- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഡ്‌ലെയ്ഡ് സെന്റ് എവുപ്രാസ്യാ സീറോ മലബാർ മിഷൻ സംയുക്ത തിരുനാൾ ആഘോഷം 30 മുതൽ
അഡ്‌ലെയ്ഡ്: സെന്റ് എവുപ്രാസ്യ സീറോ മലബാർ മിഷൻ അഡ്‌ലെയ്ഡ് നോർത്ത് പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.സെപ്റ്റംബർ മുപ്പതുമുതൽ ഒക്‌ടോബർ പത്തുവരെ നീണ്ടുനിൽക്കുന്ന തിരുനാളിന് ഒരുക്കമായി പത്തുദിവസത്തെ ജപമാലയും നൊവേനയും ഉണ്ടായിരിക്കും.ഒക്‌ടോബർ 10നു
അഡ്‌ലെയ്ഡ്: സെന്റ് എവുപ്രാസ്യ സീറോ മലബാർ മിഷൻ അഡ്‌ലെയ്ഡ് നോർത്ത് പരിശുദ്ധ ജപമാല രാജ്ഞിയുടെയും വിശുദ്ധ എവുപ്രാസ്യമ്മയുടെയും വിശുദ്ധ സെബാസ്ത്യനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷിക്കുന്നു.
സെപ്റ്റംബർ മുപ്പതുമുതൽ ഒക്‌ടോബർ പത്തുവരെ നീണ്ടുനിൽക്കുന്ന തിരുനാളിന് ഒരുക്കമായി പത്തുദിവസത്തെ ജപമാലയും നൊവേനയും ഉണ്ടായിരിക്കും.
ഒക്‌ടോബർ 10നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് മെൽബൺ എപ്പാർക്കി ചാൻസലർ ഫാ. മാത്യു കൊച്ചുപുരയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്നു പ്രദക്ഷിണവും 'നക്ഷത്രരാവ്' എന്ന സംഗീത നൃത്തശിൽപ്പവും ഉണ്ടായിരിക്കും. അഡ്‌ലെയ്ഡിലെ മൂന്നു സീറോ മലബാർ മിഷനുകളുടെ സഹകരണത്തോടുകൂടിയാണ് തിരുനാൾ നടക്കുക. തിരുനാളിനോടനുബന്ധിച്ച് സ്‌നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്.
റിപ്പോർട്ട്: ആന്റണി മാവേലി
Next Story