യൂറോപ്യൻ രാജ്യങ്ങളിലോരോന്നായി ബൂർഖ നിരോധനം നടപ്പിലാക്കിവരുന്നതിന് പിന്നാലെ സ്വിറ്റസർലന്റിലെ സെന്റ് ഗാലിനിലും ബൂർഖ നിരോധിക്കാൻ തീരുമാനിച്ചു. ബൂർഖ നിരോധനം നടപ്പിലാക്കുന്നത് സംബന്ധിച്ച് വോട്ടിങിലാണ് തീരുമാനം കൈക്കൊണ്ടത്. 57 പേരിൽ 55 പേരും നിരോധനത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുകയായിരുന്നു.

നിരോധനം നടപ്പിലാകുന്നതോടെ സ്‌കൂൾ കോളേജ് അടക്കം പൊതുസ്ഥലങ്ങളിൽ മുഖം മറക്കുന്ന ബൂർഖ അടക്കമുള്ളവ ധരിക്കുന്നത് കുറ്റകരമാകും. സെപ്റ്റംബറിൽ ഇത് സംബന്ധിച്ച ബിൽ പാർലമെന്റിൽ എത്തിയിരുന്നെങ്കിലും ഇതിനെതിരെ നിരവധി പേർ രംഗത്തെത്തിയതിനെ തുടർന്ന് നിമയം പാസാക്കാനാവാതെ മാറ്റിവയ്ക്കുകയായിരുന്നു.

മുമ്പ് റ്റ്സർലന്റിലെ ടിസീനോയും ബൂർഖ നിരോധനം നടപ്പിലാക്കിയിരുന്നു. ഇവിടെ ബൂർഖ ധരിച്ചാൽ 10,000 ഫ്രാൻസ് പിഴയീടാക്കാനും തീരുമാനിച്ചിരുന്നു