന പള്ളികൂദാശ കർമ്മത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ക്ലീമിസ് മാർ ബസേലിയോസ്, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും. ഇരുപത്തഞ്ചോളം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും പങ്കെടുക്കും. 2009ൽ റവ. ഡോ. ജോർജ്ജ് ഞാറക്കുന്നേൽ രാമപുരം പള്ളി വികാരിയായി ചുമതലയേറ്റതിന് ശേഷമാണ് പുതിയ ദേവാലയമെന്ന ആശയം ഉരുത്തിരിഞ്ഞത്. തുടർന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണിപ്പോൾ സഫലമായിട്ടുള്ളത്.
ഒരേ വളപ്പിൽ മൂന്ന് പള്ളികളാണുള്ളത്. ഏറ്റവും പഴയ പള്ളി 1450 ലും രണ്ടാമത്തേത് 1864 ലും നിർമ്മിച്ചതാണ്. ഫൊറോനയ്ക്ക് കീഴിൽ രണ്ടായിരത്തിലേറെ കുടുംബങ്ങളും 13 ഇടവകകളുമുണ്ട്. ഒരുകുടുംബത്തിൽ നിന്ന് മൂന്ന് പേരെ വീതം കണക്കാക്കിയാൽ, ഏകദേശം 6000 വിശ്വാസികളുണ്ടാകും. ഞായറാഴ്ചകളിൽ അഞ്ചുകുർബാന വരെ നടത്തേണ്ടി വരാറുണ്ട്. ഈ സാഹചര്യത്തിലാണ് വലിയ പള്ളി നിർമ്മിച്ചത് എന്നാണ് അധികൃതർ പറയുന്നത്.
എന്നാൽ, വിശ്വാസികൾക്ക് ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ഒരുപള്ളി എന്നതിനപ്പുറം പണക്കൊഴുപ്പ് പ്രകടിപ്പിക്കാനുള്ള വേദിയായി പള്ളി നിർമ്മാണങ്ങൾ മാറുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനം. പഴയ പള്ളികൾ പുതുക്കി പണിയുന്നതിന്റെ പേരിൽ ആത്മീയ കേന്ദ്രം എന്നതിലുപരി കോൺ്ക്രീറ്റ് കൂടാരങ്ങളായി പള്ളികളെ മാറ്റുന്നതിനെയും പരമ്പരാഗത വിശ്വാസികൾ ചോദ്യം ചെയ്യുന്നു.
രാമപുരം ഇടവകയിലെ കുടുംബങ്ങൾ, ഇവിടെനിന്നും വിദേശങ്ങളിൽ പോയവർ തുടങ്ങിയവരുടെ സാമ്പത്തിക സഹകരണത്തോടെയാണ് കൂറ്റൻ ദേവാലയം പണിതുയർത്തിയിട്ടുള്ളതെന്ന് പറയുന്നു. വിശ്വാസി സമൂഹം തുറന്ന മനസ്സോടെ ഇത്തരം പിരിവുകൾക്ക് സന്നദ്ധമാകാറുണ്ടെങ്കിലും അതിന്റെ പേരിൽ ചൂഷണങ്ങൾ വർദ്ധിക്കുന്നുവെന്ന ആരോപണവും ഉയരുന്നുണ്ട്.