ദ്രോഗഡ: ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയത്തിൽ വി.ഗീവർഗ്ഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ എട്ടിന് ഞായറാഴ്ച റവ.ഫാ.അനിഷ് എസ് സാമിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. 9 മണിക്ക് നമസ്‌കാരൗം 9:30 ന് വി.കുർബാന, മദ്ധ്യസ്ഥ പ്രാർത്ഥന, പ്രസംഗം, പ്രദക്ഷിണം, ആശീർവ്വാദം, നേർച്ച സദ്യ എന്നിവ ഓർമ്മത്തിരുന്നാളിനോടനുബന്ധിച്ച് നടത്തപ്പെടുന്നതാണ്.

പെരുന്നാൾ ശുശ്രൂഷകളിലും, വി.കുർബാനയിലും നേർച്ചകാഴ്ചകളോടെ പങ്ക് കൊള്ളുവാൻ എല്ലാ ദൈവവിശ്വാസികളേയും ക്ഷണിക്കുന്നതായി റവ.ഫാ.ടി.ജോർജ്ജ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്
എബ്രാഹം ഉതുപ്പ് 0874167883
ബെന്നി ചെമ്മനം 0876975158