- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിംഗരാജപുരം സെന്റ് ഫ്രാൻസീസ് അസ്സീസി പള്ളി കൂദാശയും തിരുനാളും
ബാംഗ്ലൂർ: ലിംഗരാജപുരം ഹെന്നൂർ മെയിൻ റോഡിൽ പുതുതായി നിർമ്മിച്ച സെന്റ് ഫ്രാൻസിസ് അസ്സീസിപള്ളി കൂദാശയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളാഘോഷത്തിനും തുടക്കമായി. 27 വരെയുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ജോസ് പാറേക്കാട്ട് കൊടിയേറ്റ് നിർവഹിച്ചു. 18 വരെ വൈകിട്ട് ജപമാല, വിശുദ്ധ കുർബ്ബാന, ആരാധന എന്നിവയുണ്ടായ
ബാംഗ്ലൂർ: ലിംഗരാജപുരം ഹെന്നൂർ മെയിൻ റോഡിൽ പുതുതായി നിർമ്മിച്ച സെന്റ് ഫ്രാൻസിസ് അസ്സീസിപള്ളി കൂദാശയും ഇടവക മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളാഘോഷത്തിനും തുടക്കമായി. 27 വരെയുള്ള ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് വികാരി ഫാ. ജോസ് പാറേക്കാട്ട് കൊടിയേറ്റ് നിർവഹിച്ചു.
18 വരെ വൈകിട്ട് ജപമാല, വിശുദ്ധ കുർബ്ബാന, ആരാധന എന്നിവയുണ്ടായിരിക്കും. 19ന് രാവിലെ പള്ളിയുടെ കൂദാശയ്ക്ക് മാനന്തവാടി ബിഷപ്പ് മാർ ജോസ് പൊരുന്നേടം മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് തിരുനാൾ പ്രദക്ഷിണം, സ്നേഹവിരുന്ന്, പൊതു യോഗം എന്നിവ ഉണ്ടാകും. 20 മുതൽ 24 വരെ വൈകിട്ട് ആറിന് ജപമാല, ദിവ്യബലി, ആരാധന, ധ്യാനം എന്നിവ നടക്കും. 20 നു ഫാ. അഗസ്റ്റിൻ തോട്ടക്കര, ഫാ. തോമസ് കല്ലുകളം, 21ന് ഫാ. അഗസ്റ്റിൻ, 22ന് ഫാ. വില്യം ജോൺ ബോസ്കോ, ഫാ.സജി ചുരപ്പുഴ, 23ന് ഫാ. ജോയ് അറയ്ക്കൽ, 24ന് ഫാ. ബിനീഷ് മാൻകുന്നേൽ, 25ന് ഫാ. ജോസ് കുട്ടി എന്നിവർ നേതൃത്വം നൽകും.
26ന് രാവിലെ ഒൻപതുമണിക്ക് കുട്ടികളുടെ ആദ്യ കുർബാന സ്വീകരണം നടക്കും. സമാപന ദിവസമായ 27ന് രാവിലെ മരിച്ചവരുടെ ഓർമ, ദിവ്യബലി, ഒപ്പീസ് എന്നിവ ഉണ്ടാകും.