ഡബ്ലിൻ: അസീസിയിലെ വിശുദ്ധ ഫ്രാൻസിസ്സിന്റെ നാമധേയത്തിലുള്ള സെന്റ് ഫ്രാൻസിസ് കുടുംബ കൂട്ടായ്മയുടെ വാർഷികം വിശുദ്ധ കുർബ്ബാനയോടുകൂടി ബിജു തോമസിന്റെ ഭവനത്തിൽ വച്ച് ആഘോഷിച്ചു. വിശുദ്ധ കുർബ്ബാനയ്ക്കുശേഷം നടന്ന വാർഷിക യോഗത്തിൽ ചാപ്ലിയൻ ഫാ. ഫ്രാൻസിസ് നീലംങ്കാവിൽ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ചാപ്ലിയൻ, യൂണിറ്റ് പ്രസിഡന്റ് ടോണി ജോസ്, സെക്രട്ടറി മിനി ബിജു എന്നിവർ ദീപം തെളിയിച്ച് യോഗം ഉദ്ഘാടനം ചെയ്തു. ഷീല ജോൺസൺ സദസ്സിന് സ്വാഗതം ആശംസിച്ചു. തുടർന്ന് സെക്രട്ടറി മിനി ബിജു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

സിസ്സി ജോമോന്റെ നേതൃത്വത്തിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ഈ വർഷം ജൂനിയർ സെർട്ട് ആൻഡ് ലിവിങ് സെർട്ട് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിക്റ്റർ ജീൻ, സാന്ദ്ര ജാക്‌സൺ എന്നിവരെ പ്രത്യേകം അനുമോദിച്ചു. സെബി ബിജു യൂണിറ്റിലെ ഓരോരുത്തർക്കും നന്ദി രേഖപ്പെടുത്തി. തുടർന്ന് നടന്ന സ്‌നേഹവിരുന്നോടെ യോഗം അവസാനിച്ചു.