- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മായൽത്തോ പെരുന്നാളും അയർലണ്ട് ഭദ്രാസന പള്ളി പ്രതിപുരുഷയോഗവും ഗാൾവേ പള്ളിയിൽ
ഗാൾവേ (അയർലണ്ട്) :-നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശനത്തെ അനുസ്മരിക്കുന്ന മായൽത്തോ പെരുന്നാളും യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ അയർലണ്ട് ഭദ്രാസന പ്രതിപുരുഷ യോഗവും ഗാൾവേ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ വെച്ച് അയർലണ്ട് ഭദ്രാസന മെത്രാപ്പൊലീത്ത നി .വ .ദി .മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി മാസം 1 ന് വ്യാഴാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം വൈകിട്ട് 4 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും അയർലണ്ട് ഭദ്രാസനത്തിലെ എല്ലാ വൈദികരുടെയും സഹകാർമ്മികത്വത്തിലും മായൽത്തോ പെരുന്നാളിന്റെ പ്രത്യേക വി .കുർബാന.തുടർന്ന് 6 മണിക്ക് പള്ളി പാരിഷ്ഹാളിൽ വെച്ച് അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയിൽ പള്ളിപ്രതിപുരുഷ യോഗം നടക്കും. അയർലണ്ട് ഭദ്രാസനത്തിലെ ഓരോ പള്ളികളിൽ നിന്നും ട്രസ്റ്റി ,സെക്രട്ടറി കൗൺസിൽ പ്രതിനിധികൾ എന്നിവർ പള്ളി പ്രതിപുരുഷയോഗത്തിൽ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ .ഫാ .ജിനോ ജോസഫ് അച്ചൻ അറിയിച്ചു.
ഗാൾവേ (അയർലണ്ട്) :-നമ്മുടെ കർത്താവിന്റെ ദേവാലയ പ്രവേശനത്തെ അനുസ്മരിക്കുന്ന മായൽത്തോ പെരുന്നാളും യാക്കോബായ സുറിയാനി ഓർത്തഡോക്ൾസ് സഭയുടെ അയർലണ്ട് ഭദ്രാസന പ്രതിപുരുഷ യോഗവും ഗാൾവേ സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്ൾസ് ദേവാലയത്തിൽ വെച്ച് അയർലണ്ട് ഭദ്രാസന മെത്രാപ്പൊലീത്ത നി .വ .ദി .മാത്യൂസ് മോർ അന്തീമോസ് തിരുമേനിയുടെ അധ്യക്ഷതയിൽ ഫെബ്രുവരി മാസം 1 ന് വ്യാഴാഴ്ച നടത്തപ്പെടുന്നു.
അന്നേദിവസം വൈകിട്ട് 4 മണിക്ക് അഭിവന്ദ്യ തിരുമേനിയുടെ പ്രധാന കാർമ്മികത്വത്തിലും അയർലണ്ട് ഭദ്രാസനത്തിലെ എല്ലാ വൈദികരുടെയും സഹകാർമ്മികത്വത്തിലും മായൽത്തോ പെരുന്നാളിന്റെ പ്രത്യേക വി .കുർബാന.തുടർന്ന് 6 മണിക്ക് പള്ളി പാരിഷ്ഹാളിൽ വെച്ച് അഭിവന്ദ്യ തിരുമേനിയുടെ അധ്യക്ഷതയിൽ പള്ളിപ്രതിപുരുഷ യോഗം നടക്കും.
അയർലണ്ട് ഭദ്രാസനത്തിലെ ഓരോ പള്ളികളിൽ നിന്നും ട്രസ്റ്റി ,സെക്രട്ടറി കൗൺസിൽ പ്രതിനിധികൾ എന്നിവർ പള്ളി പ്രതിപുരുഷയോഗത്തിൽ സംബന്ധിക്കണമെന്ന് ഭദ്രാസന സെക്രട്ടറി റവ .ഫാ .ജിനോ ജോസഫ് അച്ചൻ അറിയിച്ചു.